News Section: ചരമം

കോൺഗ്രസ്സ് നേതാവും മുൻ കൗൺസിലറുമായ ഇ.വി.നാരായണൻ നിര്യാതനായി

December 11th, 2018

വടകര: മാഹി മുൻസിപ്പൽ മുൻ കൗൺസിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന മാഹി ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി പള്ളൂർ സ്പിന്നിംഗ് മില്ലിനു സമീപം കിഴക്കെയിൽ ഇ.വി.നാരായണൻ (77) നിര്യാതനായി. (എക്സ്. മിലട്ടറി, റിട്ടേഡ്. സ്പിന്നിംങ്ങ് മിൽ ജീവനക്കാരൻ) പി.സി.സി.മെമ്പർ, പള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് ജന.സിക്രട്ടറി, മാഹി സ്പിന്നിംഗ് മിൽ ഐ.എൻ.ടി.യു.സി ജന.സിക്രട്ടറി, ജോയിന്റ് പി.ടി.എ.യുടെ സ്ഥാപക പ്രസിഡന്റ്, ജവഹർ ആർട്സ് ക്ലബ്ബ്, ശ്രീനഗർ ആർട്സ് ക്ലബ്ബ്, എസ്.എ.എസ്.എം ക്ലബ്ബ് ജന.സിക്രട്ടറി സ്പിന്നിംങ്ങ് മിൽ കലാസമിതി നാടക...

Read More »

വടകര ഗുരുസ്വാമി കുഞ്ഞിരാമക്കുറപ്പ് നിര്യാതനായി

December 10th, 2018

വടകര: അയ്യപ്പ ഭക്തരുടെ ഗുരുസ്വാനീയനായി അറിയിപ്പെടുന്ന വടകര ഗുരുസ്വാമി കുഞ്ഞിരാമക്കുറുപ്പ് നിര്യാതനായി. ഭാര്യ: ശാന്താമ്മ . മക്കള്‍: നാരായണന്‍ ( റിട്ട. എഞ്ചിനീയര്‍ പൊതുമരാമത്ത് വകുപ്പ് ), വത്സന്‍ (സ്റ്റേഷന്‍ സ്ൂപ്രണ്ട്), സത്യനാഥന്‍ ബിജിത്ത് കുമാര്‍, ബിന്ദു, സുമതി, ലിനി വാര്‍ധ്യക സഹചമായ അസുഖങ്ങളാല്‍ കുറെ ദിവസമായി കിടപ്പിലായിരുന്നു. വൈകീട്ട് മൃതദേഹം പുതിയ ബസ് സ്റ്റാന്റില്‍ പൊതുദര്‍ശനത്തിന് വെക്കും. പരവന്ത ക്ഷേത്രം ഭാരാവഹി, കൊട്ടിയൂര്‍ നെയ്യ്മൃത് സംഘം മൂപ്പന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.  ...

Read More »

ചുണ്ടയിൽ മൂസ്സ ഹാജി നിര്യാതനായി

December 3rd, 2018

പൈങ്ങോട്ടായി: പൈങ്ങോട്ടായി ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റിയുടെ മുൻ പ്രസിഡന്റ് ചുണ്ടയിൽ മൂസ്സ ഹാജി (94) നിര്യാതനായി. ഭാര്യ പരേതയായ ആയിശ. മക്കൾ:അബ്ദുൽ കരിം ,(സൗദി) അഷ്റഫ് , (ഖത്തർ) ഹാജറ,സാറ,സഫിയ, റംല,ബുഷ്റ മരുമക്കൾ : ഏരത്ത് അലി പാലേരി,, അബ്ദുൽ കരിം തിരുവള്ളൂർ, ബഷീർ മാസ്റ്റർ വേളം, റൈഹാനത്ത് കുറ്റ്യാടി, ആബിദ കുറ്റ്യാടി. പരേതരായ അമ്മത് മാസ്റ്റർ വള്ള്യാട്,ചുണ്ടയിൽ അബൂബക്കർ ഹാജി.

Read More »

നാദാപുരം വെള്ളൂരിലെ കല്യാണി നിര്യാതയായി

December 2nd, 2018

നാദാപുരം: വെള്ളൂരിലെ പനോളി കല്ല്യാണി നിര്യാതയായി. പരേതനായ കണ്ണനാണ് ഭര്‍ത്താവ്. മാതു (വേറ്റുമ്മല്‍ ) നാരായണി (വെളളൂര്‍) ലീല ( ഉമ്മത്തൂര്‍) ബാലന്‍,നാണു,ചന്ദ്രി, രാധ (വടകര) ശോഭ (മംഗലാപുരം) ഗീത ( തൃശ്ശൂര്‍) ബാബു എന്നിവര്‍ മക്കളും കണ്ണന്‍, കേളപ്പന്‍, കുഞ്ഞിക്കണ്ണന്‍, ലത, ബാലന്‍,നാണു,പ്രേമന്‍, ശശി, സന്ധ്യ എന്നിവര്‍ മരുമക്കളുമാണ്

Read More »

ഇ.കെ.ഗോപാലന്‍ മാസ്റ്റര്‍ നിര്യാതനായി

November 29th, 2018

വടകര: സി.പി.ഐ.(എം) മുന്‍ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന ഇ.കെ ഗോപാലന്‍ മാസ്റ്റര്‍ (72)നിര്യാതനായി.സി.കെ.ജി. മെമ്മോറിയല്‍ സ്കൂള്‍ ചിങ്ങപുരം മുന്‍ അധ്യാപകനായിരുന്നു. കെ.എസ്.വൈ.എഫിന്റെ വടകര താലുക്ക് കമ്മിറ്റിയുടെ മുന്‍ അങ്ങമായിരുന്നു.ചോറോട് ഗ്രാമ പഞ്ചായത്ത് മെമ്പറും കയര്‍ സംഘം പ്രസിഡണ്ടുമായിരുന്നു. ഭാര്യ:കമലന്‍(റിട്ട: അധ്യാപിക സി.കെ.ജി. മെമ്മോറിയല്‍ സ്കൂള്‍) മക്കള്‍: ദീപ്തിമേന (അധ്യാപിക കാവുമ്പഗം എച്ച്.എസ്.എസ്),ദിവ്യ ( അധ്യാപിക സി.കെ.ജി. മെമ്മോറിയല...

Read More »

മലയാള മനോരമ മുൻ സ്പെഷൽ കറസ്പോണ്ടന്റ് സി.ഐ.ഗോപിനാഥ് അന്തരിച്ചു

November 28th, 2018

  കോഴിക്കോട്:  മലയാള മനോരമ മുൻ സ്പെഷൽ കറസ്പോണ്ടന്റ് സി.ഐ.ഗോപിനാഥ് (82) അന്തരിച്ചു. ദീർഘകാലം കോഴിക്കോട് ബ്യൂറോ ചീഫായിരുന്നു. 35 വർഷത്തെ സേവനത്തിനുശേഷം 1999ൽ വിരമിച്ചു. അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അദ്ദേഹത്തിന്റെ പരിസ്ഥിതിസംബന്ധിയായ റിപ്പോർട്ടുകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. സംസ്കാരം നടത്തി. ഭാര്യ: സൗദാമിനി (റിട്ട. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, എഡിഎം കോഴിക്കോട്). മകൻ: വി.ദിനേശ് (ഒാഫിസർ, ഫിനാ‍ൻസ് വിഭ...

Read More »

മുന്‍ എം.എല്‍.എ. ഇ നാരായണന്‍ നായര്‍ നിര്യാതനായി

November 27th, 2018

കൊയിലാണ്ടി: കൊയിലാണ്ടി മുന്‍ എംഎല്‍എ ചെങ്ങോട്ടുകാവ് ഇടവലത്ത്  നാരായണന്‍ നായര്‍ (88) നിര്യാതനായി. കെപിസിസി അംഗം, നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ഭാരത് സേവക് സമാജ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സേവാദള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. 70 മുതല്‍ 77വരെയും 77 മുതല്‍ 80 വരെയും കൊയിലാണ്ടി എംഎല്‍എ ആയിരുന്നു. കൊയിലാണ്ടി ഗവ.കോളജ് സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. ഭാര്യ: കല്ല്യാണി (റിട്ട. അധ്യാപിക). മകന്‍: ഇ.എന്...

Read More »

ഇരിങ്ങല്‍ സ്വദേശി സൗദിയില്‍ നിര്യാതനായി

November 23rd, 2018

വടകര: ഇരിങ്ങല്‍ കോട്ടക്കല്‍ (പാറക്ക് താഴ) സ്വദേശി തിരുവോത്ത് സതീശന്‍ (48)സൗദിയില്‍ നിര്യാതനായി . രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനാല്‍ സൗദിയിലെ ശറൂറയില്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു. തിരുവോത്ത് ചോയിയുടെ മകനാണ്. ഭാര്യ: രമ. , മകള്‍ സ്‌നേഹ കോഴിക്കോട് കെ എം സി ടി കോളേജ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് . മൃതദേഹം ഉച്ചയോടെ നാട്ടിലെത്തും.

Read More »

കെ വി ഹുസൈനാര്‍ ഹാജി അഴിത്തലയില്‍ നിര്യാതനായി

November 23rd, 2018

വടകര: മുസ്ലിം ലീഗ് അഴിത്തല ശാഖാ പ്രസിഡണ്ടും അഴിത്തലയിലെ മത,സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ നിറ സാനിധ്യവുമായ കെ.വി ഹുസൈനാര്‍ ഹാജി (76) നിര്യാതനായി. ദീര്‍ഘകാലം അഴിത്തല മഹല്ല് കമ്മറ്റിയുടെയും,റാത്തീബ് കമ്മറ്റിയുടേയും, ഭാരവാഹിയായിരുന്നു. മക്കള്‍: ശരീഫ, ആയിഷ, റഹീം(ഖത്തര്‍), ലത്തീഫ്(ബഹറൈന്‍), മുഹാജിര്‍, താജുന്നിസ, ബുഷ്‌റ, സൗദ, തന്‍സീറ, ഷക്കീര്‍ യുഎഇ) ഷഹര്‍ബാനു, മരുമക്കള്‍: അസൈനാര്‍, കുഞ്ഞമ്മത്, ജുബൈരിയ, ഹസീന, കരീം, പരേതനായ റഹീം, റിയാസ്, ഇല്ല്യാസ്, ഹസ്‌ന. കബറടക്കം ഇന്ന് രാവിലെ 11മണിക്ക് അഴിത്തല ജുമുഅത്ത്...

Read More »

എടച്ചേരി തലായി സ്വദേശി ദുബായില്‍ നിര്യാതനായി

November 15th, 2018

വടകര: തലായി പരേതനായ കോമത്ത് ഹാജിയുടെ മകന്‍ ഇബ്രാഹിം(55) ദുബായില്‍ നിര്യാതനായി. മാതാവ് : കുഞ്ഞയിഷ. ഭാര്യാ: ഉമ്മുകുല്‍സു. മക്കള്‍: തബ്‌സീര്‍ (ഖത്തര്‍), ഷഫീര്‍,തന്‍സീറ, മരുമകന്‍: സയീദ് സ സഹോദരങ്ങള്‍: അസീസ് , റിയാസ്, (ദുബായ്), ഗഫൂര്‍, പാത്തു, കുഞ്ഞാമി, റൈഹാനത്ത്്.

Read More »