News Section: വടകര

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍

August 18th, 2016

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി. സംഭവവവുമായി ബന്ധപ്പെട്ട്  കൊയിലാണ്ടി സ്വദേശി തസ്ലീംഅറസ്റ്റിലായി. 6.4 കിലോ സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആര്‍.ഐ സംഘംവിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ബഹ്‌റൈനില്‍നിന്നു കോഴിക്കോട് എത്തിയ തസ്ലീം കംപ്യൂട്ടര്‍ യുപിഎസിന്റെ ഉള്ളില്‍ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇയാളെ ചോദ്യംചെയ്ത് വരികയാണ്.

Read More »

വടകര ശ്രീകൃഷ്ണ ബാര്‍ ആക്രമണം മുന്നു പേര്‍ക്ക് തടവും പിഴയും

August 18th, 2016

വടകര:ശ്രീകൃഷ്ണ ബാര്‍ ഹോട്ടലിന്റെ ചില്ലുകളും മറ്റും തകര്‍ത്ത സംഭവത്തില്‍ മൂന്നുപേരെ ഒരു വര്‍ഷം വെറും തടവിനും 3000 രൂപ വീതം പിഴയടയ്ക്കാനും വടകര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജലജാ റാണി ശിക്ഷിച്ചു. കരിമ്പനപ്പാലത്തെ കുഴിക്കളത്തില്‍ പ്രമോദ് എന്ന വാവ (44), ചുള്ളിയില്‍ രാജീവന്‍ (41), ചെക്കനാരീന്റവിട അനില്‍ (42) എന്നിവരെയാണ് ശിക്ഷിച്ചത്. 2011 ആഗസ്ത് 12-നാണ് കേസിനാസ്പദമായ സംഭവം.

Read More »

ലൈസന്‍സില്ല സിമന്‍റ് വില്പനശാല പൂട്ടിച്ചു

August 17th, 2016

വടകര: ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സിമന്‍റ് വില്പന ശാല അധികൃതര്‍ പൂട്ടിച്ചു.ഒമ്പതാം വാര്‍ഡില്‍ പ്രവര്‍ത്തിച്ച വിനുരാജ് കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള സിമന്‍റ് വില്പനശാലയാണ്  നഗരസഭാ ഹെല്‍ത്ത് വിഭാഗം അടച്ചുപൂട്ടിയത്.നോട്ടീസ് നല്‍കിയിട്ടും ലൈസന്‍സെടുക്കാത്ത കാരണമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. മധുസൂദനന്‍, ജി.എസ്. സജികുമാര്‍, ടി.പി. ബിജു എന്നിവര്‍ നടപടിക്ക് നേതൃത്വം നല്‍കി.

Read More »

കമ്യൂണിസ്റ്റായതിന്‍റെ പേരില്‍ മാത്രമാണ് തങ്ങളെ അക്രമിച്ചത്;നടുക്കം മാറാതെ മാത

August 16th, 2016

നാദാപുരം:ഒരു സംഘം മുഖംമൂടിധാരികള്‍  ആക്രമണം നടത്തി വീട് ചുട്ടെരിച്ചതിന്‍റെ  നടുക്കം മാറിയിട്ടില്ല കളമുള്ളതില്‍ മാതയ്ക്ക്.തീ പടര്‍ന്നപ്പോള്‍ ജീവനും കൈയിലെടുത്ത് മകളെയും നാലുമാസം പ്രായമായ പേരമകളെയുമായി ഓടുകയായിരുന്നുവെന്ന് മാത പറയുന്നു. ശനിയാഴ്ച നാലര മണിയോടെയാണ് മുഖംമൂടിയണിഞ്ഞ ഒരു കൂട്ടം ക്രിമിനല്‍സംഘം കളമുള്ളതില്‍ എന്ന മാതയുടെ  വീടിന്‍റെ  മുന്‍വശത്ത് എത്തിയത്.അക്രമിസംഘത്തെ കണ്ടതോടെ ഇളയ മകള്‍ വിനീത മുന്‍വശത്തെ വാതില്‍ അടച്ചു.ഇവിടെ ആണുങ്ങള്‍ ആരുമില്ലെന്ന് ജനലിലൂടെ മാത വിളിച്ചുപറയുന്നുണ്ടായിരുന്നു.പക്ഷേ സംഘം വാതില്‍...

Read More »

അസ്ലം വധക്കേസ്;കാര്‍ വാടകയ്ക്ക് എടുത്തത് പന്ത്രണ്ടായിരം രൂപയ്ക്ക്

August 15th, 2016

നാദാപുരം:അസ്ലം വധക്കേസില്‍, പന്ത്രണ്ടായിരം രൂപകൊടുത്താണ് കൊലയാളികള്‍ കാര്‍ വടകയ്ക്കെടുത്തതെന്ന് പോലീസ്.കൊലയാളികൾ അഞ്ചു ദിവസത്തേയ്ക്കാണ് കാർ വാടകയ്ക്കെടുത്തതെന്നും വാടകയ്ക്കെടുത്തയാൾ ഒളിവിലെന്നും പൊലീസ് അറിയിച്ചു. നാട്ടിൽ എത്തിയ പ്രവാസി മലയാളികൾക്കു കാർ വേണമെന്ന് കൊലയാളി സംഘം തെറ്റിദ്ധരിപ്പിച്ചാണു കാർ വാടകയ്ക്കെടുത്തത്. കാർ വാടയ്ക്കെടുക്കാൻ ഇടനിലക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ വാടകയ്ക്കെടുത്ത നാലാം ദിവസമായിരുന്നു കൊലപാതകം.KL13 Z, 9091 എന്ന നമ്പറിലുള്ള കാറാണ് കണ്ടെത്തിയത്.കോഴിക്കോട് ബേപ്പൂ...

Read More »

ഇനി എന്നെയും കൊന്നോട്ടെ.. ഞാന്‍ മാത്രമായിട്ടെന്തിന് ജീവിക്കണം; കുടുംബത്തിലെ ഏക ആണ്‍തരിയായ അസ്‌ലമിന്റെ വിയോഗം താങ്ങാനാവാതെ ഉമ്മ സുബൈദ

August 15th, 2016

  നാദാപുരം: ഭര്‍തൃ വിയോഗത്തിനു ശേഷം കുടുംബത്തില്‍ ആകെയുള്ള ആണ്‍ തരിയായ മകന്‍ അസ്‌ലമില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയവെ ആ മകന്‍മകനും വധിക്കപ്പെട്ടതോടെ കണ്ണീര്‍കടലായി മാറിയിരിക്കുകയാണ് കാളിയാറമ്പത്ത് സുബൈദയുടെ കുടുംബം. ‘സങ്കടങ്ങളുമായി ഞാനെത്ര തവണ സാറിന്റെ മുന്‍പില്‍ വന്നതാണ്. എന്റെ മകന്‍ ഒന്നിനുമില്ലാഞ്ഞിട്ടല്ലേ കോടതി വിട്ടത്. എന്നിട്ടും അവര്‍ അവനെ കൊന്നില്ലേ. ഇനി എന്നെയും കൊന്നോട്ടെ. ഞാന്‍ മാത്രമായിട്ടെന്തിന് ജീവിക്കണം?’’ കലക്ടര്‍ എന്‍ പ്രശാന്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു സുബൈദ.അസ്‌ലമിന്റെ കുടുംബം കഴിയുന്ന വ...

Read More »

പ്രതിഭാനിര്‍ണയ പരീക്ഷ വടകരയില്‍

August 15th, 2016

വടകര: വിദ്യാര്‍ത്തികള്‍ക്ക് ഗവേഷണതലം വരെ സ്കോളര്‍ഷിപ്പ്‌ ലഭിക്കാന്‍ അവസരമൊരുക്കുന്ന പ്രതിഭാനിര്‍ണയ പരീക്ഷയായ NTSEക്ക് (National Talent Search Examination) തയ്യാറെടുക്കുന്ന പത്താം ക്ലാസിലെ വിദ്യാര്‍ത്തികള്‍ക്ക്  സൗജന്യ ഏകദിന ശില്‍പശാല 2016 ഓഗസ്റ്റ് 20 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വടകര ടെന്‍സറില്‍ നടക്കുന്നു.ശില്‍പശാലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്തികള്‍ക്ക് മികച്ച പരിശീലനം നല്‍കാനാണ് ടെന്‍സര്‍ ഉദേശിക്കുന്നത്.താല്‍പര്യമുള്ള രക്ഷിതാക്കള്‍ ബന്ധപ്പെടുക.ഫോണ്‍:04962526722,9495890086.

Read More »

മാഹിയില്‍ നിന്ന് മദ്യം ഒഴുകുന്നു;പരിശോധന കര്‍ശനമാക്കി എക്സൈസ്

August 12th, 2016

നാദാപുരം:ഓണം അടുത്തതോടെ മഹി വഴി മദ്യം ഒഴുകുന്നു.എക്സൈസ് പരിശോധന കര്‍ശനമാക്കിയതോടെ പാറക്കടവ് വഴി മദ്യകടത്ത് കൂടി. സ്വകാര്യ ബസില്‍ 54 കുപ്പി വിദേശമദ്യവുമായെത്തിയ കായക്കൊടി വെണ്ടേങ്കോട്ട് ചാലില്‍ ശങ്കരനെ (58) വടകര എക്സൈസ് സിഐ ഓഫിസില്‍ നിന്നുള്ള സംഘം ഇന്നലെ പിടികൂടി.മുണ്ടത്തോട്, ചെറ്റക്കണ്ടി പാലം വഴിയുള്ള യാത്രയ്ക്കിടയില്‍ പോലീസും എക്സൈസും പരിശോധനയ്ക്കുണ്ടാകില്ലെന്ന ധാരണയിലാണ് ഇതു വഴി മദ്യക്കടത്ത് സംഘം സജീവമായത്.കൈവേലി ഭാഗത്തേക്ക് വില്‍പനയ്ക്കായി കൊണ്ടു പോവുകയായിരുന്നു മദ്യമെന്ന് എക്സൈസ് സംഘം പറഞ്ഞു.ഒരാഴ്ച്ചയ്ക്കിടയ...

Read More »

പ്രകൃതി വിരുദ്ധ പീഡനം;യുവാവ് റിമാന്‍ഡില്‍

August 12th, 2016

വടകര: വിദ്യാര്‍ത്തികളെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ യുവാവ് റിമാന്‍ഡില്‍.കടമേരി പാറക്കല്‍കുനി ശോഭിയെയാണ്(27) വടകര പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ ടുഷന് പോകാന്‍ ബസ്സ്‌ കാത്തു നിന്ന വിദ്യാര്‍ത്തിയെ ഇയാള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.ഇതിനിടയില്‍ ആണ് മറ്റൊരു കുട്ടിയും പീഡനത്തിനു ഇരയായ വിവരം പുറത്തറിയുന്നത്.ബന്ധുക്കളുടെ പരാതി പ്രകാരം വടകര പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.ബാലപീഡന നിരോധന നിയമ പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More »

മധ്യവയസ്ക്കന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍

August 12th, 2016

വടകര:വടകരയിലെ ലോഡ്ജില്‍ മദ്യവയസ്ക്കന്‍ മരിച്ച നിലയില്‍.ആലപ്പുഴ സ്വദേശി അഞ്ചല്‍ തോളിക്കോട് ദേവഗീതത്തില്‍ അരവിന്ദാക്ഷന്‍ (59) നായരാണ് മരിച്ചത്.റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മുഗള്‍ ലോഡ്ജിലാണ്‌ ഇയാള്‍ താമസിച്ചിരുന്നത്.വ്യാഴാഴ്ച്ച രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന്‍ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചുകിടക്കുന്നത്  കണ്ടത്.കട്ടിലിനു താഴെ നിലത്തു കിടന്ന നിലയിലാണ് മൃതദേഹം.ബിസിനസ് ആവശ്യാര്‍ഥം വടകരയില്‍ എത്തിയതായാണ് പോലീസ് വീട്ടുകാരെ വിളിച്ചപ്പോള്‍ ലഭിച്ച വിവരം.ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ്...

Read More »