News Section: പ്രാദേശികം
മാഹിയും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
മാഹി : കേരളത്തിനൊപ്പം പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശമായ മാഹിയും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് മാഹിയിലും തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലും ഇടതുപക്ഷത്തും ഇത്തവണ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് സാധ്യത. സിറ്റിംഗ് എംഎല്‍എ ഡോ വി രാമചന്ദ്രനും മുന്‍ എംഎല്‍എ ഇ വത്സരാജും മത്സരിത്തിനില്ലെന്ന് വ്യക...
കൂട്ടങ്ങാരം – വൈക്കിലശ്ശേരി റോഡില്‍ ഗതാഗത നിരോധനം
വടകര : കൂട്ടങ്ങാരം മലോല്‍മുക്ക് അക്ലോത്ത്നട വൈക്കിലശ്ശേരി റോഡില്‍ കലുങ്ക് നിര്‍മാണം ആരംഭിച്ചതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതുവരെ റോഡില്‍ വാഹനഗതാഗതം നിരോധിച്ചു. കൂട്ടങ്ങാരത്തുനിന്നും ഓര്‍ക്കാട്ടേരിയിലേക്ക് പോവേണ്ട വാഹനങ്ങള്‍ വൈക്കിലശ്ശേരിയില്നിന്നും ക്രാഷ് മുക്ക് വഴി ഓര്ക്കാട്ടേരിയിലേക്കും തിരിച്ചും പോവേണ്ടതാണെന്ന് പി...
കടലോര മേഖലയില്‍ ആവേശം വിതറി കെ മുരളീധരന് എം പി
വടകര : അടുത്ത നിയമസഭ തിരെഞ്ഞെടുപ്പില്‍ യൂ.ഡി.എഫ് അധികാരത്തില്‍ വരുമെന്നും വന്‍ അഴിമതിക്ക് കളമൊരുക്കിയ എല്‍.ഡി.എഫിന്റെ ആഴക്കടല്‍ കരാര്‍ റദ്ദ്ചെയ്ത് മുഖ്യമന്ത്രിക്കും ഫിഷറീസ് ,വ്യവസായ മന്ത്രിക്കുമെതിരായി സി.ബി.ഐ .അന്വേഷണം കൊണ്ടു വരുമെന്നും കെ.മുരളീധരന് എം പി ചോമ്പാല തുറമുഖത്ത് യൂ.ഡി.എഫ് തീരദേശയാത്ര ജില്ലയില്‍ സ്വീകരണം നല്കിയ...
ഫുട്ബോള്‍ ടൂര്‍ണമെന്റ് ; ബറ്റാലിയന്‍സ് കുഞ്ഞിപ്പള്ളി ജേതാക്കളായി
അഴിയൂര്‍ :സ്റ്റേഡിയം ബ്രദേഴ്സ് കുഞ്ഞിപ്പള്ളി ചോമ്പാല്‍ മിനി സ്റ്റഡിയത്തില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ബറ്റാലിയന്‍സ് കുഞ്ഞിപ്പള്ളി ജേതാക്കളായി. നിശ്ചിത സമയവും സമനിലയിലായതിനെ തുടര്‍ന്ന് സഡന്‍ ഡത്തിലൂടെ ഏകപക്ഷീയമായ ഒരു ഗോളിന് വോയിസ് ഓഫ് ചോമ്പാലയെ പരാജയപ്പെടുത്തി . വടകര റൂറല്‍ ബാങ്ക് പ്രസിഡന്റ് എ ടി ശ്രീധരന് സമ്മാനദ...
കേരളപ്പെരുമ ; ജി എസ് പ്രദീപ് ഇന്ന് വൈകീട്ട് മേമുണ്ടയില്‍
വടകര: ഡി വൈ എഫ് ഐ മുഖ മാസികയായ യുവധാര സംഘടിപ്പിക്കുന്ന 'കേരളപ്പെരുമ' ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന യുവതയുടെ അശ്വമേധം പരിപാടി ഇന്ന് വൈകുന്നേരം 5 മണിക്ക് മേമുണ്ട സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും. ചരിത്രം ഉറങ്ങുന്ന കോഴിക്കോട് കടപ്പുറത്തു നിന്ന് യുവതയുടെ ആശ്വമേധം യാത്ര കണ്ണൂര്‍ , കാസറഗോഡ് ജില്ലകളിലെ പര്യടനം നടത്തി ഇന്ന...
കുഞ്ഞിപ്പള്ളി വഖഫ് ഭൂമി സംരക്ഷണത്തിനായി ഒപ്പ് ശേഖരണം തുടങ്ങി
അഴിയൂര്‍: ദേശീയ പാത സ്ഥലമേറ്റെടുപ്പില് നിന്ന് കബര്സ്ഥാന് അടക്കമുള്ള കുഞ്ഞിപ്പള്ളി വഖഫ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം തുടങ്ങി. വിഷയം ഉന്നയിച്ച് അധികാരികള്‍ക്ക് സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജിയിലാണ് വഖഫ് സംരക്ഷണ സമിതി ഒപ്പ് ശേഖരണം നടത്തുന്നത്. ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം കൂഞ്ഞിപ...
ഓര്‍ക്കാട്ടേരിയില്‍ കെട്ടിട നിര്‍മ്മാണത്തെ ചൊല്ലി സിപിഎം – ലീഗ് പോര്
വടകര: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് നേതാവിന്റെ കെട്ടിടം നിര്‍മ്മാണം സിപിഎം തടസപ്പെടുത്തിയതോടെ ഓര്‍ക്കാട്ടേരിയില്‍ സംഘര്‍ഷം. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പിപി ജാഫറിന്റെ നിര്‍മ്മാണമാണ് സിപിഎം പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്. കോടതി ഉത്തരവുമായി കെട്ടിട നിര്‍മ്മാണം തുടങ്ങാനെത്തിയപ്പോള്‍ സിപിഎം പ്രവര്‍ത്തക...
കല്ലേരി കുന്നിനെ സംരക്ഷിക്കാന്‍ പ്രക്ഷോഭത്തിന് ഒരുങ്ങി ഡിവൈഎഫ്ഐ
വടകര: താലൂക്കിലെ ചരിത്ര പ്രസിന്ധമായ കല്ലേരിക്കുന്ന് ഇടിച്ച് നിരത്തുന്നത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കല്ലേരി കുട്ടിച്ചാത്തന് ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കല്ലേരിക്കുന്നിലെ നിര്‍മ്മാണ പ്രവര്‍ത്തിയാണ് ഡിവൈഎഫ്ഐ തടഞ്ഞത്. കുന്നിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വലിയ മലയില്‍ നാല് സെന്റ് കോളനിയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ത...
30 കുപ്പി വിദേശ മദ്യവുമായി മണിയൂര്‍ സ്വദേശി പിടിയില്‍
വടകര: മാഹിയില്‍ നിന്നു കാറില്‍ കടത്തിയ 30 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ എക്സൈസ് പിടിയില്‍. മണിയൂര്‍ കുഴിപറമ്പത്ത് സുനില്‍കുമാറാണ് (46) വടകര എക്സൈസ് റെയ്ഞ്ച് ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനയില്‍ കുടുങ്ങിയത്. കണ്ണൂര്‍ -കോഴിക്കോട് ദേശീയ പാതയില്‍ 'വാഹിനി ഓട്ടോമൊബൈല്‍സ്' എന്ന സ്ഥാപ...
പാനൂരില്‍ ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തില്‍ സദാചാര പൊലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം
തലശ്ശേരി: പാനൂരില്‍ ഓട്ടോ ഡ്രൈവര്‍ സദാചാര പൊലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിക്ക് ഒപ്പം നടക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവറാണ് മര്‍ദിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സ്ഥി...
