വടകരയില്‍ 41 പേര്‍ക്ക് കോവിഡ്

വടകര: നഗരസഭാ പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുന്നു. ചോറോട് 33 പേര്‍ക്കും ഏറാമലയില്‍ 12 പേര്‍ക്കും കൊയിലാണ്ടി 29 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു. ജില്ലയില്‍ 1560 പേര്‍ക്ക് കോവിഡ് രോഗമുക്തി 464, ടി.പി.ആര്‍ 21.20% ജില്ലയില്‍ ഇന്ന് 1560 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അ...

വടകര ജില്ലാ ആശുപത്രിയില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി

വടകര : കോവിഡ് വൈറസ് ബാധ ക്രമാതീധമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വടകര ജില്ലാ ഹോസ്പിറ്റലില്‍ പരിശോധനയ്ക്ക് എത്തുന്ന മുഴുവന്‍രോഗികള്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശപ്രകാരമാണ് നടപടി. കിടത്തിചികിത്സയിലുള്ള രോഗികളെയും, കൂട്ടിരിപ്പുകാരെയും കോവിഡ് പരിശോധനയ്ക്ക...

മധു മഴ ഗാനം അടിച്ച് മാറ്റി ; എഫ് ബിയില്‍ സങ്കടം പങ്കു വെച്ച് ഇ വി വത്സന്‍ മാസ്റ്റര്‍

വടകര: വടകരയുടെ അനുഗ്രഹീത ഗായകന്‍ ഇ വി വത്സന്‍ മാസ്റ്ററുടെ മധുമഴ ഗാനം അടിച്ച് മാറ്റി. ഗാനത്തിന്റെ വരികളും സംഗീതവും അതേ പടി അടിച്ച് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഉപയോഗപ്പെടുത്തുകയായിരുന്നു. നേരത്തെയും ഇ വി വത്സന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ അന്യാധീനപ്പെട്ടിരുന്നു. സംഭവം വത്സന്‍ മാസ്റ്റര്‍ എഫ് ബി യില്‍ പങ്കു വെച്ചപ്പോള്‍ ന...

മുയാരത്ത് പത്മനാഭൻ മാസ്റ്റർക്ക് വടകരയുടെ ആദരാഞ്ജലികൾ; ഇടതുപക്ഷത്തിന് കനത്ത നഷ്ടം

വടകര : വടകരയുടെ സാംസ്കാരിക - രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യം മുയാരത്ത് പത്മനാഭൻ മാസ്റ്റർക്ക് വടകരയുടെ ആദരാഞ്ജലികൾ . മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോജനം അറിയിച്ചു . മാസ്റ്ററുടെ വേർപാട് സഹകരണ മേഖലക്കും ഇടതുപക്ഷത്തിന് കനത്ത നഷ്ടം . മൃതദേഹം അല്പ സമയം മുമ്പ് വടകര സഹകരണ ആശുപത്രിയിൽ പൊതു ദർശനത്തിന് വെച്ചു. സഹപ്രവർത്തകരും ജീവന...

വടകരയില്‍ 25 പേര്‍ക്ക് കോവിഡ്

വടകര: നഗരസഭാ പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് വടകരയില്‍ 25 കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 42 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ നഗരസഭാ പ്രദേശത്ത് നിയന്ത്രണം കര്‍ശനമാക്കി. കോഴിക്കോട് - ജില്ലയില്‍ ഇന്ന് ( 13/04/2021) 867 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ...

വടകരയില്‍ കോവിഡ് കുതിച്ച് ഉയര്‍ന്നു

വടകര: വടകര നഗരസഭാ പ്രദേശത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 42 കോവിഡ് രോഗികള്‍ . സമീപ പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഉത്സവ സീസണ്‍ എത്തിയതും രോഗ വ്യാപനത്തിന് ഇടയാക്കുന്നുണ്ട്. ചോറോട് , വില്യാപ്പള്ളി, തിരുവള്ളൂര്‍, ഏറാമല ഗ്രാമപഞ്ചായത്തുകളിലും കോവിഡ് രോഗികള്‍ വര്‍ദ്ധിച്ച് വരികയാണ്. ജില്ലയില്‍ 1010 പേര്‍...

വടകരയിലെ എഇഒ ഓഫീസിനെതിരെ പ്രതിഷേധവുമായി കെ എസ് ടി എ

വടകര: ഉപജില്ലയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതില്‍ വടകര എഇഒ ഓഫീസ് കാണിക്കുന്ന നിരുത്തരവാദിത്ത സമീപനം ഉടന്‍ അവസാനിപ്പിക്കണമെന്ന് കെഎസ്ടിഎ വടകര സബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമനാംഗീകാരം, ശമ്പള പരിഷ്‌കരണം, ഗ്രേഡാനുകൂല്യങ്ങള്‍ തുടങ്ങിയവയ്ക്ക് എഇഒ ഓഫീസ് അനാവശ്യ തടസ്സവാദ...

ദേശീയ പാത സ്ഥലമെടുപ്പ് ; വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം ത്രിശങ്കുവില്‍

വടകര : കോഴിക്കോട് ജില്ലയില്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതം വ്യാപാരികള്‍ക്കും, വ്യപാര സ്ഥാപങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുമുള്ള നഷ്ടപരിഹാര വിതരണം ത്രിശങ്കുവില്‍ . ദേശീയ പാത സ്ഥലമെടുപ്പിന്റെ ഭാഗമായി കെട്ടിടങ്ങള്‍ നഷ്ടപെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം രേഖകള്‍ പരിശോധിച്ചു ദ്രുതഗതിയില്‍ നടന്നു ...

ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര കോഴിക്കോട് ജില്ലയില്‍ നിരോധിച്ചു

കോഴിക്കോട് : ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര കോഴിക്കോട് ജില്ലയില്‍ നിരോധിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം. ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും നിറയെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്. തുറസായ സ്ഥലത്ത...

ക്യൂന്‍സ് റോഡിലെ കുഴികള്‍ നികത്തിയില്ല

വടകര : ലക്ഷങ്ങള്‍ മുടക്കി നവീകരിച്ച വടകര ക്യൂന്‍സ് റോഡ് (കുഞ്ഞിരാമന്‍ വക്കീല്‍റോഡ്) പുതുമോടി മായുംമുമ്പേ തകര്‍ന്ന് കുഴികള്‍ അടച്ചില്ല. ഇന്റര്‍ലോക്ക് കട്ട പാകിയ റോഡില്‍ രണ്ടാഴ്ചമുമ്പ് കുടിവെള്ള പൈപ്പ് പൊട്ടി ഒരുഭാഗത്ത് കുഴി രൂപപ്പെട്ടിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി കട്ടകള്‍ പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. നഗരസഭയ...