March 27, 2023

About Us

കടത്തനാടിന്റെ പൈതൃകവും ദൃശ്യചാരുതയും ഏറ്റുവാങ്ങി ഞങ്ങളൊരു വാര്‍ത്താജാലകം തുറക്കുകയാണ്…

മാധ്യമഗോപുരങ്ങളുടെ പൂമുഖങ്ങളില്‍ കാണാത്ത വാര്‍ത്തകള്‍ക്കും കാഴ്ചകള്‍ക്കും ഞങ്ങള്‍ പുതിയ വെളിച്ചം പകരും. വളച്ചൊടിക്കപെടുന്ന വര്‍ത്തമാന വാര്ത്താസംസ്കാരത്തിലേക്ക് നേരിന്റെ കരുത്തും നട്ടെല്ലിന്റെ ഉറപ്പുമായാണ് ഞങ്ങള്‍ എത്തുന്നത്‌. വ്യക്തിത്വമുള്ള വാര്‍ത്തകളും വാര്‍ത്തയുടെ വേഗതയും ഞങ്ങളുടെ മുഖമുദ്രയാണ്.

ലോകം ഒരു ഗ്രാമമായപ്പോള്‍ നാട്ടിടവഴിയും നന്മയുടെ പച്ചപ്പും നമുക്ക് അന്യമായി. മണ്ണിനെയും ഉറ്റവരെയും അകന്നു കഴിയുന്നവര്‍ക്കൊപ്പം പുതിയ കാലത്തിന്റെ തിരക്കില്‍ സ്വന്തം നാട്ടില്പോലും പ്രവാസം അനുഭവിക്കുന്നവര്‍ക്കായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു à´µà´Ÿà´•à´° ന്യൂസ് ലൈവ്.കോം

നാടിന്റെ നന്മകള്‍ക്കും മുന്നേറ്റത്തിനും ഓരോ സ്പന്തനങ്ങള്‍ക്കും നേര്‍ക്ക്‌ വെച്ച കണ്ണാടിയായിരിക്കും à´ˆ വാര്‍ത്താജാലകം. വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമൊപ്പം നാം അറിയേണ്ടതും എന്നാല്‍ അറിയാതെ പോകുന്നതുമായ എല്ലാ സര്‍ക്കാര്‍ അറിയിപ്പുകളും വിവരങ്ങളും നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു.

നാട്ടിന്‍പുറക്കാഴ്ചകള്‍ വ്യക്തിത്വങ്ങള്‍ സംഭവങ്ങള്‍ എല്ലാം à´ˆ വാര്ത്താജാലകത്തിലൂടെ തെളിയുന്ന നിറക്കാഴ്ച്ചകളാകും. ആഘോഷങ്ങളും ആഹ്ലാദങ്ങളും പങ്കുവെയ്ക്കാന്‍ ഞങ്ങളും ഉണ്ടാവും. എല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം നാട്ടുനന്മയ്ക്കും മാനവികതയ്ക്കുമായി നിങ്ങളുടെ ശബ്ദമാവാനും ഇടപെടാനും ഞങ്ങള്‍ മുന്നിലുണ്ടാവും. അതിനൂതന സാങ്കേതികതയുടെ സാധ്യതയും മാധ്യമ സമൂഹത്തിന്റെ പിന്തുണയും കൈമുതലാക്കിയാണ് ലോകമെങ്ങുമുള്ള നമ്മുടെ നാട്ടുകാര്‍ക്കിടയിലേക്ക് ഞങ്ങള്‍ എത്തുന്നത്‌.

ഗൃഹാദുരതയുടെ കടത്തനാടന്‍ വിശേഷങ്ങളുമായി ഞങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുമെന്ന പ്രതീക്ഷയോടെ  à´¹àµƒà´¦àµà´¯à´¾à´­à´¿à´µà´¾à´¦à´™àµà´™à´³àµ‹à´Ÿàµ† à´Ÿàµ€à´‚ വടകര ന്യൂസ്.