#cpmattack|സിപിഎം ആക്രമണം; പരുക്കേറ്റ ആർഎംപി പ്രവർത്തകരെ ഷാഫി പറമ്പിൽ സന്ദർശിച്ചു

#cpmattack|സിപിഎം ആക്രമണം; പരുക്കേറ്റ ആർഎംപി പ്രവർത്തകരെ ഷാഫി പറമ്പിൽ സന്ദർശിച്ചു
Apr 15, 2024 12:42 PM | By Meghababu

 വടകര: (vatakaranews.in)തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ സിപിഎം ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആർഎംപി പ്രവർത്തകരെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ സന്ദർശിച്ചു.

കഴിഞ്ഞ ദിവസം അഴിയൂർ ചിറയിൽ പീടികയിൽ വെച്ചാണ് ആർഎംപി പ്രവർത്തകർക്ക് മർദനമേറ്റത്. റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മറ്റി അംഗം പെരുമുണ്ട വയലിൽ റോഷിൻ, മേഖലാ കമ്മറ്റി അംഗം പെരുമുണ്ട വയലിൽ രതുന്‍ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

ഇടിക്കട്ടയും ഇരുമ്പ് ദണ്ഡുകളുമായി സംഘടിതമായെത്തി ആക്രമിക്കുകയായിരുന്നു സിപിഎം പ്രവർത്തകർ. അക്രമം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നത് സിപിഎമ്മിൻ്റെ വ്യാമോഹം മാത്രമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

സമാധാന വഴിയിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎമ്മിനെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യത്തിൽ അക്രമം തെരഞ്ഞെടുപ്പ് ഉപാധിയല്ല.

ആരോഗ്യകരമായ രീതിയിലാവണം മത്സരം. ഇനി അക്രമംകൊണ്ട് യുഡിഎഫ് - ആർ എം പി പ്രവർത്തകർ പിരിഞ്ഞുപോകും എന്നാണ് കരുതുന്നതെങ്കിൽ അത് നടക്കാൻ പോകുന്നില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കെ.കെ രമ എംഎൽഎയും മറ്റ് യുഡിഎഫ് - ആർഎംപി നേതാക്കളും കൂടെയുണ്ടായിരുന്നു.

#CPM #attack #Shafi #visited the #injured #RMP #workers

Next TV

Related Stories
 #KKRama | വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് -കെകെ രമ

Apr 29, 2024 08:57 PM

#KKRama | വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് -കെകെ രമ

ഷാഫി പറമ്പിലിനെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ലെന്ന് കെകെ രമ എംഎൽഎ....

Read More >>
#memundaHigherSecondarySchool  | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

Apr 29, 2024 08:18 PM

#memundaHigherSecondarySchool | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

മേമുണ്ട സ്കൂളിലെ 25 വിദ്യാർത്ഥികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. യുഎസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിൽ മേമുണ്ടക്ക്...

Read More >>
#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

Apr 29, 2024 07:47 PM

#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

അശ്ലീല വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും...

Read More >>
#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി  പൂർത്തീകരിച്ച  വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

Apr 29, 2024 06:16 PM

#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി പൂർത്തീകരിച്ച വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

കൃഷിവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഷാജി. ടി.ആര്‍. പിരിമുറുക്കും നിറഞ്ഞ നിമിഷങ്ങളിലൂടെ ആ വലിയ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ അനുഭവം...

Read More >>
#Shafiparampil  |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

Apr 29, 2024 04:36 PM

#Shafiparampil |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷാഫി...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 29, 2024 01:21 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories