Perambra
ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റിലൂടെ അഫ്ഗാന് പെണ്‍കുട്ടി പുതുജീവിതത്തിലേക്ക്
കോഴിക്കോട്: അഫ്ഗാനിസ്ഥാന് സ്വദേശിയായ രണ്ടരവയസ്സുകാരി കുല്‍സൂമിന്റെ ജീവന് അപൂര്‍വ്വമായ ബോണ്‍മാരോ ട്രാന്‍പ്ലാന്റിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് രക്ഷിച്ചെടുത്തു. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് വിജയകരമായി ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ജന്മനാ തന്നെ അതീവ ഗുരുതരമായ രക്താര്‍ബുദത്തിന്റെ (അക്യൂട്ട് മൈലോയിഡ് ലുക്കീമിയ) പിടിയിലായിരുന്ന കുല്‍സൂമിന് യുഎഇ യില്‍ വെ...Read More »
എടക്കയില്‍ പ്രകാശന് തറയ്ക്കല്‍ (53 ) അന്തരിച്ചു
ചെറുവണ്ണൂര്‍: എടക്കയില്‍ പ്രകാശന് തറയ്ക്കല്‍ (53 ) അന്തരിച്ചു. മലപ്പുറം വള്ളിക്കാംപറ്റ എഎംഎല്‍പി സ്കൂള്‍ അദ്ധ്യപകനും, ചെറുവണ്ണൂര്‍ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി ഡയരക്ടറും., എല്‍ജെഡി പഞ്ചായത്ത് കമ്മിറ്റിയംഗവും, പാമ്പിരിക്കുന്ന് കര്‍ഷക സമിതി നിര്‍വ്വാഹക സമിതിയംഗവുമായിരുന്നു. പിതാവ്: പരേതനായ തറയ്ക്കല്‍ രാമന്. മാതാവ:് നാരായണി. ഭാര്യ: എന്‍.കെ. പ്രീത (തൃക്കോട്ടൂര്‍ എയുപി സ്കൂള്‍, ഡയറക്ടര്‍ പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം ). മക്കള്‍ സ്നേഹ ( വിദ്യാര്‍ത്ഥിനി ഗുരുവായൂരപ്പന് കോളേജ്)...Read More »
ദ ക്യാമ്പ് ഓഫീസും ആര്‍ട്ട് ഗ്യാലറിയും ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: കഴിഞ്ഞ ഒരുവര്‍ഷക്കാലമായി വരയുടെ ലോകത്ത് നിന്നും കൂട്ടായ്മയുടെ പുതിയ സമവാക്യങ്ങളുമായി ജൈത്ര യാത്ര തുടങ്ങിയ ക്രിയേറ്റീവ് ആര്‍ട്ട് മൊസ്ട്രേസ് ഓഫ് പേരാമ്പ്ര – ദ ക്യാമ്പിന്റെ ഓഫീസിന്റേയും ആര്‍ട്ട് ഗ്യാലറിയുടെയും ഉദ്ഘാടനം നടത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ ഹ്രസ്വമായി സംഘടിപ്പിച്ച ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ചിത്രം വരച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പേരാമ്പ്രയിലെ ചിത്രകാരന്മാര്ക്ക് ഒന്നിച്ചു കൂടുന്നത...Read More »

ഞായറാഴ്ച നിയന്ത്രണം: പേരാമ്പ്രയില്‍ ഹര്‍ത്താല്‍ പ്രതീതി
പേരാമ്പ്ര: കോവിഡ് ഞായറാഴ്ച നിയന്ത്രണം പട്ടണങ്ങളില്‍ ഹര്‍ത്താലിന്റെ പ്രതീതി. കോവിഡ് വ്യാപനം ശക്തമാവുന്നിന്റെ പശ്ചാത്തലത്തില്‍ ജില്ല ഭരണകൂടം ജില്ലയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പേരാമ്പ്രയില്‍ അവശ്യ സര്‍വ്വീസുകളല്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും തന്നെ തുറക്കാത്തത് ഹര്‍ത്താലിന്റെ പ്രതീതി ജനിപ്പിച്ചു. ഞായറാഴ്ച നിയന്ത്രണം പേരാമ്പ്രയില്‍ പൂര്‍ണ്ണം. പഴം, പച്ചക്കറി, പലവ്യഞ്ജനം, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ ഒഴിച്ചുള്ള കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. നാമമാത്രമായ ഹോട്ടലുകളും തുറന...Read More »
മുസ്ലിം റിലീഫ് കമ്മിറ്റി ഫണ്ട് സമാഹരണം ആരംഭിച്ചു
നടുവണ്ണൂര്‍: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്ന വെങ്ങളത്ത് കണ്ടി കടവ് ശാഖാ മുസ്ലിം റിലീഫ് കമ്മിറ്റി റമളാന്‍ റിലീഫ് പ്രവര്‍ത്തന ത്തോടനുബന്ധിച്ച് ഈ വര്‍ഷത്തേക്കുള്ള ഫണ്ട് സമാഹരണം ആരംഭിച്ചു. കെ.വി.ഹത്താന്‍ അന്വ്വര് സാദത്തില്‍ നിന്ന് ആദ്യ ഫണ്ട് ഏറ്റുവാങ്ങി ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് (ഇന്‍ ചാര്‍ജ് ) എം.കെ. പരീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിലീഫ് കമ്മിറ്റി ചെയര്മാന് ടി. എം. ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. വി.കെ. സി […] The post മുസ്ലി...Read More »
ഞായറാഴ്ച വിവാഹങ്ങള്‍ക്കും അഞ്ചുപേര്‍ മാത്രം
കോഴിക്കോട്: ഞായറാഴ്ചത്തെ കോവിഡ് നിയന്ത്രണത്തില്‍ വിവാഹങ്ങള്‍ക്കും ഇളവില്ല. നിയമപ്രകാരം അഞ്ചില്‍ക്കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍ ഡോ. എസ്. സാംബശിവറാവു പറഞ്ഞു. എല്ലാ ചടങ്ങുകള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. കണ്ടെയ്ന്മെന്റ് സോണ്‍ അല്ലാത്ത ഇടങ്ങളില്‍ ഓഡിറ്റോറിയം പോലുള്ള സ്ഥലങ്ങളില്‍ 50 പേര്‍ക്കും തുറന്ന സ്ഥലത്ത് പരമാവധി 100 പേര്‍ക്കുമാണ് വിവാ ഹങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. കണ്ടെയ്ന്മെന്റ് സോണുകളില്‍ മാത്രമേ അഞ്ചുപേരായി നിജപ്പെടുത്തിയിരുന്നുള്ളൂ. ...Read More »
കോവിഡ് പ്രതിരോധം; വ്യാപാരികളും ട്രേഡ് യൂണിയനുകളും രംഗത്ത്
പേരാമ്പ്ര: പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചു വരുന്ന കോവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും ശക്തിപ്പെടുത്താന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരി സംഘടനകളുടെയും ട്രേഡ് യൂണിയന് പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. മെഗാ വാക്സിനേഷന് ക്യാമ്പുകളും മെഗാ ടെസ്റ്റ് ക്യാമ്പുകളും സംഘടിപ്പിക്കും. പേരാമ്പ്ര ടൗണിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്പത് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. എല്ലാ കടകളി...Read More »
ചക്കിട്ടപാറ കാലായില്‍ അന്നകുട്ടി അന്തരിച്ചു
ചക്കിട്ടപാറ: പാറത്തറ മുക്കിലെ കാലായില്‍ പരേതനായ മാത്യുവിന്റെ ഭാര്യ അന്നകുട്ടി (85) അന്തരിച്ചു. മക്കള്‍ ജോസഫ്, ജോണി (ഫോറസ്ററ്, പെരുവണ്ണാമൂഴി), വില്‍സണ്‍, ഗീത, മേരി. മരുമക്കള്‍ മിനി, ഡെയ്സി, മോളി, രാജു വെങ്കട്ടക്കല്‍, തോമസ് ഇരുപ്പക്കാട്ട്. The post ചക്കിട്ടപാറ കാലായില്‍ അന്നകുട്ടി അന്തരിച്ചു first appeared on PERAMBRA.Read More »
സമൂഹ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയായി സീമന്തിനീരവം
പേരാമ്പ്ര: കുവൈറ്റിലെ ഏതാനും സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് അണിയിച്ചൊരുക്കിയ ആല്‍ബം സീമന്തിനീരവം സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയാകുന്നു. പ്രവാസത്തിന്റെ തിരക്കിട്ട ജീവിതത്തിനിടയിലും അതിലുപരി കോവിഡ് എന്ന മഹാമാരി അനുദിനം മനുഷ്യരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് തങ്ങളുടെ കഴിവുകളുടെ പരമാവധി ഉപയോഗപ്പെടുത്തികൊണ്ടുമാണ് ആല്‍ബം അണിയിച്ചൊരുക്കിയത്. ഒരോ സ്ത്രീകളും തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ചു പോരുന്ന അവജ്ഞ്യകളും അവഗണനകളും സത്രീ സമത്വം എന്ന ആശയം നിറഞ്ഞു നില്ക്കുന്ന വര്‍ത്തമാനകാലത്തുപോലും അവര്‍...Read More »
കടിയങ്ങാട് ചാമക്കാലയില്‍ കല്യാണി അന്തരിച്ചു
പേരാമ്പ്ര : കടിയങ്ങാട് ചാമക്കാലയില്‍ കല്യാണി (74) അന്തരിച്ചു. ഭര്‍ത്താവ് ബാലന് (റിട്ട. ജീവനക്കാരന് ഗവ. എച്ച് എസ് എസ് അത്തോളി ). മക്കള്‍ അശോകന്, പുഷ്പ, സുരേഷ്. മരുമക്കള്‍ ദേവി, ഗോപാലന് (ആയഞ്ചേരി, റിട്ട. ഐഎസ്ആര്‍ഒ തിരുവനന്തപുരം), ദേവി. സഞ്ചയനം ചൊവ്വാഴ്ച. The post കടിയങ്ങാട് ചാമക്കാലയില്‍ കല്യാണി അന്തരിച്ചു first appeared on PERAMBRA.Read More »
