News Section: വടകര

ടി.പി കേസിലെ മൂന്ന് പ്രതികളെ പൂജപ്പുരയിലേക്ക് മാറ്റി

June 15th, 2014

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ കേസിലെ മൂന്ന് പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലേയ്ക്ക് മാറ്റി. ജയില്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ജയില്‍ മാറ്റം. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി ട്രൌസര്‍ മനോജ്, അണ്ണന്‍ സിജിത്ത്, വായ്പടച്ചി റഫീഖ് എന്നിവരെയാണ് തലസ്ഥാനത്തെ സെന്‍ട്രല്‍ ജയിലേയ്ക്ക് മാറ്റിയത്. ജയില്‍ ഡിജിപിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ഞായറാഴ്ച രാവിലെ വിയ്യൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റി. കനത്ത സുരക്ഷയിലായിരുന്നു പ്രതികളുടെ ജയില്‍ മാറ്റം. നേരത...

Read More »

കടല്‍ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ ദേശീപാത ഉപരോധിച്ചു

June 14th, 2014

വടകര: കടലാക്രമണം രൂക്ഷമായിട്ടും വീടുകള്‍ തകര്‍ന്നിട്ടും സര്‍ക്കാര്‍ സംവിധാനം ഉണര്‍ന്നില്ല. തീരദേശവാസികള്‍ ഭീതിയില്‍. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വീട്ടമ്മാര്‍ ഉള്‍പ്പെടെയുള്ള കടലോരവാസികള്‍ ഒരു മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. അഴിത്തല മുതല്‍ അഴിയൂര്‍ വരെയുള്ള തീരപ്രദേശത്താണ് കടല്‍ക്ഷോഭിച്ചത്. ഒഞ്ചിയം മാടാക്കര ബീച്ചല്‍ അഞ്ച് കുടുംബങ്ങളെയും ചോറോട് രണ്ട് കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചു. ആവിക്കലില്‍ നാല്‍പതോളം വീടുകള്‍ ഏത് സമയവും കടലെടുക്കുന്ന ഭീഷണിയിലാണ്. ചെറുവാണ്ടിയില്‍ നിഷ കൃഷ്ണന്‍, തെക്കെപുരയില്‍ ര...

Read More »

മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

June 14th, 2014

വടകര: മകളെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റിലായി. പതിയാരക്കര രയരോത്ത് ഹമീദ് (53)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ തൊഴിലാളിയായ ഹമീദ് ഒരുമാസമായി മകളെ പീഡിപ്പിക്കുകയായിരുന്നു.

Read More »

കൊളാവിപ്പാലത്ത് രൂക്ഷമായ കടലാക്രമണം; സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.

June 14th, 2014

.പയ്യോളി: രൂക്ഷമായ കടലാക്രമണം നടക്കുന്ന കൊളാവിപ്പാലം കോട്ടക്കടപ്പുറം തീരം സന്ദര്‍ശിക്കാനെത്തിയ റവന്യൂ, ഇറിഗേഷന്‍ വിഭാഗം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. എല്ലാവര്‍ഷവും കടലാക്രമണസമയത്ത് നല്‍കുന്ന ഉറപ്പ് പാലിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞത്. ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.കെ. സത്യന്‍, എന്‍ജിനീയര്‍ വി. അരവിന്ദാക്ഷന്‍, വില്ലേജ് ഓഫീസര്‍ സി.പി. മണി, വില്ലേജ്മാന്‍ ഗോവിന്ദന്‍കുട്ടി എന്നിവരെയാണ് തടഞ്ഞത്. പ്രശ്‌നം ഉണ്ടായതറിഞ്ഞ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ദിനേശന്‍, പയ്യോളി എസ്.ഐ. പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തി...

Read More »

കുരിയാടിയിൽ കടലാക്രമണം

June 14th, 2014

വടകര :വടകര കുരിയാടിയിൽ കടലാക്രമണം .കടലാക്രമണത്തിൽ വീടിന്റെ മതിൽ തകർന്നു .ചെരുവാണ്ടിയിൽ നിഷ കൃഷ്ണൻ ,തെക്കേ പുരയിൽ ലജിത സുരേഷ് ,കുട്ടിപാറന്റെ വിട രേവതി തുടങ്ങിയവരുടെ വീട്ടു മതിൽ ആണ് തകർന്നത് .കുരിയാടി മുതൽ മുകച്ചേരി വരെ ഉള്ള വീടുകളിൽ കടൽ വെള്ളം കേറി കൊണ്ടിരിക്കുകയാണ്

Read More »

അനധികൃത ബി.പി.എല്‍. കാര്‍ഡുകള്‍;സിവില്‍ സപ്ലൈസ് വകുപ്പിന്റെ പരിശോധന

June 14th, 2014

വടകര: അനധികൃത ബി.പി.എല്‍.കാര്‍ഡുകള്‍ കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി പരിശോധന തുടങ്ങി.പരിശോധനയുടെ ആദ്യദിവസം തന്നെ എട്ട് കാര്‍ഡുകള്‍ കണ്ടെത്തി. ചോറോട് രണ്ടുപേര്‍ വിദേശത്ത് നല്ലനിലയില്‍ ജോലിചെയ്യുന്ന വീട്ടില്‍ ബി.പി.എല്‍. കാര്‍ഡാണെന്ന് പരിശോധനയില്‍ മനസ്സിലായി. 1700 ചതുരശ്രഅടിയുള്ള വീട്ടില്‍ കാറുമുണ്ട്. മാക്കൂലില്‍ 2800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടിലും ബി.പി.എല്‍. കാര്‍ഡ് തന്നെയാണ് സ്വന്തമായുള്ളത്. മറ്റ് ആറിടത്തും സമാനമായ അവസ്ഥ തന്നെ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്...

Read More »

ചട്ടം പാലിക്കാതെ കെട്ടിടം പണിയാൻ അനുമതി

June 14th, 2014

വടകര :വടകര ലിങ്ക് റോഡിന് സമീപം ചട്ടം പാലിക്കാതെ കെട്ടിടം പണിയാൻ അനുമതി നൽകിയെന്ന് ആരോപണം .ലിങ്ക് റോഡും മെയിൻ റോഡും ചേരുന്ന തിരക്കേറിയ തിരക്കേറിയ ജംഗ്ഷനിൽ അകലം പാലിക്കാതെയാണ് ബഹുനില കെട്ടിടം പണിയുന്നത് .ആദ്യം ഇവിടെ ഉണ്ടായിരുന്ന ബഹുനില കെട്ടിടം പൊളിച്ചു മാറ്റിയിട്ടുണ്ട് .

Read More »

വടകര റെയില്‍വേ സ്റ്റേഷൻ ; മൂന്നാം പ്ലാറ്റ്‌ഫോം പണി ത്വരപ്പെടുത്തും

June 14th, 2014

വടകര: വടകര റെയില്‍വേ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണം ത്വരപ്പെടുത്തുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ് അറിയിച്ചു. വടകര റെയില്‍വേ യൂസേര്‍സ് ഫോറം നിവേദനം നല്‍കിയപ്പോഴാണ് മാനേജര്‍ ഈ ഉറപ്പ് നല്‍കിയത്. 'ക്ലീന്‍നെസ്സ് ഡ്രൈവ്' പദ്ധതിയുടെ ഭാഗമായി വടകര റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷനു മുന്നില്‍ ഹൈമാസ്റ്റ് ലൈറ്റ് വൈകാതെ സ്ഥാപിക്കും. റിസര്‍വേഷന്‍ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും മാനേജര്‍ ഉറപ്പ് നല്‍കി. സീനിയര്‍ കമേഴ്‌സ്യല്‍ മാനേജര്‍ ധ...

Read More »

വടകര അഴിത്തലയിൽ കടലാക്രമണം

June 13th, 2014

വടകര :വടകര അഴിത്തലയിൽ കടലാക്രമണ ഭീക്ഷണി 30 വീടുകൾ അപകടഭീക്ഷണിയിൽ .കാലവർഷം കനത്തതോടെ തീരദേശ ഗ്രാമങ്ങൾ കടലാക്രമണ ഭീക്ഷണിയിൽ ആണ് .

Read More »

ലഹരിവില്പന തടയാന്‍ ജനകീയസമിതി

June 13th, 2014

വടകര: ചോറോട് മലോല്‍ മുക്കിലെയും പരിസരത്തെയും മദ്യം, മയക്കുമരുന്ന്, കഞ്ചാവ് വില്പന തടയാന്‍ ലഹരിവിരുദ്ധ ജനകീയസമിതി തീരുമാനിച്ചു. ബിവറേജസ് വില്പനശാലകളില്‍നിന്നും മാഹിയില്‍നിന്നും െകാണ്ടുവരുന്ന മദ്യം ചില്ലറവില്പന നടത്തുന്ന നിരവധിപേര്‍ ഈ പ്രദേശത്തുണ്ട്. പോലീസിലും എക്‌സൈസിലും ജനകീയസമിതി പലതവണ പരാതിനല്‍കിയിരുന്നു. ലഹരിവില്പനയ്‌ക്കെതിരെ ബോധവത്കരണവും നടത്തി. വിവാഹ വീടുകളിലും ക്ഷേത്രോത്സവ സ്ഥലത്തും മരണം, ജനനം, പിറന്നാള്‍ എന്നീ ചടങ്ങുകള്‍ നടക്കുന്നിടത്തും മദ്യം വിളമ്പുന്നത് വര്‍ധിച്ചുവരികയാണ്. പ്രദേശത്തെ വിദ്യാര്‍ഥികള്...

Read More »