വടകര :(vatakaranews.in)പൊതുപര്യടനത്തിൻ്റെ ആരവങ്ങളില്ലെങ്കിലും സ്ഥാനാർത്ഥി എത്തുന്നിടത്തല്ലാം വിജയാരവം.
സ്ഥാപനങ്ങൾ സന്ദർശിച്ചും വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിച്ചും എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ വടകര അസംബ്ളി മണ്ഡലത്തിൽ സജീവം.
മേപ്പയിൽ വീവേഴ്സ് സൊസൈറ്റി, കടത്തനാട് വീേവേഴ്സ് സൊസൈറ്റി, താലൂക്ക് ഓഫീസ്, സിവിൽ സ്റ്റേഷൻ,ട്രഷറി, അർ ടി ഓഫീസ്, വടകര ജില്ലാ ആശുപത്രി, ധന്വന്തരി ഡയാലിസിസ് കേന്ദ്രം, സ്വകാര്യ ആശുപത്രികൾ, വിദ്യാഭാസഓഫീസുകൾ, ഓർക്കാട്ടേരി കുടുംബാരോഗ്യ കേന്ദ്രം, ചോറോട് കുടുംബാരോഗ്യ കേന്ദ്രം, ഏറാമല ബാങ്കിൻ്റെ കോക്കനട്ട് കോപ്ലക്സ് തുടങ്ങിയവ സന്ദർശിച്ചു.
ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സ്വന്തം ടീച്ചർക്ക് ജില്ലാ ആശുപത്രിയിലെ സ്വീകരണം ഹൃദയസ്പർശിയായി.
"നിപ്പയുടെ ദുരന്തകാലത്ത് ഒപ്പം നിന്ന ടീച്ചറെ ഹൃദയത്തോടാണ് ചേർത്ത് വെച്ചത് " ഹോസ്പിറ്റൽ സുപ്രണ്ട് സരളാ നായർ ടീച്ചറെ സ്വീകരിച്ചു പറഞ്ഞു. " എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചും പച്ചനുണകൾ പടച്ച് വിട്ടും ഇവിടെ വിജയിക്കാനാവുമോ എന്നാണ് യുഡിഎഫ് കാർ പരീക്ഷിക്കുന്നത്.
ഇത്തരം അധാർമിക നിലപാടിനെതിരെ വോട്ട് കൊണ്ട് മറുപടി പറയണമെന്ന് ടീച്ചർ പറഞ്ഞു. വൈകിട്ട് വൈക്കിലശ്ശേരി ക്രാഷ് മുക്കിൽ നടന്ന സ്വീകരണപൊതുയോഗത്തിൽ ടീച്ചറുടെ ചെറു പ്രസംഗം ആവേശമായി.
" മണ്ഡലത്തിൽ സമസ്ത മേഖലകളിലും വികസനമെത്തിക്കാൻ കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകുമെന്ന വാക്ക്കൾക്ക് നിറഞ്ഞ കൈയ്യടി.
#KKShailaja #teacher #visiting #institutions #meeting #individuals #request #votes #wherever #candidate #goes