sports

ക്യാപിറ്റല്‍സിന് മുന്നില്‍ അടിപതറി ചെന്നൈ

ദുബായ് : ക്യാപിറ്റല്‍സിന് മുന്നില്‍ അടിപതറി ചെന്നൈ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 44 റണ്‍സിന് ജയിച്ച് ഡല്‍ഹി കാപിറ്റല്‍സിന്‍റെ യുവനിര. 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സീസണിലെ മികച്ച ഫോം തുടര്‍ന്ന ഫാഫ് ഡുപ്ലസിക്കും നായകന്‍ എം എസ് ധോണിക്കും ടീമിനെ ജയിപ്പിക്കാനായില്ല. ഡല്‍ഹിക്കായി കാഗിസോ റബാദ മൂന്നും ആന്‍‌റിച്ച് നോര്‍ജെ രണ്ടും വിക്കറ്റ് എടുത്തു.

Read More »

ബംഗ്ലൂരിനെതിരെ പഞ്ചാബിന് തകര്‍പ്പന്‍ ജയം

യു എ ഇ : ഐ പി എല്ലില്‍ ബംഗ്ലൂരിനെതിരെ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 13ത് ഐ പി എല്‍ സീസണിലെ പഞ്ചാബിലെ ആദ്യ ജയമാണിത്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ്‌ 206 റണ്‍സ് എടുത്തു. 207 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലൂര്‍ 109 റണ്‍സിന് പുറത്തായി.  

Read More »

രാജാക്കന്മാര്‍ക്കു മുന്നില്‍ മുട്ടുമടക്കി തലയും പിള്ളേരും

ഷാര്‍ജ : രാജാക്കന്മാര്‍ക്കു മുന്നില്‍ മുട്ടുമടക്കി തലയും പിള്ളേരും.  ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ തുടക്കം കുറിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സുപ്പര്‍ കിംഗ്സിനെ പതിനാറു റണ്‍സിനു രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചു. ഇരുന്നൂറ്റി പതിനാറു വിജലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് ഇരുന്നൂറു റണ്‍സേ സ്കോര്‍ ചെയ്യാന്‍ ആയുള്ളൂ. സഞ്ജുവിന്റെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധസെഞ്ചുറികളുടെ ബലത്തില്‍ ചെന്നൈയ്ക്കെതിരെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 എന്ന കൂറ്റന്...

Read More »

ചെന്നൈയ്ക്കെതിരെ സഞ്ജുവിന്‍റെ വെടിക്കെട്ട്

ദുബായ് : ചെന്നൈയ്ക്കെതിരെ സഞ്ജുവിന്‍റെ വെടിക്കെട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സിന് 217 വിജയലക്ഷ്യം. സഞ്ജുവിന്റെയും സ്റ്റീവ് സ്മിത്തിന്റെയും അര്‍ധസെഞ്ചുറികളുടെ ബലത്തില്‍ ചെന്നൈയ്ക്കെതിരെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 എന്ന കൂറ്റന്‍ സ്കോറാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്. 32 പന്തില്‍ 74 റണ്‍സെടുത്ത സഞ്ജു മികച്ച കളിയാണ് പുറത്തെടുത്തത്. 47 പന്തില്‍ 69 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും മികച്ച പ്രകടനം പുറത്തെടുത്തു.

Read More »

ഐ പി എല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ – ഹൈദരാബാദ് പോരാട്ടം

ദുബായ് : ഐ പി എല്ലില്‍ ഇന്ന് ബാംഗ്ലൂര്‍ – ഹൈദരാബാദ് പോരാട്ടം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് മത്സരം. കോലി, എബി ഡിവില്ലിയേവ്‌സ്, ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, മൊയീന്‍ അലി, ശിവം ദുബെ എന്നിവര്‍ ഉള്‍പ്പെടുന്ന ആര്‍ സി ബി കന്നി കിരീടം പ്രതീക്ഷിച്ചാണ് കളത്തിലിറങ്ങുന്നത്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, കെയ്ന്‍...

Read More »

ഐ പി എല്‍ പൂരത്തിന് ഇന്ന് കൊടിയേറും ; ഇന്ന് മുംബൈ – ചെന്നൈ പോരാട്ടം

ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന  ഐ പി എല്‍ പൂരത്തിന് ഇന്ന് കൊടിയേറും.  രാത്രി 7.30ന് അബുദാബിയിലെ ഷേയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടത്തോടെയാണ് പതിമൂന്നാമത് ഐ പി എല്‍ സീസണ് തുടക്കമാവുന്നത്. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.

Read More »

യുവരാജിന്റെ ആഗ്രഹത്തെ പിന്തുണച്ചുകൊണ്ട് ഗൗതം ഗംഭീര്‍

ദില്ലി: അടുത്തകാലത്ത് യുവരാജ് സിംഗ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പഞ്ചാബിന് വേണ്ടി ടി20 ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. ഇനി ബിസിസിഐ അനുമതി നല്‍കുക മാത്രമാണ് വേണ്ടത്. എന്നാല്‍ വിരമിച്ച താരങ്ങളുടെ പട്ടികയിലാണ് യുവി. ബിസിസിഐയുടെ പെന്‍ഷന്‍ തുക കൈപ്പറ്റാറുമുണ്ട്. അതുകൊണ്ടുതന്നെ യുവിയെ വീണ്ടും കളിക്കാന്‍ അനുവദിക്കുമോയെന്ന് സംശയമാണ് യുവരാജിന്റെ ആഗ്രഹത്തെ പിന്തുണച്ചിരിക്കുകയാണ് മുന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. വീണ്ടും ക...

Read More »

മെസിക്ക് ഇനി അര്‍ജന്റീനയുടെ കുപ്പായമണിയാം ; വിലക്ക് നീക്കി ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍

ബ്യൂണസ് ഐറിസ്: അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍  വിലക്ക് എടുത്തുകളഞ്ഞത്. ഇതോടെ അടുത്തമാസം അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മെസിക്ക് കളിക്കാം. കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലില്‍ ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയിരുന്നു. പിന്നാലെ ടൂര്‍ണമെന്റ് നടത്തിപ്പിനേയും സംഘാടകരേയും വിമര്‍ശിച്ചതിനായിരുന്നു മെസിക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്...

Read More »

ഹര്‍ഭജന്‍ സിംഗും ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലെ സീനിയര്‍ താരമായ ഹര്‍ഭജന്‍ സിംഗും ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് ദുബായിലേക്ക് പോയ ടീമിനൊപ്പം പോകാതിരുന്ന ഹര്‍ഭജന്‍ പിന്നീട് ടീമിനൊപ്പം ചേരുമെന്നായിരുന്നു ടീം മാനേജ്മെന്റ് ഇതുവരെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ എപ്പോള്‍ ടീമിനൊപ്പം ചേരാനാകുമെന്ന കാര്യത്തില്‍ ഹര്‍ഭജന്‍ ഇതുവരെ ടീം മാനേജ്മെന്റുമായി ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് ചെന്നൈ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത രണ്ടു ദിവ...

Read More »

ആശങ്കമാറാതെ  ചെന്നൈ സൂപ്പർ കിംഗ്സ് ; ഒരംഗത്തിന് കൂടി കൊവിഡ്

ചെന്നൈ സൂപ്പർ കിംഗ്സിലെ ഒരംഗത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഋതുരാജ് ഗെയ്കവാദിന്റെ പരിശോധനഫലമാണ് പോസിറ്റീവായത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ എണ്ണം രണ്ടായി. നേരത്തെ ദീപക് ചാഹറിന്റെ പരിശോധന ഫലവും പോസിറ്റീവായിരുന്നു. താരം അടുത്ത 14 ദിവസം ഐസൊലേനിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ശേഷം 24 മണിക്കൂറിനിടെ താരത്തെ രണ്ടു കൊവിഡ് ടെസ്റ്റുകള്‍ക്കു വിധേയനാക്കും. അവയുടെ ഫലം നെഗറ്റീവായാല്‍ മാത്രമേ ഗെയ്കവാദിന് ടീമിനൊപ്പം ചേരാന്‍ കഴിയുകയുള്ളൂ. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഭാവി താരങ്ങളിൽ ഒരാളായിട്ടാണ്...

Read More »

More News in sports