വടകര: (vadakara.truevisionnews.com)മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. 2023 - 24 വർഷത്തെ എൻഎംഎംഎസ് റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ മേമുണ്ട സ്കൂളിലെ 12 വിദ്യാർത്ഥികൾക്ക് എൻഎംഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു.
കോഴിക്കോട് ജില്ലയിലെ മികച്ച വിജയമാണ് മേമുണ്ടക്ക് ലഭിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി എൻഎംഎംഎസ് റിസൽട്ടിൽ ജില്ലയിലെ മികച്ച വിജയമാണ് മേമുണ്ടയുടേത്. പരീക്ഷ എഴുതിയതിൽ 230 വിദ്യാർത്ഥികൾ ഈ വർഷം യോഗ്യതയും നേടിയിട്ടുണ്ട്.
ഇതിൽ 12 പേർ സ്കോളർഷിപ്പും നേടി. 48000 രൂപയാണ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുക. നാല് വർഷം കൊണ്ടാണ് ഈ തുക വിദ്യാർത്ഥികൾക്ക് ലഭിക്കുക. കേന്ദ്ര, സംസ്ഥാന വകുപ്പുകൾ സംയുക്തമായാണ് എൻഎംഎംഎസ് എസ് സ്കോളർഷിപ്പ് നൽകുന്നത്.
രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ കഴിയുക. ആഗസ്റ്റ് മാസം മുതൽ മേമുണ്ട സ്കൂളിൽ ആരംഭിക്കുന്ന വിദഗ്ദ്ധ പരിശീലനമാണ് വിദ്യാർത്ഥികളെ ഈ നേട്ടത്തിന് പ്രാപ്തരാക്കിയത്.
മേമുണ്ട സ്കൂൾ ഹാളിൽ നടന്ന അനുമോദന ചടങ്ങ് സ്കൂൾ പ്രിൻസിപ്പാൾ ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഡോ എം വി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പി കെ ജിതേഷ് മാഷ് സ്വാഗതവും പറഞ്ഞു.
മാനേജർ എം നാരായണൻ മാഷ്, മദർ പി ടി എ പ്രസിഡണ്ട് ജയശ്രീ ദിലീപ്, സ്റ്റാഫ് സിക്രട്ടറി രജുലാൽ ടി പി, പിടിഎ അംഗം ഇ എം മനോജ് കുമാർ, അധ്യാപകരായ സൗമ്യ പി എം, നിസി വി കെ, ഷീന കെ വി, ഷൈജു ടി കെ, ആബിദ് എ എസ്, രാഗേഷ് പുറ്റാറത്ത് എന്നിവർ ഉപഹാര സമർപ്പണവും ആശംസകളും അർപ്പിച്ചു. പി കെ രമ്യ നന്ദിയും പറഞ്ഞു
#National #Means #Cum #Merit #Scholarship #winners #felicitated