News Section: പ്രാദേശികം
വടകരയിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് വനിതാ വികസന കോര്പ്പറേഷന് സഹായം
വടകര: നഗരസഭയിലെ ഹരിയാലി ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് ഹരിത സംരംഭങ്ങളായ മുനിസിപ്പല്‍ പാര്ക്ക്സാന്ഡ് ബാങ്ക് ടൂറിസം സംരംഭക ഗ്രൂപ്പി നും ഗ്രീന്‍ ടെക്നോളജി സെന്റര്‍ ഗ്രൂപ്പിനും വനിതാ വികസന കോര്പ്പറേഷന് 9 ലക്ഷം രൂപ വീതം നാലുശതമാനം പലിശയ്ക്ക് വായ്പ അനുവദിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. പി ബിന്ദു ചെക്ക് കൈമാറി. വൈസ് ചെയര്മാന് പി. ...
വടകരയില്‍ സി ബാലന് അനുസ്മരണം സംഘടിപ്പിച്ചു
വടകര: കൈത്തറി തൊഴിലാളി യൂണിയന് (എച്ച് എംഎസ് ) സംസ്ഥാന പ്രസിഡണ്ടും ഹാന്‍ടെക്സ് ഡയറക്ടറും, വടകര വീവേഴ്സ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടുമായിരുന്ന സി.ബാലനെ അനുസ്മരിച്ചു. കൈത്തറി തൊഴിലാളി യൂണിയന് ജില്ലാ കമ്മിറ്റി വടകരയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി എച്ച്.എം.എസ് ദേശിയ സമിതി അംഗം മനയത്ത് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. യുണിയന്‍ ജില്ലാ ...
വടകരക്ക് അഭിമാനമായി മുഹമ്മദ് നമീര്‍ എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്ക്
വടകര: കന്യാകുമാരി കുമാരകോവില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഇസ്ലാം യൂണിവേഴ്സിറ്റിയില്‍ കപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ വടകര കസറ്റ്ംസ് റോഡിലെ മുഹമ്മദ് നമീറിന് ഒന്നാം റാങ്ക്. വടകര സ്വദേശി സൗദി പ്രവാസിയായ അഷറഫ് വൈക്കിലേരിയുടെയും പെരിങ്ങാടി വയലില്‍ ഷംലയുടെയും മൂത്ത മകനാണ് ഈ മിടുക്കന്. 10 തരം വരെ ഗല്ഫില് പഠനം പൂര്...
മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം നാടിനാപത്താണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍
വടകര : മതേതരശക്തികള്‍ ഒന്നിച്ചുനില്‍ക്കേണ്ട ഈ കാലഘട്ടത്തില്‍ വര്‍ഗീയ ധ്രുവീകരണംനടത്തി കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള സി.പി.എം. ശ്രമം നാടിനാപത്താണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൈനാട്ടി ശാഖാ മുസ്ലീം ലീഗ് കമ്മിറ്റി നിര്‍മിച്ചുനല്‍കിയ ബൈത്തു റഹ്മ വീടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കു...
വടകര സ്വദേശിയായ ഐടിഐ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പയ്യോളി : അഴീക്കല്‍ കുന്നത്ത് പാറക്കു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വടകര അറക്കിലാട് മാക്കറ്റേരി മീത്തല്‍ പി.വി.ഹൗസില്‍ റഹീമിന്റെ മകന് മുഹമ്മദ് ഇക്ബാല്‍ (18) ആണ് മരിച്ചത്. ഇരിങ്ങലിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ഇക്ബാല്‍ ഉള്‍പ്പെടെ എട്ടു പേര് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയില്‍ മുങ്ങിപ്പോയ ഇ...
ടി കെ ബാലന് നായരുടെ നിര്യാണത്തില്‍ തിരുവള്ളൂരില്‍ അനുശോചന യോഗം ചേര്‍ന്നു
വടകര: സി പി എം നേതാവ് ടി കെ ബാലന് നായരുടെ നിര്യാണത്തില്‍ തിരുവള്ളൂരില്‍ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗം അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി അധ്യക്ഷന്‍ വഹിച്ചു.എം സി പ്രേമചന്ദ്രന് അനുശോചന പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ് എം മുനീര്‍,എന്‍ കെ വൈദ്യര്, ടി എം കുമാരന്, ആര് കെ മുഹമ്മദ്, ഇ കൃഷ്ണന്, ...
ബജറ്റില്‍ വടകരയെ അവഗണിച്ചെന്ന് യുഡിഎഫ് 23 ന് പ്രതിഷേധ ധര്‍ണ്ണ
വടകര: സംസ്ഥാന ബഡ്ജറ്റില്‍ വടകരക്കു സമ്മാനിച്ചത് നിരാശ മാത്രമാണെന്ന് യുഡിഎഫ് നേതൃത്വം ആരോപിക്കുന്നു. വികസനം കൊതിക്കുന്ന വടകര ജില്ലാ ആശുപത്രിക്കായി ബഡ്ജറ്റിയില് ഒരു രൂപ പോലും അനുവദിച്ചില്ല. ആശുപത്രിയുടെ വികസനത്തിന് പണം അനിവാര്യമായിരുന്നു പുതിയ ബ്ലോക്കുകള്‍ തുറക്കാനും അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാനും ബഡ്ജറ്റില്‍ പണം അനുവദ...
മികച്ച റിസള്‍ട്ടും പ്ലേസ്മെന്റുമായി വടകരയിലെ പ്രോം ടെക്ക് സെന്റര്‍
വടകര: ഐടി ഐ / കെ ജി സി ഇ കോഴ്സുകള്‍ക്ക് 100 % റിസള്‍ട്ടും ,പ്ലേസ്മെന്റും ഉറപ്പു വരുത്തുന്ന പ്രോടേം കിന്റെ വടകര സെന്ററിലേക്ക് പ്രവേശനം ആരംഭിച്ചു. ഓട്ടോമൊബൈല്‍ ,ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, റഫ്രിജറേഷന്‍, മൊബൈല്‍ ഫോണ്‍ ,ഹാര്‍ഡ് വേര്, ഡ്രാഫ്റ്റ്മേന്‍ സിവില്‍, ഇന്റീരിയര്‍ ഡിസൈന്‍, ഡന്റല്‍ ലാബ് ടെക്നീഷ്യന്, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെ...
അഴിയൂരില്‍ വാടക വീട്ടില്‍ നിന്ന് ആയിരം പാക്കറ്റ് പാന്‍മസാല പിടിച്ചെടുത്തു
വടകര: അഴിയൂര്‍ ഗവ :ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപം വാടക വീട്ടില്‍ നിന്ന് ആയിരം പാക്കറ്റ് പാന്‍മസാലയുമായി ഹോട്ടലുടമയെ അറസ്റ്റില്‍ . പൂഴിത്തല ചില്ലി പറമ്പത്ത് ഷിബു (42) ആണ് ചോമ്പാല പോലീസിന്റെ പിടിയിലായത് .ഹാന്‍സ് ,കൂള്‍ ലിപ്പ് തുടങ്ങിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത് . വാടക വീടും പൂഴിത്തലയിലെ ഹോട്ടലും കേന്...
കോട്ടക്കലില്‍ യൂത്ത് കോണ്‍ഗ്രസിന് പുതു നേതൃത്വം
പയ്യോളി: കോട്ടക്കല്‍ മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ചു കോട്ടക്കല്‍ മേഖലയിലെ 5 വാര്‍ഡുകള്‍ കേന്ദ്രികരിച്ചാണ് കമ്മിറ്റി രൂപീകരിച്ചത്. പ്രസിഡന്റ്: അശ്വന്ത് സുധാകരന് , ജനറല്‍ സെക്രട്ടറി : അമല്‍ പി വി ട്രെഷറര്‍ : ഷീജി കൊളാവിപാലം എന്നിവര്‍ നയിക്കും. ജനവാസ കേന്ദ്രമായ കോട്ടക്കല്‍ ബീച്ച് റോഡ് ടൗണില്‍ ഒരു പൊതു ശൗചാലയം സ്ഥാപിക്കണമ...
