News Section: വടകര

വടകരയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ; നാട്ടുകാര്‍ കോളേജ് ബസ് തടഞ്ഞു

August 8th, 2016

വടകര:ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോളേജ് ബസ് തടഞ്ഞു. സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാതെ കോളേജ് തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.  എന്നാല്‍ സര്‍വ്വകക്ഷി യോഗ തീരുമാനത്തെ തുടര്‍ന്നാണ്‌ കോളേജ് തുറന്നു പ്രവര്‍ത്തിച്ചതെന്നു കോളേജ് അധികൃതര്‍ അറിയിച്ചു. റാഗിങ്ങിനെ തുടര്‍ന്ന്‍ കഴിഞ്ഞ ജൂലൈ 23 ശനിയാഴ്ചയാണ് ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ ...

Read More »

നിലവിളി ആരും കേട്ടില്ല;ഷിജുവിന് നാലാം നാള്‍ പുനര്‍ജ്ജന്മം

August 8th, 2016

ബാലുശേരി : നാല് ദിവസം അന്‍പതടി  താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ അകപ്പെട്ട യുവാവ് രക്ഷപ്പെട്ടു.  കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അവിടനല്ലൂരിലെ കോട്ടകുന്നുമ്മല്‍ പരേതനായ കുഞ്ഞാമന്‍റെ  മകന്‍ ഷിജു (30) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ആഗസ്ത് മൂന്നിന് രാത്രിയാണ് ഇയാള്‍ അന്‍പതടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണത്. ഷിജുവിന്റെ വീട്ടില്‍നിന്ന് ഏതാണ്ട് 400 മീറ്ററോളം അകലെയുള്ള കോട്ടക്കുന്നുമ്മല്‍ വേലാണ്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കിണര്‍ ഉള്ളത്.പറമ്പിലൂടെ തനിച്ചുനടക്കുമ്പോള്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണതാവാമെന്നാണ് കര...

Read More »

എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി

August 8th, 2016

ഒഞ്ചിയം : നാദാപുരം റോഡില്‍ എംഎസ്എഫ്–യൂത്ത്ലീഗുകാര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ  മര്‍ദിച്ചതായി പരാതി. എസ്എഫ്ഐ മടപ്പള്ളി പ്ലസ്ടു യൂണിറ്റ് പ്രസിഡന്റ് നന്ദകുമാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. നാദാപുരം റോഡില്‍ ശനിയാഴ്ച ലീഗിന്റെ പരിപാടിക്കെത്തിയ സംഘമാണ് അക്രമിച്ചത്. ആക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഏരിയയില്‍ പ്രതിഷേധദിനം ആചരിക്കുമെന്ന് എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Read More »

വീടുകളില്‍ നിന്നും തേങ്ങ മോഷണം;പ്രതികള്‍ റിമാന്‍ഡില്‍

August 6th, 2016

കൊയിലാണ്ടി: വിവിധ സ്ഥലങ്ങളില്‍ നിന്നും തേങ്ങ മോഷണം പോയ സംഭവത്തില്‍ രണ്ടു പേര്‍ കൊയിലാണ്ടി പോലീസ് പിടിയിലായി. കാവുന്തറ കാവില്‍ കുറ്റിപറമ്പില്‍ ബഷീര്‍(37),അരിക്കുളം കുരുടി മുക്ക്വാളി പറമ്പില്‍ നൌഷാദ്(34) എന്നിവരാണ് പോലീസ് പിടിയിലായത്. വീടുകളില്‍ പൊളിച്ച് ചാക്കുനുള്ളില്‍ സൂക്ഷിക്കുന്ന തേങ്ങകള്‍ ഓട്ടോയില്‍ കടത്തുകയാണ് പതിവ്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പോലീസ് പിടിയിലായത്.രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു

Read More »

വാഷ് പിടികൂടിയ സംഭവം പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ്

August 6th, 2016

കൊയിലാണ്ടി: നിടുമ്പൊയില്‍ മാവട്ട് മലയില്‍ നിന്ന്  എണ്ണൂര്‍ ലിറ്റര്‍ വാഷ് പിടികൂടി സംഭവത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ്.കൊയിലാണ്ടി റെയ്ഞ്ച് എക്‌സൈസും ജില്ലാ എക്‌സൈസ് ഷാഡോ വിഭാഗവും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.ഓണക്കാലത്ത് വില്‍പനയ്ക്കായി ചാരായമുണ്ടാക്കാനാണ് വാഷ് സൂക്ഷിച്ചതെന്ന് എക്‌സൈസ് പറഞ്ഞു.മലയുടെ മുകളിലെ കുറ്റിക്കാടുകളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു വാഷ്. തിരച്ചിലിന് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. വിശ്വനാഥന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.കെ. ശ്രീജിത്ത്, കെ.കെ. ശിവകുമാര്‍, പി. റഷീ...

Read More »

നാദാപുരം റോഡിനും ഇരിങ്ങലിനും മുപ്പത് ലക്ഷം വീതം

August 6th, 2016

വടകര: നാദാപുരംറോഡ്, ഇരിങ്ങല്‍ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടാന്‍ 30 ലക്ഷം രൂപ വീതം എം.പി. ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി .മറ്റുള്ള സ്റ്റേഷനുകളിലെ സൗകര്യം തന്റെ കാലാവധിക്കുള്ളില്‍ മെച്ചപ്പെടുത്തും. ചേമഞ്ചേരി, വെള്ളറക്കാട്, തിക്കോടി, പയ്യോളി, ഇരിങ്ങല്‍, നാദാപുരം റോഡ്, മുക്കാളി എന്നീ സ്റ്റേഷനുകളാണ് വടകര മണ്ഡലത്തിന്റെ പരിധിയിലുള്ളത്. പ്രധാന സ്റ്റേഷനുകളുടെ വികസനംപോലെ തന്നെ പ്രധാന്യമുള്ളതാണ് മൈനര്‍ സ്റ്റേഷനുകളുടെ വികസനവുമെന്ന് നേരത്തേതന്നെ മനസ്സിലാക്കി പദ്ധതികള്‍ ആവിഷ്‌കര...

Read More »

നാദാപുരം കല്ലാച്ചി ടൗണിലെ പൊതു കിണറുകളിലെ കുടിവെള്ളം പരിശോധനയ്ക്കയക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം

August 6th, 2016

കല്ലാച്ചി: ഗ്രാമപ്പഞ്ചായത്തിലെ പൊതു കിണറുകളിലെ കുടിവെള്ളം പരിശോധനയ്ക്കയക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം. നാദാപുരം കല്ലാച്ചി ടൗണിലെ കിണറുകളിലെ കുടിവെള്ളം ശനിയാഴ്ച്ച പരിശോധനയ്ക്ക് അയക്കും.കല്ലാച്ചി കോടതി റോഡിലെ മലിനജലം നിറഞ്ഞ കിണര്‍ ഹോട്ടലുകാര്‍ ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.മലിനജലം ഒഴുകുന്ന കിണറില്‍ നിന്ന് നിരവധി മോട്ടോറുകള്‍ വെള്ളം കുടി വെള്ളത്തിനായി പമ്പ് ചെയ്യുന്ന വിവരം പുറത്ത് വന്നിരുന്നു ഇതേ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറയാണ് പ്രശ്നത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ...

Read More »

അപകട ഭീഷണിയിലായിരുന്ന കിണര്‍ മൂടാന്‍ തീരുമാനമായി

August 5th, 2016

മണിയൂര്‍:വാഹനമിടിച്ച് അപകട ഭീഷണിയിലായിരുന്ന കിണര്‍ മൂടാന്‍ തീരുമാനമായി. രണ്ടാഴ്ച്ച മുന്‍പ്‌ വാഹനമിടിച്ച് പാര്‍ശ്വഭിത്തി തകര്‍ന്ന്‍ അപകടാവസ്ഥയിലായ  മണിയൂര്‍ തെരുവിനടുത്ത് റോഡിനോട് ചേര്‍ന്ന് കിടക്കുന്ന കിണറാണ് മൂടാന്‍ തീരുമാനമായത്.പൊതുജനാഭിപ്രായം കണക്കിലെടുത്തും സ്ഥലത്തെ വര്‍ധിച്ച അപകടാവസ്ഥ മുന്‍നിര്‍ത്തിയും പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കിണര്‍ മൂടാന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയായിരുന്നു. പൊതുമരാമത്ത് അസ്സിസ്റ്റ്‌ന്റ്റ് എക്സിക്യുട്ടീവ്‌ എഞ്ചിനീയ.ര്‍ ശ്രീ. വിനീത് കുമാ.ര്‍, ജി. കെ, വടകര റസ്റ്റ്‌ ഹൗസില...

Read More »

എഎസ്ഐയെ പ്രതി ആക്രമിച്ചു

August 5th, 2016

കൊയിലാണ്ടി: കസ്റ്റിഡിയിലെടുത്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന പ്രതി എഎസ്ഐയെ ആക്രമിച്ചു. കാട്ടിലപീടികയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞു മര്‍ദിച്ചതിനു പൊലീസ് ഫ്ലയിങ് സ്ക്വാഡ് കസ്റ്റഡിയിലെടുത്ത പുതിയങ്ങാടി കളപ്പുറത്ത്പടിക്കല്‍ പ്രമോദ് (37) ആണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ ജിഡി ചുമതലയിലുണ്ടായിരുന്ന എഎസ്ഐ കെ.സുരേഷിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. സുരേഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധശ്രമത്തിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.

Read More »

അമിതവേഗതയില്‍ മത്സരിച്ചോടിയ ബസുകള്‍ക്കെതിരെ പോലീസ് നടപടി

August 5th, 2016

പയ്യോളി: അമിതവേഗതയില്‍ മത്സരിച്ചോടിയ രണ്ട് സ്വകാര്യ ബസുകള്‍ നാട്ടുകാര്‍ തടഞ്ഞു പയ്യോളി പോലീസില്‍ ഏല്പിച്ചു . കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഗംഗോത്രി ബസും തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സീസീ ബസുമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.രണ്ടു ബസുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.  ഇന്നലെ വൈകീട്ട് ആറരയോടെ പയ്യോളിയില്‍ വെച്ച് നാട്ടുകാര്‍ ബസുകള്‍ തടഞ്ഞ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് മത്സരയോട്ടം  നടത്തിയ ബില്‍സാജ് ബസും ജ്യോതി ബസും പയ്യോളിയില്‍ വെച്ച് നാട്ടുകാര്‍ തടഞ്...

Read More »