#ManayatChandran|മോദി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ചാതുർവർണ്യം കൊണ്ടു വരും : മനയത്ത് ചന്ദ്രൻ

 #ManayatChandran|മോദി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ ചാതുർവർണ്യം കൊണ്ടു വരും : മനയത്ത് ചന്ദ്രൻ
May 1, 2024 12:10 PM | By Meghababu

 വടകര : (vadakara.truevisionnews.com)നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തുകയാണെങ്കിൽ രാജ്യത്ത് മനുസ്മൃതിയിൽ അടിസ്ഥാനത്തിലുള്ള ചാതുർവർണ്യം നടപ്പാക്കിക്കുമെന്ന് എച്ച് എം എസ് ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ .

വടകരയിൽ എച്ച് എം എസ് സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം കൊണ്ട് വന്നപ്പോൾ സംഘ്പരിവാർ ശക്തികളാണ് കലാപം അഴിച്ച് വിട്ടത്.

ന്യൂനപക്ഷ - പിന്നാക്ക - സ്ത്രീ വിരുദ്ധ നിലപാടുകളാണ് അവർ പിൻതുടരുന്നത്. വേജ് കോഡിലൂടെ മോദി സർക്കാർ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്ന് എടുക്കുകയാണ് . ആർ ജെഡി പിന്തുണക്കുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ മോദി സർക്കാർ കൊണ്ട് വന്ന എല്ലാ തൊഴിലാളി വിരുദ്ധ നിയമങ്ങളും റദ്ദാക്കും.

വടകരയിലെ യുഡി എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചത് ഏറെ പ്രതിഷേധർഹമാണ് . എല്ലാവരുടേയും അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെ ?

മനയത്ത് ചന്ദ്രൻ പറഞ്ഞു. കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ ആദരിക്കപ്പെട്ട അഴിയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗം ഷിനി യെ മനയത്ത് ചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു. ആർ എം ഗോപലൻ സ്വാഗതവും രഞ്ജിത്ത് കാരോട് നന്ദിയും പറഞ്ഞു.

എ ടി ശ്രീധരൻ , കെ കെ കൃഷ്ണൻ , കെ പ്രകാശൻ , സി വി ഗോവിന്ദൻ , പ്രസാദ് വിലങ്ങിൽ , എൻ കെ അജിത്ത് കുമാർ , റീന രയരോത്ത് , ബേബി ബാലമ്പ്രത്ത് എന്നിവർ സംസാരിച്ചു.

#Modi #comes #power #again #bring #Chaturvarnam #ManayatChandran

Next TV

Related Stories
#camp|മോഹൻലാലിന്റെ പിറന്നാൾ; ആരാധകർ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

May 21, 2024 07:02 PM

#camp|മോഹൻലാലിന്റെ പിറന്നാൾ; ആരാധകർ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ശിവാനന്ദ വിലാസം സ്കൂളിൽ നടന്ന ക്യാമ്പ് മുൻസിപ്പൽ കൗൺസിലർ പ്രഭാകരൻ ടി എൻ ഉദ്ഘാടനം...

Read More >>
#cleaning|മഴക്കാല പൂർവ്വ ശുചീകരണം;ശുചിത്വ ഹർത്താൽ നടത്തി

May 21, 2024 04:26 PM

#cleaning|മഴക്കാല പൂർവ്വ ശുചീകരണം;ശുചിത്വ ഹർത്താൽ നടത്തി

കാലത്ത് 10 മണി വരെ കടകളടച്ചാണ് വ്യാപാര സ്ഥാപനങ്ങളും ടൗണുകളും...

Read More >>
#obituary|പോത്താലക്കൽ മാതു  അന്തരിച്ചു

May 21, 2024 02:50 PM

#obituary|പോത്താലക്കൽ മാതു അന്തരിച്ചു

പോത്താലക്കൽ മാതു...

Read More >>
#ceeyamhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 21, 2024 02:27 PM

#ceeyamhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#Women'sleague|പഠിച്ച് വളരാൻ ; മംഗലാട് വനിതാ ലീഗ് അനുമോദന സംഗമം സംഘടിപ്പിച്ചു

May 21, 2024 12:34 PM

#Women'sleague|പഠിച്ച് വളരാൻ ; മംഗലാട് വനിതാ ലീഗ് അനുമോദന സംഗമം സംഘടിപ്പിച്ചു

ഈ വർഷത്തെ എസ് എസ് എൽ സി - പ്ലസ് ടു,എൽ എസ് എസ്,പൊതു പരീക്ഷ ടോപ് പ്ലസ് വിദ്യാർഥികളെ മംഗലാട് ശാഖ വനിതാ ലീഗ് കമ്മറ്റി...

Read More >>
#RJD|വീരേന്ദ്രകുമാർ അനുസ്മരണം വടകരയിൽ നിന്നും 500 പേർ പങ്കെടുക്കും

May 21, 2024 12:09 PM

#RJD|വീരേന്ദ്രകുമാർ അനുസ്മരണം വടകരയിൽ നിന്നും 500 പേർ പങ്കെടുക്കും

പ്രമുഖ സോഷ്യലിസ്റ്റും കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും വനം വകുപ്പ് മന്ത്രിയും സാംസകരിക പ്രവർത്തകനും ഗ്രന്ഥ രചയിതാവും പരിസ്ഥിതി പ്രവർത്തകനുമായ...

Read More >>
Top Stories










News Roundup