#documentrelese|എങ്ങനെ നയിക്കും, എൽഡിഎഫ് വടകര വികസന രേഖ പ്രകാശനം ചെയ്തു

#documentrelese|എങ്ങനെ നയിക്കും, എൽഡിഎഫ് വടകര വികസന രേഖ പ്രകാശനം ചെയ്തു
Apr 22, 2024 05:07 PM | By Meghababu

 വടകര :(vadakara.truevisionnews.com) എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം കമ്മറ്റിയുടെ വികസന രേഖ പ്രകാശനം ചെയ്തു.ടി പി രാമകൃഷ്ണൻ എം എൽ എ,വത്സൻ പനോളി,എം കെ ഭാസ്കരൻ,ടി കെ രാജൻ മാസ്റ്റർ,സി ഭാസ്കരൻ,സി കെ നാണു,കെ ടി കുഞ്ഞിക്കണ്ണൻ, ഒ രാജൻ മാസ്റ്റർ, വി ഗോപാലൻ മാസ്റ്റർ,ടി എൻ കെ ശശീന്ദ്രൻ,സി എച്ച്

ഹമീദ്,സമദ് നരിപ്പറ്റ,അഡ്വ ലതിക ശ്രീനിവാസ്,‌ പി സുരേഷ് ബാബു,എടയത്ത് ശ്രീധരൻ എന്നിവർ ചേർന്ന് പാർലിമെന്റ് മണ്ഡലം കമ്മറ്റി ഓഫീസിൽ വെച്ചാണ് വികസന രേഖ പ്രകാശനം ചെയ്തത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിധിനിർണായകമായ തെരെഞ്ഞെടുപ്പാണ് പതിനെട്ടാം ലോകസഭയിലേക്ക് നടക്കുന്നത്.

ഇന്ത്യയുടെ പരമാധികാരവും മതനിരപേക്ഷ ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനയും സംരക്ഷിക്കാനുള്ള ജീവൻമരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്.ബി ജെ പിയുടെ നേതൃത്വത്തിലുള്ള കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിനെ ദേശീയാധികാരത്തിൽ നിന്ന് പുറന്തള്ളാനും ഒരു മതനിരപേക്ഷ ജനാധിപത്യ സർക്കാരിനെ അധികാരത്തിലെത്തിക്കാനുമുള്ള ഈ പോരാട്ടത്തിൽ നിർണ്ണായകമായ പങ്കാണ് ഇടതുപക്ഷത്തിന് നിർവഹിക്കാനുള്ളത് എന്ന് വികസന രേഖയുടെ ആമുഖത്തിൽ പറയുന്നു.

വടകരയുടെ സമഗ്രമായ വികസനത്തിന് ഊന്നൽ നൽകുന്നതാണ് എൽ ഡി എഫിന്റെ വികസന രേഖ.കാർഷിക മേഖലയുടെ നവീകരണം,ജലഗതാഗതം,ഗതാഗതാ സൗകര്യങ്ങളുടെയും ടൗൺ ഷിപ്പുകളുടെയും വികസനം,തൊഴിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ,മത്സ്യ മേഖലയുടെ വികസനം,ആരോഗ്യം,വിദ്യാഭ്യാസം എന്നിങ്ങനെ സർവ്വതല സ്പർശിയായ വികസനം മുന്നോട്ട് വെക്കുന്നതാണ് എൽ ഡി എഫിന്റെ വികസന രേഖ.

പ്രവാസികളുടെ ആശയപരവും സാമ്പത്തികവുമായ സഹകരണത്തോട് കൂടി വടകരയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്ന പ്രവാസി മിത്രം പദ്ധതി,നാളികേര കർഷകരുടെ പുരോഗതിക്കായി കേരോദ്യാനം പദ്ധതി,ചരിത്ര പരവും സാംസ്‌കാരികവുമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് ടൂറിസം മേഖലയെ കൂടി ഉൾപ്പെടുത്തി സാംസ്‌കാരിക ഇടനാഴി എന്നിങ്ങനെ നിരവധിയായ പുതിയ പദ്ധതികൾ വികസന രേഖയിൽ പറയുന്നു.

കഴിഞ്ഞ 15 വർഷക്കാലമായി അടിസ്ഥാന വികസന രംഗത്തും മനുഷ്യവിഭവശേഷി വികസന രംഗത്തുമുള്ള കേന്ദ്ര പദ്ധതികളൊന്നും വടകരയിൽ നടപ്പാക്കിയിട്ടില്ല.യുവജനങ്ങൾക്ക് തൊഴിൽ ലഭിക്കാനുതകുന്ന കേന്ദ്ര പദ്ധതികളും വടകരയിൽ എത്തിയിട്ടില്ല.

ഇത്തരത്തിൽ കഴിഞ്ഞ 15 വർഷമായി കേന്ദ്രത്തിന്റെ വികസനങ്ങളൊന്നും ലഭിക്കാത്ത മണ്ഡലമാണ് വടകര.എന്നാൽ കഴിഞ്ഞ 8 വർഷം കൊണ്ട് 1716 കോടിയുടെ നിക്ഷേപങ്ങളാണ് മണ്ഡലത്തിൽ കിഫ്‌ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കിയതെന്നത് ശ്രദ്ധേയമാണ്.

#release #Vadakara #development #document

Next TV

Related Stories
#youthalert|യൂത്ത് അലർട്ട്; വടകര വർഗ്ഗീയതയെ അതിജീവിക്കാൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ

May 3, 2024 09:54 PM

#youthalert|യൂത്ത് അലർട്ട്; വടകര വർഗ്ഗീയതയെ അതിജീവിക്കാൻ ഡിവൈഎഫ്ഐ ക്യാമ്പയിൻ

യു ഡിഎഫ് വടകര പാർലമെൻ്റിൽ നടത്തിയ വർഗ്ഗീയ പ്രചരണങ്ങൾക്കെതിരെ...

Read More >>
#parco|പാർകോ - ഇഖ്റ സൗഹൃദപരം ;   പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ  ചികിത്സാ നിരക്കിലോ മാറ്റമില്ല

May 3, 2024 08:29 PM

#parco|പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ ചികിത്സാ നിരക്കിലോ മാറ്റമില്ല

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

May 3, 2024 05:07 PM

#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

സ്ത്രീകൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് അന്നേദിവസം നടത്തപ്പെടുമെന്ന് മാനേജ്മെൻറ്...

Read More >>
 #Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

May 3, 2024 01:19 PM

#Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സമ്മേളനം നടന്നതും...

Read More >>
#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 3, 2024 12:20 PM

#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 3, 2024 11:57 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
Top Stories