News Section: വടകര

ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് വമ്പിച്ച ഓഫര്‍

October 12th, 2019

വടകര: ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റിയ വടകരയിലെ ഗാലക്‌സി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ന് വമ്പിച്ച ഓഫര്‍. ആകര്‍ഷകമായ വിലക്കുറവില്‍ വ്യാപാരം പുരോഗമിക്കുകയാണ് . പച്ചക്കറികള്‍ക്ക്് ആകര്‍ഷകമായ വിലക്കുറവുണ്ട്... തക്കാളി കിലോ - 9 കക്കിരി -15 മത്തന്‍ -15 ഇളവന്‍ -15 ചേന -15

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വടകരയില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

October 12th, 2019

വടകര: ജെ ടി റോഡ് റെയില്‍വെ ഗേറ്റിന് അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കും. 149 സെ .മി ഉയരവും കറുത്ത നിറവും നരച്ച താടിയുമാണുള്ളത്. വടകര പൊലീസ് ഇന്‍ക്വസ്റ്റ്് നടത്തി മൃതദേഹം വടകര ഗവ ജില്ലാ ആശുപത്രയിലേക്ക് മാറ്റി. https://youtu.be/85q9-cmNDSU

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വിവാഹം നിശ്ചയിച്ച യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

October 12th, 2019

കൊയിലാണ്ടി: വിവാഹം നിശ്ചയിച്ച യുവതിയുടെ പിന്നാലെ നടന്നെന്നും ഫോണില്‍ ശല്യം ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നന്തി സ്വദേശി അര്‍ഷാദിനെയാണ് (23) പൊലീസ് അറസ്റ്റ്് ചെയ്തത്. യുവതിയുമായി വിവാഹം നിശ്ചിയിച്ച ആളെയും വിളിച്ച് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. https://youtu.be/85q9-cmNDSU

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കൂടത്തായിക്കേസ് പഠിക്കാന്‍ ഐപിഎസ് ട്രെയിനികള്‍ വടകരയിലേക്ക്

October 12th, 2019

വടകര: കേരളത്തിലെ ഐ.പി.എസ്. ട്രെയിനികള്‍ കൂടത്തായിക്കേസ് പഠിക്കാന്‍ ശനിയാഴ്ച വടകരയിലെത്തും. 10 പേരാണ് സംഘത്തിലുള്ളത്. ഏറെ വെല്ലുവിളികള്‍നിറഞ്ഞ കേസായതിനാലും അപൂര്‍വത്തില്‍ അപൂര്‍വമായതിനാലുമാണ് ട്രെയിനികളെ കേസിന്റെ ഭാഗമാക്കുന്നത്. ഇവരും ശനിയാഴ്ചമുതല്‍ കേസന്വേഷണത്തില്‍ ഉള്‍പ്പെടും. പരിശീലനകാലയളവില്‍ത്തന്നെ ഇത്തരമൊരു കേസിന്റെ ഭാഗമാകുന്നത് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാന്‍ അവസരമൊരുക്കുമെന്നാണ് കണക്കുകൂട്ടല്‍. ഡി.ജിപി. ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് ട്രെയിനികളെത്തുന്നത്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മടപ്പള്ളി കോളേജ് പരിസരത്ത് നിന്ന് ബോംബുകള്‍ കണ്ടെത്തി

October 12th, 2019

വടകര : മടപ്പള്ളി ഗവ കോളേജ് പരിസരത്ത് നിന്ന് ബോംബുകള്‍ കണ്ടെത്തി. കേബിള്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് സഞ്ചിയില്‍ തൂക്കിയിട്ട നിലയിലുള്ള ബോംബുകള്‍ കണ്ടെത്തിയത്. ചോമ്പല പൊലീസ് സ്ഥലത്തെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. ഉഗ്രസ്‌ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. ചോമ്പല സി ഐ സുമേഷ് , എസ് ഐ നിഗില്‍ തുടങ്ങിയവര്‍ സ്ഥത്തെത്തിയിരുന്നു. https://youtu.be/85q9-cmNDSU

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തെളിവ് ശേഖരണം വലിയ വെല്ലുവിളികൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ഡിജിപി

October 12th, 2019

വടകര: കൂടത്തായിയിലെ കൊലപാതക പരമ്പരയുടെ കേസന്വേഷണം വലിയ വെല്ലുവിളിയാണെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. വിദഗ്!ധരുടെ പങ്കാളിത്തം കേസില്‍ ആവശ്യമാണ്. കൂടുതല്‍ ഉദ്യോഗസ്ഥരെ കേസന്വേഷണത്തിന് നിയോഗിക്കും. കേസില്‍ തെളിവ് ശേഖരണം വളരെ ശ്രമകരമാണെന്നും പൊന്നാമറ്റം വീട്ടില്‍ പരിശോധന നടത്തിയശേഷം വടകരയിലെത്തിയ ബെഹ്‌റ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിഷാംശത്തിന്റെ വിശദാംശങ്ങള്‍ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. ആവശ്യമെങ്കില്‍ സാംപിളുകള്‍ വിദേശത്തേയ്ക്കും അയക്കും. അന്വേഷണം തൃപ്തികരമാണ്. ആറ് കൊലപാതകങ്ങളും ആറ് ക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഡിജിപി വടകരയില്‍

October 12th, 2019

വടകര: കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണ പരമ്പരയില്‍ അന്വേഷണ പുരോഗതി വിലയിരുത്തനായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ വടകരയിലെത്തി. രാവിലെ കൂടത്തായിലെത്തി കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് വടകര റൂറല്‍ എസ് പി ഓഫീസിലെത്തിയത്. അന്വേഷണം ദേശീയതലത്തിലുള്ള വിദഗ്ധരുടെ സേവനം ഉറപ്പ് വരുത്തുമെന്നും ബെഹ്‌റ പറഞ്ഞിരുന്നു.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മദ്യപിച്ച് വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചസംഭവത്തില്‍ നടപടിയെടുത്തില്ലെന്ന് പരാതി

October 12th, 2019

സുനീഷിന് പിന്തുണയുമായി യൂത്ത് ലീഗ് വടകര: വടകര ചോറോട് സ്വദേശി നെല്ല്യാങ്കര കേളോത്ത് സുനീഷിനെ മദ്യപിച്ച് വാഹനമിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് ഒരു മാസം മുമ്പാണ് സുനീഷിനെ കീഴല്‍ മുക്ക് വെച്ച് കാറിടിച്ചത്. വാഹനം ഓടിച്ചയാള്‍ മദ്യപിച്ചിരുന്നുവെന്നും കാറിനുള്ളില്‍ മദ്യകുപ്പികള്‍ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ പോലീസ് സ്വാഭാവിക അപകടം എന്ന നിലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

തട്ടോളിക്കരക്ക് തേങ്ങലായി യുവതിയുടെ ദാരുണാന്ത്യം

October 11th, 2019

വടകര: കണ്ണൂക്കര റെയില്‍വെ ഗേറ്റിന് സമീപം യുവതി ട്രെയി്ന്‍ തട്ടി മരിച്ച നിലയില്‍. തട്ടോളിക്കര വണ്ണത്താം വീട്ടില്‍ പ്രശോഭിന്റെ ഭാര്യ രമ്യ മ (29) നെയാണ് മരിച്ചത് ഇന്ന് രാവിലെ 10 .30 ഓടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പുഞ്ചിരിമില്‍ ജംഗ്ഷനില്‍ സിഗന്ല്‍ ലൈറ്റ് തകരാറില്‍കണ്ണ് കെട്ടി പ്രതിഷേധവുമായി എസ് ടിയു

October 11th, 2019

വടകര: ദേശീയപാതാ ബൈപാസിലെ പുഞ്ചിരിമില്‍ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് കണ്ണടിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. കോഴിക്കോട് - കണ്ണൂര്‍ റൂട്ടിലെ തിരക്കേറിയ ജംഗ്ഷനില്‍ സിഗ്നല്‍ തകരാറിലായിട്ട് ദിവസങ്ങള്‍ അധികൃതര്‍ തണുപ്പന്‍ സ്വീകരിക്കുകയാണെന്ന് ആരോപണമുണ്ട്. പലപ്പോഴും തലനാരിഴക്കാണ് ഡ്രൈവര്‍മാര്‍ അപകടങ്ങളില്‍ നിന്ന് രക്ഷപെടാറുള്ളത്. അടിയന്തിരമായി സിഗന്ല്‍ ലൈറ്റിന്റെ തകരാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ്‌സ് ടി യു (ഓട്ടോ സെക്ഷന്‍) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം പെരുവട്ടം താഴെ വാര്‍ഡ് കൗണ്‍സിലറും ടൗണ്‍ ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]