വടകര: (vatakarnews.in)ഇന്ത്യന്‍ ചരിത്രത്തില്‍ അവ നിര്‍മ്മിതി നടക്കുന്നതായി കെ പി സി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. പ്രധാന മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ചതിന് പിഴ ചുമത്തിയ നാടായി രാജ്യം മാറിയതായി അദ്ദേഹം ആരോപിച്ചു.


കോണ്‍ഗ്രസ് നേതാവും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന അരൂര്‍ പത്മനാഭന്റെ സ്മരണക്കായി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച കവിതക്കുള്ള അവാര്‍ഡ് വിമീഷ് മണിയൂരിന് നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാര്‍ മതപരമായി വിഭജിക്കാനും വിഭാഗീയത പരത്താനും ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വി എം ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ എ കെ രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ ഭരതന്‍ കല്ലേരി പുസ്തകം പരിചയപ്പെടുത്തി. അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍,രാമദാസ് മണിലേരി,വിമീഷ് മണിയൂര്‍,മരക്കാട്ടേരി ദാമോദരന്‍,കണ്ണോത്ത് ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. കവി സമ്മേളനം കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രമോദ് കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. രാജഗോപാല്‍ കാരപ്പറ്റ,ടി ആര്‍ ബിജു,രാധാകൃഷ്ണന്‍ എടച്ചേരി,ടി ജി മയ്യന്നൂര്‍,രമേശന്‍ കല്ലേരി,നാണു എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. സി പി വിശ്വനാഥന്‍,ദാമോദര്‍ മരക്കാട്ടേരി ,വി പി കുഞ്ഞമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
History is being made - Aryadan Shaukat