#Tapansen| ജനകീയ ബദൽനയം: കേന്ദ്രം കേരളത്തെ വേട്ടയാടുന്നു - സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ

#Tapansen| ജനകീയ ബദൽനയം: കേന്ദ്രം കേരളത്തെ വേട്ടയാടുന്നു - സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ
Apr 19, 2024 08:47 PM | By Meghababu

വടകര : (vatakara.truevisionnews.com)സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ബദൽ നയങ്ങൾ ആവിഷ്കരിക്കുന്നത് കൊണ്ടാണ് കേന്ദ്രം കേരളത്തെ വേട്ടയാടുന്നതെന്ന് സിഐടിയു ദേശീയ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു.

ജന വിരുദ്ധ നയങ്ങൾക്കെതിരെ ഇടത് പക്ഷം രാജ്യത്ത് നടത്തിയ  ശക്തമായ പോരാട്ടങ്ങളുടെ ഫലമാണ് കുറച്ചെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ന് അവശേഷിക്കുന്നത്. 

വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വടകര കോട്ടപറമ്പിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾ ടീച്ചർക്കൊപ്പം എന്ന പരിപാടി യിൽ എച്ച്എംഎസ് ദേശീയ നിർവാഹക സമിതി അംഗം മനയത്ത് ചന്ദ്രൻ അധ്യക്ഷനായി.

 തൊഴിലാളികളുടെ ജീവിതം ദുരിതപൂർണ്ണമയതും അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മ പെരുകിയതും മോദി സർക്കാറിൻ്റെ സാബത്തിക നയങ്ങളാണെന്ന് നാം തിരിച്ചറിയണം. ജനങ്ങളെ ഇടിച്ചു നിരത്തുന്ന ബുൾഡോസർ രാഷ്ടീയമാണ് മോദി നടപ്പാക്കുന്നത്.

കേരളമാകട്ടെ എല്ലാ മേഖലകളിലും ബദൽ നയങ്ങൾ സ്വീകരിച്ചു അന്തർ ദേശീയ ശ്രദ്ധ നേടുന്നു. പാർലമെൻ്റിനകത്ത് പൗരത്വ ബില്ലുകൾ അടക്കം ജനവിരുദ്ധ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ കോൺഗ്രസ് അംഗങ്ങൾ മൗനം പാലിച്ചു.

എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനും ഇടത് പക്ഷവും ബിജെപി യെ വിമർശിക്കുന്നില്ലെന്ന പരിഹാസ്യമായ വാദമാണ് ചില കോൺഗ്രസ് നേതാക്കളുടെത്.  അഴിമതി നിയമവിധേയമാക്കിയ ഇലക്ട്രൽ ബോണ്ട്  വാങ്ങിയത് കൊണ്ടാണ് നിർണ്ണായക, വിഷയങ്ങളിൽ കോൺഗ്രസ് അവസരവാദ നയം സ്വീകരിക്കുന്നത്.

രാജ്യത്തിൻ്റെ ശത്രുക്കളെയും ജനങ്ങളുടെ ശത്രുക്കളെയും, അവസരവാദ നിലപാടു സ്വീകരിക്കുന്നവരെയും പരാജയപ്പെടുത്താനുള്ള വലിയ ഉത്തരവാദിത്വമാണ് കേരളത്തിലെ വോട്ടർമാർക്ക്. സമ്പത്ത് ഉല്പാദിപ്പിക്കുന്ന തൊഴിലാളികളെ പരിഗണിക്കാത്ത മോദി ഭരണത്തിനെതിരെ ജനവിധിയുണ്ടാകണം.

ഇടത് പക്ഷത്തിൻ്റെ കരുത്ത് പാർലമെൻ്റിൽ വർധിപ്പിക്കുയെന്നത് തൊഴിലാളികളുടെ ശബ്ദം കേൾപ്പിക്കാൻ കഴിയുമെന്നത് കൊണ്ട് കൂടിയാണ്. മനുഷ്യനന്മയിലൂന്നിയ പൊതു പ്രവർത്തനം കാഴ്ചവെക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറെ പാർലമെൻ്റിലേക്ക് അയക്കാനുള്ള ചുമതല ഓരോ തൊഴിലാളിയും നിർവഹിക്കണമെന്ന് തപൻസെൻ പറഞ്ഞു.

വിവിധ തൊഴിലാളി യൂണിയൻ നേതാക്കളായ സി പി മുരളി, എം കെ രാമചന്ദ്രൻ, കെ കെ മമ്മു, എ ടി ശ്രീധരൻ, പി സുരേഷ് ബാബു, എന്നിവർ സംസാരിച്ചു.കെ മനോഹരൻ സ്വാഗതവും വി എം വിനു നന്ദിയും പറഞ്ഞു. 

#People #Alternative #Center #hunting #Kerala #CITU #National #General #Secretary #Tapansen

Next TV

Related Stories
#Alumnimeet|'തിരികെ 2024 ' ; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

May 2, 2024 07:20 PM

#Alumnimeet|'തിരികെ 2024 ' ; ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം നടത്തി

2000 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി ഉദ്ഘാടനം...

Read More >>
#youthalert|വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

May 2, 2024 04:47 PM

#youthalert|വടകരയിലെ വ്യാജ വര്‍ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്‌ഐ 'യൂത്ത് അലേര്‍ട്ട്' സംഘടിപ്പിക്കും

നുണ പറഞ്ഞു ജയിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയതെന്നും വസീഫ്...

Read More >>
#koyilandyaccident|കൊയിലാണ്ടിയിലെ വാഹനാപകടം : വടകര സ്വദേശിയായ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

May 2, 2024 04:03 PM

#koyilandyaccident|കൊയിലാണ്ടിയിലെ വാഹനാപകടം : വടകര സ്വദേശിയായ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

വടകര ചോറോട് സ്വദേശിയായ മുഹമ്മദ് റഹീസ് ആണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് ഗുരുതര...

Read More >>
#KMJA|അകലാപുഴയുടെ സ്നേഹ കുളിരിൽ; കേരള പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം ശ്രദ്ദേയമായി

May 2, 2024 01:05 PM

#KMJA|അകലാപുഴയുടെ സ്നേഹ കുളിരിൽ; കേരള പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം ശ്രദ്ദേയമായി

ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരും അവരുടെ കുടുംബാംഗ ങ്ങളുമാണ് അകലാപുഴ ഓർഗാനിക് അയലന്റിൽ...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 2, 2024 11:46 AM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 2, 2024 10:33 AM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories