ഉദ്ഘാടകന്‍ വി പി തന്നെ ; വിഷു കിറ്റ് വിതരണത്തിലെ സന്തോഷം പങ്കു വെച്ച് നാദാപുരത്തെ സിപി ഐ(എം) നേതാവ്

നാദാപുരം: കഴിഞ്ഞ 10 വര്‍ഷത്തിലധികമായി കല്ലാച്ചിയിലെ എം ടി ഹോട്ടല്‍ ഉടമ എം ടി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ഓണം, വിഷു ആഘോഷ വേളകളില്‍ കിറ്റ് വിതരണം നടത്തുന്നു. ചെറിയൊരു ഹോട്ടലില്‍ കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് എം ടി കുഞ്ഞിരാമന്‍ ഹോട്ടല്‍ കിറ്റ് വിതരണത്തിന് ആവശ്യമായ തുക കണ്ടെത്തുന്നത്. ആദ്യഘട്ടത്തില്‍ 5 പേര്‍ക്ക് നല്‍കിയ കിറ്റ് വിതരണം...

കോവിഡില്‍ തളാരതെ പതിയാരക്കരയിലെ വി ടി പവിത്രന്‍ ; വിഷുവിന് മത്സ്യകൃഷിയില്‍ നൂറ് മേനി

വടകര: മണിയൂര്‍ പതിയാരക്കര നടുവയിലിലുള്ള എക്കോ ഫിഷ് ഫാമില്‍ വിഷരഹിതമായ ചിത്രലാടയുടെ വിളവെടുപ്പ് തുടങ്ങി. പതിയാരക്കര ഉപ്പന്തോടി അങ്കണവാടിക്ക് സമീപത്താണ് വിളവെടുപ്പ് നടന്നത് .ഒരു കിലോ ചിത്രലാടക്ക് 300 രൂപയാണ് വില. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നടുവയലിലെ വി ടി പവിത്രന്റെ ലൈറ്റ് & ആന്റ് സൗണ്ട് സ്ഥാപനം അടച്ചു പൂട്ടേണ്ടി വരികയായിരുന്നു...

എണ്ണയില്ലാതെ വറവ് : അഭിമാന നേട്ടവുമായി വടകരയിലെ യുവ സംരഭംകന്‍

വടകര : എണ്ണയില്ലാതെ ചിപ്‌സ് വറുക്കുന്ന സംരംഭം ചെലവ് കുറച്ച് നിര്‍മിച്ച യുവ എന്‍ജിനീയര്‍മാര്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ഇന്‍കുബേറ്റര്‍ വഴി 20 ലക്ഷത്തിന്റെ സമ്മാനം. യുവ എന്‍ജിനീയര്‍മാരായ ജിതിന്‍കാന്തും കെ.കെ. അഭിലാഷും ജോലി ഉപേക്ഷിച്ചാണ് ഇതു തുടങ്ങിയത്. പുനരുപയോഗിച്ച എണ്ണയിലൂടെ പിടിപെടുന്ന അര്‍ബുദത്തിനെതിരായുള്ള പോരാട്ടത്തിന്റെ ...

ഉറപ്പാണ്… രണ്ടാം ക്ലാസുകാരി ഇഷക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

വടകര: ഏത് ക്ലാസിലാ പഠിക്കുന്നത്. രണ്ടിലെന്ന് പറഞ്ഞ ഇഷയോട് തലയില്‍ തഴുകി 'അടുത്തവര്‍ഷം സ്‌കൂളില്‍ പോകണ്ടേ' എന്ന മുഖ്യമന്ത്രി പിണറായിയുടെ പുഞ്ചിരിയില്‍ പൊതിഞ്ഞ ചോദ്യം. 'സ്‌കൂള്‍ തുറക്കുമോ?' രണ്ടാം ക്ലാസുകാരി ഇഷാ ഫാത്തിമ മുഖ്യമന്ത്രിയോട് ചോദിച്ചു. ' ഉറപ്പല്ലേ' മുഖ്യമന്ത്രിയുടെ മറുപടി കേട്ട് തലയാട്ടി, കൊച്ചു മിടുക്കി ചിരിച്ചുകൊണ്ട് ഉ...

കടത്തനാടിന്റെ ചരിത്ര ഭൂമികയില്‍ മതേതര ഇന്ത്യയുടെ വീരപുത്രന്‍

കുറ്റ്യാടി: മതേതര ഇന്ത്യയുടെ വീരപുത്രന്‍ രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഒരുങ്ങി വടകരയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. കടത്തനാടിന്റെ ചരിത്ര ഭൂമികയില്‍ ഏറെ അടയാളങ്ങള്‍ അവശേഷിപ്പിച്ച ഭൂപ്രദേശമാണ് പുറമേരി ഗ്രാമം. കടത്തനാട് രാജവംശ പരമ്പരയില്‍ പെട്ട ആയഞ്ചേരി , എടവലത്ത് കോവികങ്ങള്‍ സ്ഥിതി ചെയ്ത് ഇവിടമാണ്. അക്ഷര കൈരളിക്ക് കടത്തനാട്...

വേറിട്ട പ്രചാരണ ശൈലിയുമായി ആദിയൂര്‍ ചെമ്പ്രയിലെ സഖാക്കള്‍

വടകര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന് വോട്ട് തേടി വേറിട്ട ഒരു പ്രചരണവുമായി ഏറാമല ഗ്രാമപഞ്ചായത്തിലെ ആദിയൂര്‍ ചെമ്പ്രയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് ഉത്സവത്തിലെ വേറിട്ട ശൈലിയാണ് ഇവിടുത്തെ സോഷിലിസ്റ്റ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പഴയകാല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓര്‍മകളുണര്‍ത്തി ഏറാമലയിലെ നാട്ടിന്‍പുറങ്ങളില്‍ ...

വടകരയില്‍ വോട്ട് തേടി കോടതിയിലെത്തി വക്കീല്‍ സ്ഥാനാര്‍ത്ഥി

വടകര : വടകര നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് എം രാജേഷ് കുമാര്‍ കര്‍മ്മ മേഖലയായ വടകര കോടതിയിലെത്തിയത് കേസ് വാദിക്കാന്‍ അല്ല . വോട്ടു ചോദിച്ചുകൊണ്ടാണ് ഇന്ന് രാവിലെ രാവിലെ വടകര കോടതിയിലെത്തി സഹപ്രവര്‍ത്തകരായ അഭിഭാഷകരോടും , ജീവനക്കാരോടും വോട്ട് അഭ്യര്‍ത്ഥന നടത്തി . വോട്ട് അഭ്യര്‍ത്ഥന ഇടയിലും സ്വന്തം കക്ഷികളുടെ പ്രശ്‌...

സ്ഥാനാര്‍ത്ഥിയോട് ദുരിതങ്ങള്‍ പങ്കുവെച്ച് കടലിന്റെ മക്കള്‍

വടകര: വടകര നിയോജക മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി അഡ്വ എം രാജേഷ് കുമാര്‍ വോട്ട് തേടി ചോമ്പാല ഹാര്‍ബറിലില്‍ എത്തിയപ്പോള്‍ ദുരിതങ്ങള്‍ പങ്കുവെച്ച് മത്സ്യതൊഴിലാളികള്‍. ഹാര്‍ബറിലെ മത്സ്യ തൊഴിലാളികള്‍ , ഡ്രൈവര്‍മാര്‍ , സമീപത്തെ പെട്ടിക്കടകളിലും പരിസര പ്രദേശത്തും വോട്ടു അഭ്യര്‍ഥിച്ചു . നിരവധി മത്സ്യ തൊഴിലാളികളാണ് ചോമ്പാല ഹാര്‍ബറിലെ നീറുന്ന പ്...

വടകര സോഷ്യലിസ്റ്റുകളുടെ പൈതൃകഭൂമി ;എല്‍ജെഡിക്ക് അഭിമാന പോരാട്ടം

വടകര: വിവിധ കക്ഷികളിലായി ചിതിറക്കിടക്കുകയാണെങ്കിലും വടകര നിയമസഭാ മണ്ഡലം സോഷ്യലിസ്റ്റ് പോരാളികളുടെ പൈതൃകഭൂമിയാണ്. 1957 ലെ ആദ്യ തെരഞ്ഞെടുപ്പ് ഒഴിച്ച് നിറുത്തിയാല്‍ 1960 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് സോഷ്യലിസ്റ്റ് കക്ഷികളാണ്. വടകര നഗരസഭയിലും ഏറാമല, ചോറോട് , അഴിയൂര്‍, പഞ്ചായത്തുകളിലും നിര്‍ണ്ണായക സ്വാധീനമുണ്ട്. ...

കുറ്റ്യാടിയില്‍ രണ്ടില തന്നെ വടകരയിലും നാദാപുരത്തും സിപിഎം അണികള്‍ ചതിക്കുമോ ?

വടകര: കുറ്റ്യാടി നിയമസഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (ജോസ്) വിഭാഗം പ്രതിനിധി മുഹമ്മദ് ഇക്ബാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നു. മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടു കൊടുത്തതിനെതിരെ പ്രദേശിക വികാരം ശക്തമാകുമ്പോഴും നേതൃത്വം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനെ മത്സരിപ്പിക്കാന്‍ സിപിഎ...