പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണന് ജയം

പേരാമ്പ: പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണന് തിളക്കമാര്‍ന്ന ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് ഇബ്രാഹിം കുട്ടിയെ 5033 വോട്ടുകള്‍ക്കാണ് ടി പി പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ ആദ്യ ഫലപ്രഖ്യാപനമാണ് പേരാമ്പ്രയിലേത്. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞു. വോട്ടിംഗ് നില ടി പി രാമക...

കാണികള്‍ക്ക് കൗതുകം പകര്‍ന്ന് ; ഇരട്ട കാമ്പുള്ള തേങ്ങ

മേപ്പയൂര്‍: ഉള്ളില്‍ രണ്ട് കാമ്പുമായി ഒരു അത്ഭുത തേങ്ങ. മേപ്പയ്യൂര്‍ തയ്യില്‍ മീത്തല്‍ ഗോപി, ഷീബ ദമ്പതികളുടെ വീട്ടുമുറ്റത്തെ തെങ്ങിലാണ് ഈ അത്ഭുത തേങ്ങ രൂപംകൊണ്ടത്. ഈ തെങ്ങിലെ തേങ്ങ മുഴുവന്‍ വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറാണ് പതിവ്. വിഷുവിന് മുമ്പ് തെങ്ങില്‍ നിന്നും ഒരു നിറ കുല തേങ്ങ വെട്ടിയെടുത്ത്് ഓരോ തേങ്ങയായി ഉപയോഗിച്ചു വരികയായ...

വടകരയില്‍ നിന്നും കാണാതായ യുവാവിനെ പെരുവണ്ണാമൂഴി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വടകര: വടകരയില്‍ നിന്നും കാണാത യുവാവിനെ പെരുവണ്ണാമൂഴി എര്‍ത്ത് പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പഴങ്കാവ് സ്വദേശിയായ രമേശന്റെയും ബിന്ദുവിന്റെയും മകന്‍ അര്‍ജുന്‍ (21) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ മുതലാണ് അര്‍ജുനെ വടകരയില്‍ നിന്നും കാണാതായത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയാണ്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണനലഭിക്കുന്നില്ല; പാറക്കല്‍ അബ്ദുല്ല എം.എല്‍.എ

കുറ്റ്യാടി: രാപ്പകല്‍ അധ്വാനിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് എം.എല്‍.എ പാറക്കല്‍ അബ്ദുല്ല പഞ്ഞു. കുറ്റ്യാടി പ്രസ്‌ഫോറം സംഘടിപ്പിച്ച കുടുംബ സംഗമം ഗ്രീന്‍വാല്ലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പത്രപ്രവര്‍ത്തകരായ സി.വി മൊയ്തു മാസ്റ്റര്‍, മൂസ പാലേരി എന്നിവരെ...

ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍

കുറ്റ്യാടി: ഷുഹൈബ് രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി. ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് നിയാസ് അധ്യക്ഷത വഹിച്ചു. പ...

കെ.സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ച സംഭവത്തില്‍ പേരാമ്പ്ര സ്വദേശിക്കെതിരെ കേസെടുത്തു

വടകര: : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകളെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പേരാമ്പ്ര പെരുഞ്ചേരിക്കടവ് സ്വദേശി അജ്‌നാസിനെതിരെ പോലീസ് കേസെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയിയെത്തുടര്‍ന്നാണ് കേസെടുത്തത്. മേപ്പയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപി...

വടകരയില്‍ കെ കെ രമ യു ഡി എഫ് പിന്തുണയോടെ മത്സരിച്ചേക്കും

വടകര: നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ആര്‍.എം.പി.ഐ സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ യു.ഡി.എഫ്. നേതൃത്വം. ആര്‍എംപി നേതാവായ കെ കെ രമയെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് നീക്കം. ആര്‍.എം.പി.ഐയുമായി ഇക്കാര്യത്തില്‍ അനൗദ്യോകികമായി ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. നിലവില്‍ ഇടതുപക്ഷത്തിന്റെ കയ്യിലെ മണ്ഡലം തിരിച്ച...

തിരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ സിപിഎം അക്രമം അഴിച്ച് വിടുകയാണെന്ന് വി.പി. ദുല്‍ക്കിഫില്‍

പേരാമ്പ്ര : തിരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ സി.പി.എം. പേരാമ്പ്ര മേഖലയില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ക്കിഫില്‍ ആരോപിച്ചു. പാര്‍ട്ടി ഓഫീസുകളും വീടുകളും ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് സി.പി.എം. ഏജന്റിനെപ്പോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് നിരന്തരം ...

വില്യാപ്പള്ളിയില്‍ 17 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 692 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 6 പേര്‍ക്കുമാണ് പോസിറ്റീവായത്. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 677 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6366 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്...

കേരളപ്പിറവി ദിനം യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കും

കോഴിക്കോട്: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കും.ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടായിരം കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടക്കും. രാവിലെ പത്തു മുതല്‍ 12മണിവരെയായിരിക്കും ഉപവാസമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അറിയിച്ചു. സ്വര്‍ണ്ണ കള്ളകടത്തുകാര്‍ക്ക് കുട പിടിക്കുന്ന പിണറായി വിജയനും കെ. ടി ജലിലും ...