tech

യാത്രക്കിടയിലെ പ്രശ്‍നങ്ങള്‍ അടിയന്തിരമായി പൊലീസിനെ അറിയിക്കാന്‍ ‘ക്യുകോപ്പി’ മൊബൈല്‍ ആപ്പുമായി പൊലീസ്

യാത്രാവേളകളിൽ പൊതുജനങ്ങൾക്ക് അനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരവുമായി കൊച്ചി സിറ്റി പൊലീസ് എത്തിയിരിക്കുകയാണ്. യാത്രക്കിടയിലെ പ്രശ്‍നങ്ങള്‍ അടിയന്തിരമായി പൊലീസിനെ അറിയിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുമായാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ‘ക്യുകോപ്പി’ (Qkopy) എന്നാണ് പൊലീസിന്‍റെ ഈ ആപ്പിന്റെ പേര്. പോലീസിൽ അറിയിക്കണം എന്ന് തോന്നുന്ന രഹസ്യ സ്വഭാവമുള്ളതും അല്ലാത്തതുമായ വിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ഈ ആപ്പ് നിങ്ങളെ സഹായിക്കും. യാത്രാവേളകളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്...

Read More »

ടിക് ടോക് ആപ്പിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നീക്കി

ടിക് ടോക് ആപ്പിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നീക്കി. നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഇതേ കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചോദ്യം ചെയ്ത് ഗൂഗിൾ, ആപ്പിൾ കമ്പനികൾ അവരുടെ ആപ് സ്റ്റോറിൽ നിന്ന് കഴിഞ്ഞ ആഴ്ച ടിക് ടോക് ആപ്പ് നീക്കം ചെയ്തിരുന്നു. നിരോധനം കോടതി നീക്കം ചെയ്തതോടെ ആപ് സ്റ്റോറുകളിൽ നിന്ന് ഉടൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അശ്ലീലവും നഗ്നദൃശ്യങ്ങളും ആപ്പിൽ അപ്ലോഡ് ചെയ്യുന്നത് തടയുന്നതിനുള്ള നപടിയുണ്ടാകുമെന്ന് ടിക് ടോകിന് വേണ്ടി ഹാജരായ … Continue reading "ടിക് ട...

Read More »

ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് സ്റ്റേ ഏര്‍പ്പെടുത്തിയ നടപടിയില്‍ ഉടനെ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു

ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് സ്റ്റേ ഏര്‍പ്പെടുത്തിയ നടപടിയില്‍ ഉടനെ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഇല്ലാതാവും എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു. അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പ്ല...

Read More »

ഈ വര്‍ഷം മെയ്യ് 31ന് ബ്ലാക്ക്ബെറി മെസഞ്ചര്‍ ആപ്ലിക്കേഷന്‍ സേവനം അവസാനിപ്പിക്കുന്നു

ഈ വര്‍ഷം മെയ്യ് 31ന് ബ്ലാക്ക്ബെറി മെസഞ്ചര്‍ അഥവാ ബിബിഎം ആപ്ലിക്കേഷന്‍ സേവനം അവസാനിപ്പിക്കുന്നു. എന്നാല്‍ ബിബിഎംന്റെ പുതിയ പതിപ്പ് ഇനി മുതല്‍ ലഭ്യമായിത്തുടങ്ങും. എന്നാല്‍ ആറുമാസത്തേക്ക് 2.46 ഡോളറാണ് പുതിയ പതിപ്പ് ഉപയോഗിക്കാനുള്ള നിരക്ക്‌. 2005 ലാണ് ബ്ലാക്ക്ബെറി ഉപയോക്താക്കളില്‍ എത്തിത്തുടങ്ങുന്നത്. തുടക്കത്തില്‍ ബ്ലാക്ക്ബെറി ഉപകരണങ്ങളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളു. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ പ്രചാരം വര്‍ദ്ധിച്ചതോടെ ബ്ലാക്ക്ബെറിയ്ക്കും ബിബിഎമ്മിനും ഉപയോക്താക്കളെ നഷ്ടപ്പെടാന്‍ തുടങ്ങി...

Read More »

വ്യാജ ടിക് ടോക് ആപ്പുകള്‍ പറ്റിക്കലുകള്‍ക്ക് സാധ്യത ; ടെക് വിദഗ്ധരുടെ മുന്നറിയിപ്പ്

വരും ദിവസങ്ങളില്‍ വ്യാജ ടിക് ടോക് ആപ്പുകള്‍ ഉപയോഗിച്ച് വെട്ടിക്കല്‍, പറ്റിക്കലുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ടെക് വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള മൊബൈല്‍ ഉപയോക്താക്കളെ ഏറെ സ്വാധിനിച്ച ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ടിക് ടോക്. ഇന്ത്യയിലെ യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളില്‍ ഒന്നുകൂടിയാണിത്. എന്നാല്‍ കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ആപ്പിള്‍, ഗൂഗില്‍ പ്ലേസ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന്...

Read More »

വരിക്കാരുടെ എണ്ണത്തില്‍ ‘കോടികള്‍’ കടന്ന് മുന്നോട്ട്: ഇത് ജിയോ വിപ്ലവം

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയിലെ വരുക്കാരുടെ എണ്ണം 30 കോടി കടന്ന് മുന്നോട്ട്. സേവനം തുടങ്ങി രണ്ടര വര്‍ഷം കൊണ്ടാണ് റിലയന്‍സ് ജിയോ ഈ വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ സേവനം തുടങ്ങി വെറും 170 ദിവസം കൊണ്ട് 10 കോടി വരിക്കാരെ നേടിയെടുത്ത ടെലികോം കമ്പനിയാണ് റിലയന്‍സ് ജിയോ. വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ചുരുങ്ങിയ കാലം കൊണ്ടാണ് ജിയോ ഈ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. 2016 സെപ്റ്റംബറിലാണ് ജിയോ ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം … Continue reading "വരിക്കാരുടെ...

Read More »

ടിക്ക് ടോക്കിന് ഇന്ത്യയിൽ പൂര്‍ണമായും നിരോധനം

ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍ പലപ്പോഴും ആപ്പും അതില്‍ ചെയ്യുന്ന വീഡിയോകളും ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന പരാതിയുയര്‍ന്നിരുന്നു. ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയര്‍ന്നു. പരാതികളുടെ അടിസ്ഥാനത്തില്‍, കഴിഞ്ഞ ദിവസം മദ്രാസ് കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്...

Read More »

ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും

ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും, ഗൂഗിളിനോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും. ഇലക്ട്രോണിക്  ഐടി മന്ത്രാലയം ഇത് സംബന്ധിച്ച് ഇരു ടെക് ഭീമന്മാര്‍ക്കും നിര്‍ദേശം നല്‍കും. ടിക്ടോക് നിരോധനം സംബന്ധിച്ച മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നടപടി എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ആണ് കേസില്‍ പെട്ടെന്ന് സ്റ്റേ അനുവദിക്കാന്‍ വിസമ്മതിച്ചത്. കേസ് ഏപ്രില്‍ ...

Read More »

മാർക്ക് സുക്കർബർഗിന്‍റയും കുടുംബത്തിന്‍റെയും സുരക്ഷയ്ക്ക് ഒരു വർഷം ഏകദേശം 156.30 കോടി രൂപ

മാർക്ക് സുക്കർബർഗിന്‍റയും കുടുംബത്തിന്‍റെയും സുരക്ഷയ്ക്ക് ഒരു വർഷം ഏകദേശം 156.30 കോടി രൂപ ചിലവാകുന്നു എന്ന് റിപ്പോര്‍ട്ട്. 2018ലെ കണക്കാണ് ഇത്. 2017നെ വച്ച് നോക്കുമ്പോള്‍ ഈ തുക ഇരട്ടിയാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് ഫേസ്ബുക്ക് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്​. കേവലം ഒരു ഡോളർ മാത്രം ശമ്പളം വാങ്ങുന്ന സുക്കര്‍ബര്‍ഗിന്‍റെ സുരക്ഷയ്ക്കാണ് ഇത്രയും വലിയ തുക ചെലവഴിക്കുന്നത്. ഇതിന് പുറമേ സുക്കർബർഗിന്‍റെ സ്വകാര്യ വിമാനത്തിന്‍റെ യാത്രയ്ക്കായി 2.6 ദശലക്ഷം ഡോളറും മുടക്കുന്നുണ്ട് ഫേസ്ബുക്ക്​...

Read More »

ഇന്ത്യയിലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ആദരവുമായി ഗൂഗിള്‍

ഇന്ത്യയിലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ആദരവുമായി ഗൂഗിള്‍. ഇന്ത്യയിലെ തെരെഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്ന ഇന്ന് ഗൂഗിള്‍ സെര്‍ച്ചിന്റെ ഹോം പേജില്‍  പ്രത്യേകം ഡിസൈന്‍ ചെയ്ത ഡൂഡിലാണ് ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഷി പുരണ്ട വിരലാണ് ഡിസൈനില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മാത്രമല്ല,  ഡൂഡിലില്‍ ക്ലിക്ക് ചെയ്യയുന്നതോടെ കന്നി വോട്ടര്‍ന്മാരെയും ലക്ഷ്യമിട്ടുകൊണ്ട് പോളിങ് ബൂത്തിലെ നടപടികള്‍, വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തല്‍, വോട്ടര്‍പട്ടികയിലെ പേരു പരിശോധിക്കല്‍, ഏതെല്ലാം തിരിച്ച...

Read More »

More News in tech