തിക്കോടിയില്‍ വിനോദ സഞ്ചാരികളുടെ കാര്‍ കടലില്‍ താ്‌ഴ്ന്നു

പയ്യോളി : തിക്കോടി കോടിക്കല്‍ കടപ്പുറത്ത് വിനോദസഞ്ചാരത്തിനെത്തിയവരുടെ കാര്‍ കടലില്‍ താഴ്ന്നു. സംസ്ഥാനത്തെ മികച്ച ഡ്രൈവ് ഇന്‍ ബീച്ചായ തിക്കോടി ബീച്ചില്‍ വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. രണ്ടുമണിക്കൂര്‍ സമയത്തെ ശ്രമഫലമായി നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ കരയിലെത്തിക്കുകയായിരുന്നു. കോഴിക്കോട് നിന്നെത്തിയ കുടുംബമായിരുന്...

പരാതിക്കാരിയെ പീഡിപ്പിച്ച കേസില്‍ എസ് ഐ കുറ്റക്കാരനല്ലെന്ന് കോടതി

വടകര: ഗാര്‍ഹിക പീഡനത്തിന് പരാതിയുമായി എത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പയ്യോളി ് എസ്‌ഐ ജി.എസ് അനില്‍കുമാര്‍ കുറ്റക്കാരനല്ല എന്ന് കോടതി വെറുതെ വിട്ടു. 2019 ആഗസ്റ്റ് മാസം 27ന് പയ്യോളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി വന്ന പയ്യോളി സ്വദേശിനിയായ യുവതിയെ അന്നത്തെ പയ്യോളി എസ്‌ഐ ആയിരുന്ന ജി എസ് അനില്‍ പീഡ...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കൊയിലാണ്ടി : വടകരയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി.ബസില്‍ വരുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു. കോഴിക്കോട് ഒളവണ്ണ നടുവീട്ടില്‍ ദിനേഷ് (44) നെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം വടകരയില്‍നിന്ന് വരുകയായിരുന്ന വിദ്യാര്‍ഥിനിക്കുനേരെ നന്തിയില്‍ വെച്ചാണ് പീഡനശ്രമമുണ്ടായത്. എസ്.ഐ. ടി.ക...

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നിര്‍ബന്ധമാക്കിയ പി.സി.ആര്‍. ടെസ്റ്റ് സൗജന്യമാക്കണമെന്ന് കെ. മുരളീധരന്‍ എം.പി

കോഴിക്കോട് : വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നിര്‍ബന്ധമാക്കിയ പി.സി.ആര്‍. ടെസ്റ്റ് സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരന്‍ എം.പി. പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. 72 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി നാട്ടിലെത്തുന്ന പ്രവാസികള്‍ വീണ്ടും 1700 രൂപ ചെലവാക്കി വിമാനത്താവളത്തില്‍നിന...

പി ടി ഉഷയും ബിജെപിയിലേക്ക് ;വിജയ് യാത്രയില്‍ അംഗത്വമെടുക്കും

വടകര: മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപി പ്രവേശനത്തിന് പിന്നാലെ കൂടുതല്‍ പൊതുസമ്മതരെ പാര്‍ട്ടിയിലെത്തിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള നീക്കങ്ങള്‍ ശക്തമാകുന്നു. ഒളിന്യന്‍ പി ടി ഉഷ ബിജെപിയില്‍ അംഗത്വമെടുക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ പി.ടി ഉഷ അംഗത്വമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്....

പയ്യോളിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിനു നേരെ ബോംബേറ്

പയ്യോളി: അയനിക്കാട് ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിനു നേരെ ബോംബേറ്. ഡിവൈഎഫ്‌ഐ അയനിക്കാട് ആവിത്താര യൂനിറ്റ് സെക്രട്ടറി സുബീഷിന്റെ വീടിന്റെ നേരയാണ് ബോംബേറുണ്ടായത്. അക്രമത്തില്‍ വീടിന്റെ മുന്‍ഭാഗം തകര്‍ന്നു. നിലത്തിനും കേടുപറ്റി. ഇന്നലെ രാത്രി 12.30 നായിരുന്നു സംഭവം. അക്രമത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചു. പയ്യോളി പോലീസ് സ്ഥലത്...

അയനിക്കാട് റേഷന്‍ കട മാറ്റുന്നതിനെതിരെ ജനകീയ പ്രതിഷേധം

പയ്യോളി : അയനിക്കാട് 24ാം മൈല്‍സില്‍ 75 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന എആര്‍ഡി 53ാം നമ്പര്‍ റേഷന്‍ കട മാറ്റുന്നതില്‍ സിപിഐ എം 24ാം മൈല്‍സ് ബ്രാഞ്ച് പ്രതിഷേധിച്ചു. പ്രദേശത്ത് സ്ഥലസൗകര്യമുണ്ടായിട്ടും ദൂരസ്ഥലത്തേക്ക് സ്ഥാപനം മാറ്റുന്ന ഉടമയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം. തഹസില്‍ദാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവര്‍ക്ക് പരാതിനല്‍ക...

കാണാതായ പൂഴിത്തൊഴിലാളിയുടെ മൃതദേഹം കടലിൽ കണ്ടെത്തി

പയ്യോളി: ഇരിങ്ങൽ കോട്ടക്കലിൽനിന്ന് കാണാതായ പൂഴിത്തൊഴിലാളിയുടെ മൃതദേഹം കടലിൽ കണ്ടെത്തി. കോട്ടക്കൽ കൂടത്താഴ ഉമേദന്‍റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യോളി പോലീസും വടകര തീരദേശപോലീസും ബോട്ടിൽ നടത്തിയ സംയുക്തതിരച്ചിലിലാണ് മൃതദേഹം ലഭിക്കുന്നത്. ചോമ്പാല ഹാർബറിൽ എത്തിച്ച മൃതദേഹം പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ്, കൗൺസിലർ സുജല ചെത്തിൽ എന്നിവ...

എന്‍ കെ രമേശന്റെ കുഞ്ഞാലി മരക്കാര്‍ ബാലസാഹിത്യം മന്ത്രി കടന്നപ്പള്ളി പ്രകാശനം ചെയ്തു

പയ്യോളി : കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്്മരാക മ്യൂസിയം ഗൈഡ് എന്‍ കെ രമേശ് രചിച്ച കുഞ്ഞാലി മരക്കാര്‍ ബാല സാഹിത്യം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പ്രകാശനം ചെയ്തു. റിട്ട ഡിഡിഇ പിപി ദാമോദരന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി. അഡ്വ പി രാഘവന്‍ അനുസ്മരണ ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്. സ്വാതന്ത്ര്യ സമര പോരാളിയും ഇതിഹാസ നായകനുമായ കുഞ്...

വടകര സ്വദേശിയായ ഐടിഐ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

പയ്യോളി : അഴീക്കല്‍ കുന്നത്ത് പാറക്കു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വടകര അറക്കിലാട് മാക്കറ്റേരി മീത്തല്‍ പി.വി.ഹൗസില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് ഇക്ബാല്‍ (18) ആണ് മരിച്ചത്. ഇരിങ്ങലിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ഇക്ബാല്‍ ഉള്‍പ്പെടെ എട്ടു പേര്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയില്‍ മുങ്ങിപ്പോയ ഇ...