world

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം

ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം. പുഗോഡ എന്ന സ്ഥലത്ത് മജിസ്ട്രേറ്റ് കോടതിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. പ്രശ്നത്തിൽ. സംഭവം പൊലീസ് അന്വേഷിക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനങ്ങളിൽ ഉപയോഗിച്ച തരം സ്ഫോടക വസ്തു അല്ല ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ജനാധിപത്യത്തില്‍  രാജ്യത്തെ പൌരന് ലഭിക്കുന്ന വലിയ അങ്ങീകാരമാണ് വോട്ടവകാശം . തന്നെ ഭരിക്കേണ്ടവര്‍ ആരെന്ന് സ്വയം തീരുമാനിക്കാനുള്ള മഹത്തായ അവകാശം . കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

Read More »

പെട്രോള്‍ വിലകുറച്ച് കിട്ടും, ഐസ്ക്രീം ആദായ വിലയ്ക്ക്, ബൈക്ക് വിലയും കുറയും; പക്ഷെ വോട്ട് ചെയ്യണം

ജംഷഡ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ വോട്ടു ചെയ്യുന്നവരെ സന്തോഷിപ്പിക്കാന്‍ ജംഷഡ്പൂരിലെ ഇരുചക്ര വാഹന വ്യാപാരികള്‍. രാവിലെ തന്നെ ക്യൂ നിന്ന് വോട്ടു ചെയ്തതിന്‍റെ അടയാളമായ ചൂണ്ടുവിരലില്‍ മഷിയുമായി എത്തുന്നവര്‍ക്ക് ഇന്ന് ബൈക്ക് വാങ്ങിയാല്‍ ആയിരം രൂപ കിഴിവാണ് ഓഫര്‍. രാജ്യത്ത് പോളിംഗ് ശതമാനം കൂട്ടാനും സമ്മതിദാനം വിനിയോഗിക്കാന്‍ ആള്‍ക്കാരെ പ്രോത്സാഹിപ്പിക്കാനും സമ്മാന പദ്ധതികളുമായി എത്തുന്ന വ്യാപാരികളുടെ സംഘടനയുടെ വാഗ്ദാനങ്ങളിലാണ് ജംഷഡ്പൂരിലെ ഇരുചക്ര വാഹന വ്യാപാരികളുടെ വാഗ്ദാനം. വോട്ട് ചെയ്ത...

Read More »

ശ്രീലങ്കയിലെ സ്ഫോടനം: അഞ്ച് പേരെ കാണാനില്ല

കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും. ബംഗളൂരിനടുത്തെ നെലമംഗലയില്‍നിന്നുള്ള ജെഡിഎസ് നേതാക്കളായ കെജി ഹനുമന്ദരായപ്പ, എം രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരൊടൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ കാണാനില്ല. ഇക്കാര്യം കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസാമി സ്ഥിരീകരിച്ചു. ഇവര്‍ ശ്രീലങ്കയില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു. ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയിലെ വിവധ ക്രിസ്ത്യന്‍ ആരാധനായലങ്ങളില്‍ ബോം...

Read More »

ആഘോഷ പാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ മരിച്ചു

മെക്സിക്കോയില്‍ ആഘോഷ പാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് കിഴക്കന്‍ മെക്സിക്കോയിലെ വെരക്രൂസില്‍ അജ്ഞാത സംഘം വെടിവെപ്പ് നടത്തിയത്. വെരക്രൂസ് ബാറിലെ സ്വകാര്യ പരിപാടിക്കിടെയായിരുന്നു സംഭവം. വെടിവെപ്പില്‍ ഏഴ് പുരുഷന്‍മാരും നാല് സ്ത്രീകളും കൊല്ലപ്പെട്ടു. പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് പതിവായിരുന്നു. എന്നാല...

Read More »

തലയിലൂടെ കമ്പി കയറിയിറങ്ങി : സംസരിച്ചുകൊണ്ട് ആശുപത്രിയിലെത്തിയ യുവാവ്

നാഗ്പൂര്‍: തല വഴി കമ്പി കയറിയിറങ്ങിയിട്ടും സംസരിച്ചുകൊണ്ട് ആശുപത്രിയിലെത്തിയ യുവാവ് അത്ഭുതമാകുന്നു. സഞ്ജയ് ബാഹെ എന്ന ഇരുപത്തിയൊന്നുകാരനാണ് വീഴ്ചയ്ക്കിടെ തലയിലൂടെ കയറിയിറങ്ങിയ കമ്പിയുമായി ആശുപത്രിയിലെത്തിയത്. നിര്‍മ്മാണത്തൊഴിലാളിയായ സഞ്ജയ് ഒരു കിണര്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കയറില്‍ തൂങ്ങി, കിണറ്റില്‍ നിന്ന് മുകളിലേക്ക് കയറുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. മുപ്പത്തിയഞ്ച് അടി താഴ്ചയിലേക്ക് വീണ സഞ്ജയുടെ വലത് നെറ്റിയിലൂടെ നീണ്ട കമ്പി കുത്തിക്കയറി. തുളഞ്ഞുകയറിയ കമ്പി ...

Read More »

യുവതിയെ ഭര്‍ത്താവ് തലമൊട്ടയടിച്ച് ഫാനില്‍ കെട്ടിതൂക്കി

ലാഹോര്‍: പാകിസ്ഥാനില്‍ ഭാര്യയ്ക്കെതിരെ ഭര്‍ത്താവിന്‍റെ സമാനതകള്‍ ഇല്ലാത്ത ക്രൂരത. അസ്മ അസീസ് എന്ന യുവതിയാണ് തനിക്കേറ്റ പീഡനം സമൂഹമാധ്യമത്തിലുടെ പുറംലോകത്തെത്തിച്ചത്. മാര്‍ച്ച് ഇരുപത്തിയാറിനായിരുന്നു സംഭവം നടന്നത്. വീട്ടിലെത്തിയ സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ ലാഹോര്‍ സ്വദേശിയായ ഫൈസല്‍ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്‍റെ ഈ ആവശ്യം നടപ്പിലാക്കാന്‍ അസ്മ തയ്യാറായില്ല. ഇതോടെ പീഡനം തുടങ്ങുകയായിരുന്നു. ജോലിക്കാരുടെ സഹായത്തോടെ ഇയാള്‍ അസ്മയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി ...

Read More »

പെണ്‍കുട്ടികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം

വിയറ്റ്നാം: വിയറ്റ്നാമിലെ വാട്ടര്‍  പാര്‍ക്കില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ  ലൈംഗികാതിക്രമം. വിനോദ സഞ്ചാരത്തിന് പേരുകേട്ട വിയറ്റ്നാമിലെ വാട്ടര്‍ പാര്‍ക്കിലാണ് പെണ്‍കുട്ടികള്‍ ക്രൂരമായി അധിക്ഷേപിക്കപ്പെടുന്നത്. യുവാക്കള്‍ കൂടുതലായെത്തുന്ന നീന്തല്‍ക്കുളത്തില്‍ കൂട്ട ആക്രമണമാണ് പെണ്‍കുട്ടികള്‍ നേരിടുന്നത്. വിയറ്റ്നാമിലെ  പ്രശസ്ത വാട്ടര്‍  പാര്‍ക്കായ ഹൊ തായ് പാര്‍ക്കിന്‍റെ വിപണന തന്ത്രങ്ങളുടെ ഭാഗമായി രാവിലെ എട്ടുമണി മുതല്‍ പത്ത് വരെ ഓപ്പണ്‍ സീസണ്‍ ട്രീറ്റ് എന്ന പേരില്‍ സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായ...

Read More »

ബിജെപിയെയും നരേന്ദ്രമോദിയേയും പുകഴ്ത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെയും നരേന്ദ്രമോദിയേയും പുകഴ്ത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. നീണ്ട ഇടവേളക്ക് ശേഷമാണ് മോദിയെ പ്രകീര്‍ത്തിച്ച് താക്കറെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയുമായി എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്നും ഇരുപാര്‍ട്ടികളുടേയും പ്രത്യേയശാസ്ത്രം ഹിന്ദുത്വവും ദേശീയതയുമാണെന്നും ഗാന്ധി നഗറില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പത്രികാസമര്‍പ്പണത്തിനോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയില്‍ താക്കറെ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് വ്യക്തമാക്കാത്ത പ്രതിപക്ഷത്തെയും ത...

Read More »

ഭീകരർക്കെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാൻ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു

ദില്ലി : പുൽവാമ സംഭവത്തിൽ ഇന്ത്യ നൽകിയ തെളിവുകൾ പാകിസ്ഥാൻ തള്ളിയത് നിർഭാഗ്യകരമെന് ഇന്ത്യ. ഭീകരർക്കെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാൻ നൽകിയ ഉറപ്പ് പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തിന് ശേഷമുള്ള ചരിത്രം പാകിസ്ഥാൻ ആവർത്തിക്കുകയാണ്. ജയ്ഷ് – ഇ മുഹമ്മദിന്‍റെ പങ്കിന് കൂടുതൽ തെളിവുകൾ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന നിലപാടാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ അറിയിച്ചത്. ആക്രമണത്ത...

Read More »

12 വയസുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ച് കൊന്നു

ഡെറാഡൂണ്‍: സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്‍ കൊണ്ടുമുള്ള അടിയേറ്റ് 12 വയസുകാരന്‍ മരിച്ചു. ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചതോടെ സ്കൂള്‍ അധികൃതര്‍ ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. രാജ്യത്തെ ഞെട്ടിച്ച സംഭവം ഡെറാഡൂണിലാണ് നടന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചിരുന്ന വാസു യാദവ് എന്ന കുട്ടിയുടെ മൃതദേഹമാണ് ദഹിപ്പിച്ചതെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മ...

Read More »

More News in world