#highwayconstruction | ദേശീയപാത നിർമ്മാണം : കുടിവെള്ള പൈപ്പ് പൊട്ടിയാൽ 24 മണിക്കൂറിനകം നടപടി

#highwayconstruction | ദേശീയപാത നിർമ്മാണം : കുടിവെള്ള പൈപ്പ് പൊട്ടിയാൽ 24 മണിക്കൂറിനകം നടപടി
Mar 22, 2024 10:51 PM | By Kavya N

വടകര: (vatakaranews.com) ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ള പൈപ്പുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം പരിഹരിക്കും എന്ന് റവന്യൂ ഡിവിഷണൽ ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. അഴിയൂർ മുതൽ മൂരാട് വരെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർത്തത്.

കുഞ്ഞിപ്പള്ളിയിൽ ഉയരപ്പാത, മടപ്പള്ളി നാദാപുരം റോഡ്, മുക്കാളി എന്നിവിടങ്ങളിൽ അടിപ്പാത, പാലയാട്ട് നടയിൽ ഫുട്ട് ഓവർ ബ്രിഡ്ജ് എന്നിവ വേണമെന്ന് വിവിധ ആക്ഷൻ കമ്മിറ്റികളുടെ പ്രതിനിധികൾ യോഗത്തിൽ ആവശ്യം ഉന്നയിച്ചു. ഇത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. തലശ്ശേരി മാഹി ബൈപ്പാസിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടി ഊർജിതപ്പെടുത്തണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. സമയബന്ധിതമായി ഇത് പൂർത്തിയാക്കും എന്ന് ദേശീയപാത അതോറിറ്റിയുടെ പ്രതിനിധി യോഗത്തിൽ അറിയിച്ചു.

സർവീസ് റോഡുകളുടെ പ്രവർത്തി ആരംഭിച്ചാൽ കാലതാമസമില്ലാതെ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. പലയിടങ്ങളിലും സർവീസ് റോഡുകൾ തകർന്നുകിടക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്ന് ജനപ്രതിനിധികൾ യോഗത്തിൽ അറിയിച്ചിരുന്നു. ചോമ്പാൽ ബംഗ്ലാവിൽ ഭാഗത്ത് നിർമ്മിച്ച അഴുക്കുചാലിൽ വെള്ളം പുറത്തേക്ക് പോകാനായി പൈപ്പ് ലൈൻ സംവിധാനം ഒരുക്കുമെന്ന് കരാർ കമ്പനി പ്രതിനിധികൾ അറിയിച്ചു.യോഗത്തിൽ എംഎൽഎ കെ കെ രമ അധ്യക്ഷയായി.

മുനിസിപ്പൽ വൈസ് ചെയർമാൻ പി സജിത് കുമാർ,ആർ ഡി ഒ അൻവർ സാദത്ത്, സതീശൻ കുരിയാടി, എംസി വടകര, വടയക്കണ്ടി നാരായണൻ, പ്രദീപ് ചോമ്പാല , സി രാമകൃഷ്ണൻ, കെ പ്രകാശൻ, , കെ സോമശേഖരൻ, തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ്, ലാൻഡ് അക്വിസിഷൻ തഹസിൽദാർ എം രേഖ, ദേശീയപാത എൻജിനീയർ തേജ് പാൽ, വിവിധ ആക്ഷൻ കമ്മിറ്റികളുടെ പ്രതിനിധികളായ കെ ജയകുമാർ.എ ടി ശ്രീധരൻ. ഹാരിസ് മുക്കാളി.കെ എ സുരേന്ദ്രൻ.കെ പി ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.

#National #highway #construction #Action #24 hours #drinking #water #pipe #bursts

Next TV

Related Stories
#Shafiparampil  |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

Apr 29, 2024 04:36 PM

#Shafiparampil |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷാഫി...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 29, 2024 01:21 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#sndp|മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

Apr 29, 2024 12:34 PM

#sndp|മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 29, 2024 10:43 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

Apr 28, 2024 11:11 PM

#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും...

Read More >>
#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 28, 2024 09:21 PM

#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍...

Read More >>
Top Stories

News Roundup