വടകര: (vatakara.truevisionnews.com)സംസ്ഥാന കലോത്സവത്തിൽ നാടക മത്സരത്തിൽ അവതരിപ്പിച്ച ഏറ്റവും കൂടുതൽ കയ്യടി നേടിയ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഷിറ്റ് എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെടുന്നു
സെപ്റ്റിക് ടാങ്ക് മുഖ്യ കഥാപാത്രം ആകുന്ന ഈ നാടകത്തിൽ തെരുവു കുട്ടികളിലൂടെ വർത്തമാനകാല രാഷ്ട്രീയം പറയുന്നു ചിരിക്കും ചിന്തക്കും വക നൽകുന്ന ഈ നാടകം സമൂഹത്തിലെ വർഗീയവും രാഷ്ട്രീയവുമായ ദുർഗന്ധങ്ങളുടെ പ്രതിരൂപമായി സപ്റ്റിക് ടാങ്ക് മാറുന്നു ഇന്നത്തെ ഇന്ത്യയിൽ പലതിന്റെയും പ്രതീകമായി പടുകൂറ്റൽ സെപ്റ്റിക് ടാങ്കിലാണ് കുട്ടികൾ നാടകം അരങ്ങിൽ എത്തിക്കുന്നത്
മത സൗഹാർദ്ദത്തിനായുള്ള ഫിലിം ഷൂട്ടിങ്ങിന് പ്രതിഫലമായി കുട്ടികൾക്ക് ലഭിക്കുന്ന ബീഫും പൊറോട്ടയും സെപ്റ്റിക് ടാങ്കിലേക്ക് വീഴുന്നു പിന്നാലെ മതത്തിന്റെ വക്താക്കളും സെപ്റ്റിക് ടാങ്കിലേക്ക് വീഴുന്ന കൗതുകകരമായ കാഴ്ച നമുക്ക് സമ്മാനിക്കുന്നു മനുഷ്യർ എങ്ങനെയാണ് മാലിന്യത്തെക്കാൾ നാറുന്നതെന്ന് തിരിച്ചറിവ് നാടകം കാട്ടിത്തരുന്നു .
കപട മതേതരത്വം തുറന്നു കാണിക്കുന്ന നാടകം കുട്ടികളുടെ നാടകങ്ങളിലെ രംഗഭാഷയും പ്രമേയവും സംബന്ധിച്ച് സംവാദങ്ങൾ ഏറ്റവും സജീവമായി നിലനിൽക്കുന്ന സമകാലിക സന്ദർഭത്തിൽ കൂടുതൽ സ്വതന്ത്രവും സംവേദന ആത്മകവുമായ പൊതുവേദികളിൽ നാടകം അവതരിപ്പിക്കപ്പെടുകയാണ്.
കുട്ടികളോട് നാടകവേദിയുടെ സ്വതന്ത്രമായ വളർച്ചയ്ക്ക് മുതിർന്നവരുടെ മുൻവിധികളിൽ നിന്നും ഉള്ള മോചനമാണ് ഇന്ന് ഏറ്റവും ആവശ്യം കുട്ടികളുടെ അടിസ്ഥാനജന്മവാസനകൾ മാറുന്നില്ലെങ്കിലും അവരുടെ അഭിരുചികളും അഭിപ്രായങ്ങളും ഇന്ന് വല്ലാതെ മാറിപ്പോയിട്ടുണ്ട് ജീവിക്കുന്ന ലോകത്തിന്റെ അനുഭവങ്ങളാണ് അവരെ മാറ്റി തീർക്കുന്നത് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് ഈ നാടകം അരങ്ങിൽ എത്തിയിട്ടുള്ളത് .
3 പതിറ്റാണ്ടുകളോളം ആയി സ്കൂൾ നാടകവേദികളിൽ വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ നാടകങ്ങൾ അവതരിപ്പിച്ച ഈ വിദ്യാലയത്തിന് ഒട്ടനവധി കൈപ്പേറിയ അനുഭവങ്ങളും ഉണ്ടായിരുന്നു .
പച്ചയായ യാഥാർത്ഥ്യം നാടകങ്ങളിലൂടെ അവതരിപ്പിച്ച് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടും എതിർപ്പുകൾ കൊണ്ട് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാത്ത അനുഭവവും ഈ വിദ്യാലയത്തിനുണ്ട് കുട്ടികളുടെ നാടക വേദിക്ക് സമഗ്രമായ സംഭാവനകൾ നൽകിവരുന്ന പ്രശസ്ത സംവിധായകൻ ജിനോ ജോസഫ് ഈ നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചു .
കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലെ ഒട്ടനവധി വേദികളിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം അടുത്തദിവസം തിരുവനന്തപുരം ആർട് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നാടക ടീം
#Memunda's #Shit #drama #becomes #hit