വടകര: ( vatakaranews.in ) മുൻ ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും അഴിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന സി കെ പത്മനാഭൻ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നാദാപുരം റോഡിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് പി വി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡണ്ട് സുബിൻ മടപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ,തോരായി ബാബു.യു രഞ്ജിത്ത് ,പ്രവീൺ .കെ .സി , ശ്രീജിത്ത് നാദാപുരം റോഡ്. എന്നിവർ സംസാരിച്ചു.
Onjiath CK Padmanabhan organized the commemoration