#MilletMission | മാതൃക മില്ലറ്റ് കൃഷിത്തോട്ടവുമായി മില്ലറ്റ് മിഷൻ

#MilletMission  | മാതൃക മില്ലറ്റ് കൃഷിത്തോട്ടവുമായി മില്ലറ്റ് മിഷൻ
Mar 20, 2024 04:47 PM | By Kavya N

വടകര: (vatakaranews.com) ചെറു ധാന്യങ്ങളുടെ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്യാനായി രജിസ്റ്റർ ചെയ്ത സംഘടനയായ മില്ലറ്റ് മിഷൻ (KKD/CA/104/2024) മാതൃക മില്ലറ്റ് കൃഷിത്തോട്ടം ഒരുക്കുന്നു. ഓർക്കാട്ടേരിയിൽ ഒരുങ്ങുന്ന തോട്ടത്തിൽ റാഗി, മണിച്ചോളം, കമ്പ് ,പനിവരക്, വരക്, ചാമ, തിന, കുതിരവാലി, മലഞ്ചാമ (ബ്രൗൺ ടോപ്പ്) എന്നീ 9 മില്ലറ്റ് വിത്തുകളും കൃഷി ചെയ്യും.

കർഷകർക്ക് പഠിക്കാനും താല്പര്യമുള്ളവർക്ക് ഗവേഷണം നടത്താനും സാധാരണക്കാർക്ക് സന്ദർശിക്കാനും ഉതകുന്ന രീതിയിൽ ആവും തോട്ടം നിർമ്മിക്കുക. കേരളത്തിൽ ആദ്യമായി ആവും ഇങ്ങനെ എല്ലാ മില്ലറ്റുകളും കൃഷി ചെയ്യുന്ന ഒരു തോട്ടം നിർമ്മിക്കുന്നത്. സംസ്ഥാനത്ത് പ്രധാനമായും മില്ലറ്റ് കൃഷി നടക്കുന്ന അട്ടപ്പാടിയിൽ പോലും എല്ലാ മില്ലറ്റുകളും വ്യാപകമായി കൃഷി ചെയ്യുന്നില്ല.

ഓരോ മില്ലറ്റും മുളക്കാനും പൂക്കാനും കായ്ക്കാനും വിളയാനും ഉണങ്ങാനും ആവശ്യമായ സമയവും മറ്റും ഇവിടെ മനസ്സിലാക്കാം. പൂർണ്ണമായും ജൈവ രീതിയിൽ ആണ് കൃഷി ചെയ്യുന്നത്. അങ്കുരണശേഷി ഉറപ്പുവരുത്തിയ വിത്തുകൾ ആണ് നടുന്നത്. മാതൃക മില്ലറ്റ് കൃഷി തോട്ടത്തിൽ മില്ലറ്റ് വിത്ത് ഇടുന്നതിന്റെ ഉദ്ഘാടനം മില്ലറ്റ് മിഷൻ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ നിർവഹിച്ചു.

സെക്രട്ടറി വി മോഹന ബാബു അധ്യക്ഷനായി. ലിനി ബി ഗോപാലകൃഷ്ണ, ഒകെ ചന്ദ്രൻ, എം രഞ്ജിഷ്, എം കെ ജിജി, ആർ കെ നിതിൻ തുടങ്ങിയവർ സംസാരിച്ചു. മണിച്ചോളത്തിന്റെ വിത്തുകൾ ആണ് ആദ്യദിവസം നട്ടത്. വരും ദിവസങ്ങളിൽ മറ്റു മില്ലറ്റുകളുടെ വിത്തുകളും നടും.

വിളവെടുത്താൽ സംസ്കരണം ആവശ്യമില്ലാത്ത റാഗി, മണിച്ചോളം, കമ്പ് എന്നീ മില്ലറ്റുകളുടെ വിത്തുകൾ വടകരയിലുള്ള സംഘടനയുടെ ആസ്ഥാനത്ത് ലഭ്യമാണ്. മറ്റ് 6 മില്ലറ്റുകളുടെയും വിത്തുകൾ ആവശ്യപ്പെടുന്ന മുറക്ക് ലഭ്യമാക്കും.

ഇതിന് പുറമേ മില്ലറ്റിനെ കുറിച്ചും മില്ലറ്റ് കൃഷിയെക്കുറിച്ചുമുള്ള ഐടി അധിഷ്ഠിത ബോധവൽക്കരണം, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസരചന മത്സരം തുടങ്ങിയവയും സംഘടന സംഘടിപ്പിക്കുന്നുണ്ട്.

#Millet #Mission #Model #MilletFarm

Next TV

Related Stories
#Shafiparampil  |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

Apr 29, 2024 04:36 PM

#Shafiparampil |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷാഫി...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 29, 2024 01:21 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#sndp|മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

Apr 29, 2024 12:34 PM

#sndp|മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 29, 2024 10:43 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

Apr 28, 2024 11:11 PM

#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും...

Read More >>
#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 28, 2024 09:21 PM

#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍...

Read More >>
Top Stories

News Roundup