ജില്ലയില്‍ ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണം: അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്

കോഴിക്കോട്: ജില്ലയില്‍ കോവിഡ് 19 വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലയില്‍ ഞായറാഴ്ച (18.04.2021) മുതല്‍ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണങ്ങള്‍ വരുത്തി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു. ഞായറാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പി.എസ്.സി. പരീക്ഷയെ ബാധിക്കില്ല. പൊതു ഗതാഗത സംവിധാനം സാധാരണ പോലെ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. ഞായറാഴ്ചകളില്‍ കൂടിചേരലുകള്‍ 5 പേരില്‍ മാത്രം ചുരുക്കണം. അവശ്യവസ്തു...Read More »

കോവിഡ്; ജില്ലയില്‍ രണ്ടാഴ്ച രാഷ്ട്രീയ പൊതുപരിപാടികള്‍ ഒഴിവാക്കും, ബീച്ചുകളില്‍ പ്രവേശനം ഏഴുമണി വരെ

കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാവിധ പൊതുപരിപാടികളും ഒഴിവാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശങ്ങളും ക്രമീകരണങ്ങളും പാലിക്കുന്നതിന് യോഗം തീരുമാനിച്ചു. ബീച്ചുകളിലും മറ്റു ടൂറിസം കേന്ദ്രങ്ങളിലും ആളുകള്‍ ക്രമാതീതമായി എത്തുന്നത് ഭീതിജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം കേന്ദ്രങ്ങളില്‍ ആളുകളുടെ പ്രവേശനത്തിന...Read More »

കോവിഡ് :ജില്ലയില്‍ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും – കലക്ടര്‍, എല്ലാവിധ ചടങ്ങുകളും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കോഴിക്കോട്: ജില്ലയില്‍ കോവിഡ് പ്രതിദിന കണക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പൊതുസ്ഥലങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ ആളുകള്‍ ക്രമാതീതമായി പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. എല്ലാ തരം ചടങ്ങുകളും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണ...Read More »

വിഷു കൈത്തറി വിപണന മേള 13 വരെ

കോഴിക്കോട്: സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 13 വരെ വിഷു കൈത്തറി വിപണന മേള നടക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് മണി വരെയാണ് മേള. കൈത്തറി ഉല്പന്നങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് നല്‍കും. ഓരോ 1000 രൂപയുടെ നെറ്റ് പര്‍ചെയ്സിനും നറുക്കെടുപ്പിലൂടെ മെഗാ സമ്മാനമായി ഒരു വാഷിംഗ് മെഷീന്‍ നല്‍കും.Read More »

ജില്ലയില്‍ 78.42 ശതമാനം പോളിംഗ്; കൂടുതല്‍ കുന്ദമംഗലത്ത്, കുറവ് കോഴിക്കോട് നോര്‍ത്തില്‍

കോഴിക്കോട്: ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ ജില്ലയില്‍ 78.42 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോളിങ് നിരക്കാണിത്. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. 73.85. വിവിധ തപാല്‍ വോട്ടുകള്‍ കൂടി വരുമ്പോള്‍ പോളിംഗ് ശതമാനം ഉയരും.ഹാജരാവാത്ത സമ്മതിദായകരുടെ വിഭാഗത്തില്‍ ജില്ലയില്‍ 33,734 പേര്‍ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഭിന്ന ശേഷിക്കാര്‍,...Read More »

ജില്ലയില്‍ പോളിങ് ശതമാനം 75 കടന്നു

കോഴിക്കോട്: വൈകിട്ട് 5.20 ഓടെ ജില്ലയില്‍ പോളിംഗ് ശതമാനം 75 കടന്നു. 75.02 ശതമാനം പേര്‍ ആണ് വരെ വോട്ട് ചെയ്തത്. 10,05,685 സ്ത്രീകളും 9,14,755 പുരുഷന്മാരുമാരും 15 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. കുന്നമംഗലം മണ്ഡലത്തിലാണ് നിലവില്‍ ഉയര്‍ന്ന ശതമാനം. 78.21 ശതമാനം പേരാണ് വോട്ട് ചെയ്തത്. കോഴിക്കോട് സൗത്തിലാണ് കുറഞ്ഞ ശതമാനം 70.95.Read More »

പരിക്കിനെ മറികടന്ന് കാരാട്ട് റസാക്ക് വീണ്ടും പ്രചാരണ രംഗത്ത്

കൊടുവളളി: പരിക്കിനെയും മറികടന്ന് കൊടുവള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാരാട്ട് റസാക്ക് വീണ്ടും പ്രചാരണ രംഗത്തെത്തി. വെള്ളിയാഴ്ച നടന്ന റോഡ്‌ഷോയില്‍ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് അദ്ദേഹം പങ്കെടുത്തത്. കഴിഞ്ഞ ദിവസം പര്യടനത്തിനിടെ വാഹനത്തില്‍നിന്നും വീണാണ് കാരാട്ട് റസാക്കിന് പരിക്കേറ്റത്. നെറ്റിയിലും ചുണ്ടിനും കാലിനുമാണ് പരിക്കേറ്റത്. കൊടുവളളി മുന്‍സിപ്പാലിറ്റിയിലെ വെണ്ണക്കാട് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടര്‍ന്ന് ഓമശ്ശേരി, താമരശ്ശേരി, കിഴക്കോത്ത്, നരിക്കുനി, മടവൂര്‍ പഞ്ചായത്തുകളിലെ വിവിധ...Read More »

യു ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി; വിദ്യാഭ്യാസ-ആരോഗ്യ രംഗത്തിന് മുന്‍ഗണനയെന്ന് എം.കെ മുനീര്‍

കൊടുവള്ളി: കൊടുവള്ളി മണ്ഡലത്തില്‍ യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. കൊടുവള്ളിയെ വിദ്യാഭ്യാസ ഹബ്ബാക്കുമെന്നും സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമായുള്ള ഹോസ്പിറ്റല്‍ മണ്ഡലത്തില്‍ തുടങ്ങുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.കെ മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും വികസന സെമിനാറുകള്‍ സംഘടിപ്പിച്ച് ആവശ്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യും. ദുബൈ ഗോള്‍ഡ് സൂഖ് മാതൃകയില്‍ കൊടുവള്ളിയിലെ നൂറോളം വരുന്ന ജ്വല്ലറികള്‍ ഉള്‍ക്കൊള്ളുന്ന ഗോര്‍ഡ് സൂഖ് മണ്ഡലത്...Read More »

തെരഞ്ഞെടുപ്പ്: പരസ്യം നല്‍കാന്‍ മുന്‍കൂര്‍ അനുമതി നേടണം

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയസര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ അനുമതി നേടണം. ഇതിനുള്ള അപേക്ഷ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്ലില്‍ നിന്ന് ലഭ്യമാകും. അപേക്ഷയോടൊപ്പം സംപ്രേഷണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ പകര്‍പ്പും ലഭ്യമാക്കേണ്ടതാണ്. സംപ്രേഷണം ചെയ്യുന്ന തീയ്യതി, പരസ്യത്തിന്റെ നിര്‍മാണ ചെലവ്, സംപ്രേഷണ ചെലവ് തുടങ്ങിയ വിവരങ്ങള്‍ അപേക്ഷയില്‍ രേഖപ്പെടുത്ത...Read More »

6.65 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേര്‍ പിടിയില്‍

കൊടുവള്ളി: കൊടുവള്ളി, പൂനൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 6,65,500.രൂപയുടെ കുഴല്‍പണവുമായി രണ്ടു പേരെ കോഴിക്കോട് റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. 4,47,000.രൂപയുമായി അവിലോറ നാടികല്ലിങ്ങല്‍ വീട്ടില്‍ ഫൈസല്‍ (35) ആണ് ഞായറാഴ്ച 12 മണിക്ക് കൊടുവള്ളിയില്‍ നിന്ന് പിടിയിലായത്. കൊടുവള്ളി ഇന്‍സ്പെക്ടര്‍ ടി ദാമോദരനും സംഘവുമാണ് ഇയാളെ പാലക്കുറ്റിക്ക് സമീപത്ത് നിന്ന് പിടികൂടിയത്. കൊടുവള്ളി, താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളില്‍ വിതരണം ചെയ്യാനുള്ള പണം ഫൈസലിന്റ...Read More »

More News in thamarassery
»