ജവഹര്‍ നവോദയ അപേക്ഷ ക്ഷണിച്ചു

വടകര: കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്‍ കീഴില്‍ വടകരയില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2014- 15 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂണ്‍ 22ന് രാവിലെ പത്തിന് പ്രവേശന പരീക്ഷ നടത്തുന്നതാണ്. പൂരിപ്പിച്ച അപേക്ഷ 30വരെ നവോദയ വിദ്യാലയ ഓഫീസില്‍ സ്വീകരിക്കും. കോഴിക്കോട് ജില്ലയിലെ അംഗീകൃത സ്‌കൂളില്‍ 2013-...

മഴക്കാല പൂര്‍വ ശുചീകരണം

വടകര: വടകര ജില്ലാ ആശുപത്രിയില്‍ മഴക്കാല പൂര്‍വ ശുചീകരണം സി കെ നാണു എംഎല്‍ല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ആശാവര്‍ക്കി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി, കൗണ്‍സിലര്‍ കെ പി പ്രജിത എന്നിവര്‍ സംസാരിച്ചു. ഡോ. എം മുരളീധരന്‍ സ്വാഗതവും അമ്പിളി നന്ദിയും പറഞ്ഞു.

ശാരീരിക വൈകല്യമുള്ളവര്‍ക്ക് നഗരസഭയുടെ കൈത്താങ്ങ്

വടകര: ശാരീരിക വൈകല്യങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് നഗരസഭയുടെ കൈത്താങ്ങ്. കഴിഞ്ഞ വര്‍ഷം ടൗണ്‍ഹാളില്‍ കെല്‍ട്രോണ്‍ സഹായത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്ക് അവരുടെ വൈകല്യങ്ങള്‍ക്കനുസരിച്ച് ഉപകരണങ്ങള്‍ വിതരണം ചെയ്തു. സാമൂഹ്യ സുരക്ഷിതത്വം വര്‍ക്കിങ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് ശാരീരിക വൈകല്യങ്ങള്‍ കാരണം ബുദ്ധിമുട...

രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ പിടികൂടി

വടകര: കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച അറനൂറ് കിലോ മാങ്ങ നഗരസഭാ ഹെല്‍ത്ത് വിഭാഗം പിടിച്ചെടുത്തു. രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. തലവേദന, തലകറക്കം, ഓര്‍മനഷ്ടം, ഛര്‍ദി, തലച്ചോറിലുണ്ടാക്കുന്ന പ്രയാസങ്ങള്‍ എന്നിവയാണ് പാര്‍ശ്വഫലങ്ങള്‍. നല്ല മാങ്ങയാണെന്ന ധാരണയില്‍ മാങ്ങ വാങ്ങ...

വിദേശമദ്യം പിടിച്ചു

വടകര: മാഹിയില്‍നിന്ന് വടകര, ചോറോട് ഭാഗത്തേയ്ക്ക് കടത്തിക്കൊണ്ടുവന്ന അഞ്ചര ലിറ്റര്‍ വിദേശമദ്യവുമായി ചോറോട് സ്വദേശി ഒടമ്പം കുന്നത്ത് വീട്ടില്‍ വിമല്‍കുമാറി (പ്രേമന്‍)നെ എക്‌സൈസ്സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ വടകര ഒന്നാം കഌസ് മജിസ്‌ട്രേട്ട് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

ടിപി കേസ്: രമ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരേ, ടിപിയുടെ വിധവ കെ.കെ. രമ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. ഹൈക്കോടതിയിലാണ് അന്യായം ഫയല്‍ ചെയ്യുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടിയില്ലെങ്കില്‍ എന്താകുമായിരുന്നു ആര്‍എംപി: എ. എന്‍. ഷംസീര്‍

വടകര: വെല്‍ഫെയര്‍ പാര്‍ട്ടിയില്ലെങ്കില്‍ എന്താകുമായിരുന്നു ആര്‍എംപി എന്ന് എ.എന്‍ ഷംസീര്‍.. ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമായി ടി. പി. ചന്ദ്രശേഖരന്റെ കൊലപാതകം ചിലര്‍ മഹത്വവല്‍ക്കരിക്കുകയും തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ ദുഷ്പ്രചരണങ്ങള്‍ അഴിച്ചുവിടുകയുമായിരുന്നുവെന്ന് ഷംസീര്‍ പറഞ്ഞു.ആര്‍എംപിയുടെ രാഷ്ട്രീയം 2014 ഓടെ അവസാനിക്കു...

കേളു ഏട്ടന് ചരമ ദിനം ആചരിച്ചു

വടകര: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും അനശ്വര വിപ്ലവകാരിയുമായിരുന്ന കേളു ഏട്ടന് ജന്മനാടിന്റെ സ്മരണാഞ്ജലി. കേളു ഏട്ടന്‍ ചരമ ദിനാചരണത്തോടനുബന്ധിച്ച് രാവിലെ പഴങ്കാവിലെ സ്മൃതിമണ്ഡപത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി...

ജോണ്‍ഓര്‍മയില്‍ അന്താരാഷ്ട്ര ചലചിത്രോത്സവം

വടകര: ജനകീയ ചലചിത്രകാരന്‍ ജോണ്‍ എബ്രഹാമിന്റെ 27-ാം ചരമദിനത്തോടനുബന്ധിച്ച് വടകരയില്‍ അന്താരാഷ്ട്ര ചലചിത്രോത്സവം സംഘടിപ്പിക്കുന്നു. ഒഡേസ്സ മൂവീസ് നേതൃത്വത്തില്‍ 29, 30 തീയതികളില്‍ ബിഇഎം ഹൈസ്‌കൂളിലാണ് ചലചിത്രോത്സവം. ലോക സിനിമാ വിഭാഗത്തില്‍ ആസ്‌ട്രേലിയന്‍ ചിത്രമായ റോക്കറ്റ്, ഹങ്കേറിയന്‍ ചിത്രമായ നോട്ട്ബുക്ക്, ബ്രസീലിയന്‍ ചിത്രമായ ജേനാതാസ് ഫോറസ്റ...

ഇ.എസ്.ഐ. ആസ്​പത്രി മാറ്റി

വടകര: അടയ്ക്കാത്തെരു കെ.പി.കെ. ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ.എസ്.ഐ. ഡിസ്‌പെന്‍സറി പുതിയ ബസ്സ്റ്റാന്‍ഡിനടുത്തുള്ള കീര്‍ത്തി മുദ്ര റോഡില്‍ റീജന്‍സി ടവറിലേക്ക് മാറ്റി.