Mar 20, 2024 11:47 AM

വ​ട​ക​ര: (vatakaranews.com) വടകരയിൽ മ​ലി​നജ​ലം പൊ​തു​സ്ഥ​ല​ത്ത് ഒ​ഴു​ക്കി​യ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ഗ​ര​സ​ഭ അ​ര ലക്ഷം രൂ​പ പി​ഴ ചു​മ​ത്തി. പു​തി​യ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ സി​റ്റി ലോ​ഡ്ജി​ൽ​നി​ന്നും എ​ടോ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് ജ​ങ്ഷ​നി​ലെ കെ​ട്ടി​ട​ത്തി​ൽ​ നി​ന്നു​മാ​ണ് പൊ​തു​സ്ഥ​ല​ത്ത് മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന​താ​യി ന​ഗ​ര​സ​ഭ​ക്ക് പ​രാ​തി ല​ഭി​ച്ച​ത്.

ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​താ​യും ലോ​ഡ്ജി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​പ്പി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി. മ​ലി​ന​ജ​ല സം​സ്ക​ര​ണ​ത്തി​ന് ശാ​സ്ത്രീ​യ​മാ​യ പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് സി​റ്റി ലോ​ഡ്ജ് ഉ​ട​മ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ട​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ളെ പാ​ർ​പ്പി​ച്ച​തി​നെ​തി​രെ എ​ടോ​ടി ജ​ങ്ഷ​നി​ലെ ക​ട​യു​ട​മ​ക്കും നോ​ട്ടീ​സ് ന​ൽ​കി. താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ച് മു​റി പൂ​ട്ടി സീ​ൽ ചെ​യ്യു​ന്ന​തി​ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.​കെ. ഹ​രീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ കെ.​പി. ര​മേ​ശ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​സി. പ്ര​വീ​ൺ, എ​സ്. സ​ന്ധ്യ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ശ്രീ​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

#Sewage #spilled #public #places #Vadakara #muncipality #levied #fine #two #institutions

Next TV

Top Stories