#ParakkalAbdullah|സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണം: പാറക്കൽ അബ്ദുല്ല

#ParakkalAbdullah|സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണം: പാറക്കൽ അബ്ദുല്ല
Mar 29, 2024 04:42 PM | By Meghababu

 വടകര : (truevisionnews.com)സിഎഎയുടെ പേരിലുള്ള ഡിജെ പാർട്ടികളിൽ നിന്ന് സിപിഎം വിട്ടുനിൽക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും വടകര പാർലമെൻ്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പാറക്കൽ അബ്ദുല്ല.

അട്ടക്കുണ്ട് കടവിൽ യുഡിഎഫ് വടകര പാർലമെൻ്റ് മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ കുറ്റ്യാടി നിയോജക മണ്ഡലം പര്യടനത്തിൽ സംസാരിക്കുകയായിരുന്നു പാറക്കൽ അബ്ദുല്ല.

ഒരു ജനവിഭാഗത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട വിഷയമാണ് പൗരത്വ നിയമം. അതിനെതിരെ പാർലമെൻ്റിന് അകത്തും പുറത്തും ഉജ്ജ്വല പോരാട്ടമാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി നടത്തിയിട്ടുള്ളത്.

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ശശി തരൂരും കപിൽ സിബലും കേരള യുഡിഎഫ് എംപിമാരും ഉൾപ്പെടെയുള്ളവർ നിയമഭേദഗതിക്കെതിരെ ശക്തമായി നിലകൊണ്ടു. സോണിയ ഗാന്ധി എംപിമാരെയും കൊണ്ട് പാർലമെൻ്റിനു മുന്നിൽ ധർണ നടത്തി.

കേരളത്തിലെ കോൺഗ്രസ് എം.പിമാർ ദ്വിദിന പദയാത്രകൾ നടത്തി. മുസ്ലിം ലീഗ് നിയമപോരാട്ടം ആരംഭിച്ചു. ഇത്തരത്തിൽ വളരെ കാര്യക്ഷമമായ രീതിയിലാണ് യുഡിഎഫ് ഈ വിഷയത്തിൽ ഇടപെട്ടത്.

ഇതിനിടെ തെരഞ്ഞെടുപ്പ് മാത്രം മുന്നിൽക്കണ്ട് സിപിഐഎം പൗരത്വ വിഷയവുമായി ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ്. രാത്രിയിൽ പാട്ടുവെച്ച് നൃത്തം ചെയ്ത് ഡിജെ പാർട്ടി നടത്തിയാണ് അവർ സമരമെന്ന പേരിൽ റോഡിൽ ഇറങ്ങുന്നത്.

ഇത് ഒരു സമൂഹത്തിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തെ അപഹസിക്കൽ ആണെന്നും സി എ എയുടെ പേരിലെടുത്ത കേസുകൾ പോലും പിൻവലിക്കാത്തവരുടെ ആത്മാർഥത ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും പാറക്കൽ പറഞ്ഞു

#CPM #stayaway #DJ #parties #name #CAA #ParakkalAbdullah

Next TV

Related Stories
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 27, 2024 01:58 PM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 27, 2024 01:01 PM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി

Apr 27, 2024 11:37 AM

#fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 27, 2024 11:09 AM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

Apr 26, 2024 07:27 PM

#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് വളണ്ടിയർമാർക്ക് ഈ വർഷവും അവസരം...

Read More >>
#voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:32 PM

#voting|ടോക്കൺ നൽകി ; വടകര മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
Top Stories