മുക്കാളി: കർഷക മോർച്ച ഒഞ്ചിയം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. മുക്കാളി റൈറ്റ് ചോയ്സ് സ്കൂളിൽ വെച്ചു നടന്ന പരിപാടി അഴിയൂർ പഞ്ചായത്ത് മെമ്പർ പി.കെ.പ്രീത ഉദ്ഘാടനം ചെയ്തു.
കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് പി.കെ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച കോഴിക്കോട് ജില്ലാ ജന:സെക്രട്ടറി സദാനന്ദൻ ആയാടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് ടി.പി.വിനീഷ്, കർഷകമോർച്ച ജില്ലാ ട്രഷറർ മോഹനൻ പേരാമ്പ്ര, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് ശ്രീകല.വി.എൻ, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് അരുൺ ആവിക്കര സംസാരിച്ചു.
കർഷക മോർച്ച മണ്ഡലം ജന:സെക്രട്ടറി ഗോവിന്ദൻ സ്വാഗതവും, ബിജെപി മണ്ഡലം ജന:സെക്രട്ടറി അനിൽകുമാർ വി.പി നന്ദിയും പറഞ്ഞു.
Farmers' Morcha was organized by farmers' association