May 8, 2024 08:57 PM

വടകര: എസ്എസ്എൽസി ഫലത്തിൽ മേമുണ്ട സ്കൂൾ മിന്നും വിജയം കരസ്ഥമാക്കി. 862 വിദ്യാർത്ഥികൾ പരീക്ഷ എഴുതിച്ചതിൽ മുഴുവൻ പേരും തുടർപഠനത്തിന് അർഹരായി. മേമുണ്ട സ്കൂൾ തുടർച്ചയായി ഈ വർഷവും 100% വിജയം കരസ്ഥമാക്കി. 252 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു.

67 വിദ്യാർത്ഥികൾക്ക് 9 A+ ഉം ലഭിച്ചു. ഫുൾ A+ കളുടെ എണ്ണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനമാണ് മേമുണ്ടക്ക്. ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തി 100% വിജയവും, ഏറ്റവും കൂടുതൽ A+ ഉം നേടിയതിൽ സംസ്ഥാനത്തെ മികച്ച വിജയമാണ് മേമുണ്ടയുടേത്.


കഴിഞ്ഞ വർഷവും മേമുണ്ടയ്ക്കായിരുന്നു ഫുൾ A+ ൽ ജില്ലയിൽ ഒന്നാം സ്ഥാനം. ജൂൺ മാസം മുതൽ ആരംഭിക്കുന്ന ചിട്ടയായ പരിശീലനമാണ് വിദ്യാർത്ഥികളെ ഈ നേട്ടത്തിന് അർഹരാക്കിയത്.


റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ ചരിത്രം വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, അധ്യാപകരെയും അനുമോദിക്കാൻ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (DDE) സി മനോജ്കുമാർ സ്കൂളിലെത്തി. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും അദേഹം മധുരം വിതരണം ചെയ്തു.


ഹെഡ്മാസ്റ്റർ പി കെ ജിതേഷ് മാഷ്, പി ടി എ പ്രസിഡണ്ട് ഡോ: എം വി തോമസ്, മാനേജ്മെന്റ് സിക്രട്ടറി പി പി പ്രഭാകരൻ, പി ടി എ മെമ്പർമാരായ ഇ എം മനോജ്കുമാർ, സി വി കുഞ്ഞമ്മദ്, സ്റ്റാഫ് സിക്രട്ടറി ടി പി രജുലാൽ, അധ്യാപകരായ പി എം സൗമ്യ, വി പി ബൈജു, രാഗേഷ് പുറ്റാറത്ത് എന്നിവർ സംസാരിച്ചു.

ഈ മഹത്തായ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും ജീവനക്കാരെയും പിടിഎ യും മാനേജ്മെന്റും അഭിനന്ദിച്ചു

#First #District #Historic #win #Memunda #School #SSLC #result

Next TV

Top Stories