കാലംതീര്‍ത്ത കാലക്കേടുകള്‍ കല കൊണ്ട് മായ്ക്കണം: ആര്യാടന്‍ ഷൗക്കത്ത്

കാലംതീര്‍ത്ത കാലക്കേടുകള്‍  കല കൊണ്ട് മായ്ക്കണം:  ആര്യാടന്‍ ഷൗക്കത്ത്
Nov 15, 2021 01:01 PM | By Rijil

തിരുവള്ളൂര്‍:  മഹാ രോഗങ്ങളും , പ്രകൃതി ദുരന്തങ്ങളും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന കാലക്കേടുകളെ അതിജീവിക്കാവുന്ന തരത്തില്‍ സമൂഹ മനസ്സിനെ പാകപ്പെടുത്താവുന്ന രീതിയിലേക്ക് കലാസാംസ്‌കാരികരാഷ്ട്രീയ മേഖല വളണമെന്ന് പ്രമുഖ സിനിമാ തിരക്കഥാകൃത്തും ദേശീയ പുരസ്‌കാര ജേതാവുമായ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

ദൃശ്യ ശ്രവ്യ നടന നാട്യ ശില്പ ചിത്രകലകളുടെ ശക്തി പെടല്‍ ഉണ്ടായാല്‍ മാത്രമെ ഇന്നു നിലനില്‍കുന്നതും , തിരിച്ചുവരവിന് ശ്രമിക്കുന്നതുമായ സാമൂഹിക തിന്മകളെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളു. ഒറ്റപ്പെട്ട തുരുത്തില്‍ നിന്ന് അഭിമുഖീകരിക്കാന്‍ കഴിയുന്നതല്ല ജീവിതമെന്ന കോവിഡ് കാല യാഥാത്ഥ്യം ഉള്‍ക്കൊണ്ട് പരസ്പര സ്‌നേഹ വിശ്വാസങ്ങള്‍ ഉപാധികള്‍ ഇല്ലാതെ നല്‍കിയും വാങ്ങിയും ഇനിയുള്ള കാലം സമൂഹം അതിരുകള്ളില്ലാതെ കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച കോവിഡ് കാല കവിതാ പുരസ്‌കാര വിതരണവും പ്രതിഭാ സംഗമവും കോവിഡ് പ്രതിരോധസേനാ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. കവി വീരാന്‍കുട്ടി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സിനിമാ നിരൂപകന്‍ വി.കെ. ജോബിഷ് അനുമോദന സന്ദേശം കൈമാറി. വൈസ് പ്രസിഡന്റ് എഫ് എം മുനീര്‍ , സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, കെ.വി.ഷഹനാസ് മെമ്പര്‍മാരായ ഡി. പ്രജീഷ്, ഗോപീ നാരായണന്‍ , പി.പി.രാജന്‍ പ്രസംഗിച്ചു. പുരസ്‌കാര ജേതാക്കള്‍ കവിതകള്‍ അവതരിപ്പിച്ചു.

parathibha sangam at thiruvalore

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories










News Roundup






//Truevisionall