മൊഫിയ പര്‍വീണിന്റെ മരണം ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടെന്ന് കെ കെ രമ എം എല്‍ എ

മൊഫിയ പര്‍വീണിന്റെ മരണം ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടെന്ന്  കെ കെ രമ എം എല്‍ എ
Nov 25, 2021 02:05 PM | By Rijil

വടകര: ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനി മൊഫിയ പര്‍വീണിന്റെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്ന് കെ കെ രമ പ്രതികരിച്ചു.

കഴിഞ്ഞ ആറ് വര്‍ഷമായി തുടരുന്ന ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടുകളുടെ അവസാന രക്തസാക്ഷിയാണ് പര്‍വീണ്‍. ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി പരാതി നല്‍കിയ മൊഫിയ പര്‍വീണിനെ പോലീസ് സ്‌റ്റേഷനില്‍ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് കളിയാക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത ആലുവ ഈസ്റ്റ് സി.ഐ സി.എല്‍ സുധീറിനെതിരെ മൊഫിയയുടെ ആത്മഹത്യകുറിപ്പില്‍ കൃത്യമായി പറയുന്നുണ്ട്. ഇത് മൊഫിയയുടെ മരണമൊഴിയായി കണക്കാക്കി സി.ഐക്കെതിരെ കൊലപാതകത്തിനുള്ള പ്രേരണകുറ്റത്തിന് കേസ് എടുക്കണം.

എന്നാല്‍ ഇതുവരെ സി.ഐക്കെതിരെ വകുപ്പുതലത്തില്‍ അന്വേഷണംപോലും നടത്താന്‍ ആഭ്യന്തരവകുപ്പു തയ്യാറായിട്ടില്ല. പിണറായിവിജയന്‍ കേരളത്തിന്റെ ആഭ്യന്തരം കയ്യാളാന്‍ തുടങ്ങിയതില്‍പിന്നെ പോലീസ് സ്‌റ്റേഷനുകളില്‍ സാധാരണക്കാരന് നീതിയെന്നത് അപ്രാപ്യമായ അവസ്ഥയാണ്. പരാതിയുമായെത്തുന്നവരെ ക്രൂരമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്യുന്നത് പോലീസിന്റെ ഇഷ്ടവിനോദമായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ മൗനാനുവാദമാണ് ഇതിനുകാരണം.

ഒറ്റപ്പെട്ട വീഴ്ചകളെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് ആഭ്യന്തരവകുപ്പും പോലീസും പ്രവര്‍ത്തിക്കുന്നത്. മൊഫിയപര്‍വീണിന്റെത് ഇതില്‍ ഒടുവിലത്തേതാണെന്നുമാത്രം.പരാതിയുമായെത്തുന്നവരോട് മാന്യമായി പെരുമാറാനറിയാത്തവരെ അതു പഠിപ്പിക്കുകതന്നെവേണം. ഇക്കാര്യത്തില്‍ ഡി.ജി.പിയുടെ ഇടപെടല്‍ ഉണ്ടാവണം.

നിയമപഠനം നടത്തി നല്ലൊരു ഭാവിജീവിതം സ്വപ്‌നംകണ്ട ആ പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആഭ്യന്തരവകുപ്പിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇറങ്ങിപ്പോകുന്നതാണ് നല്ലത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍തന്നെ അവരുടെ അന്തകരാകുന്നത് നോക്കിനില്‍ക്കാനാകില്ല. അധികാരത്തിന്റെ ചില്ലുമേടയിലിരുന്ന്, 'പോലീസിന്റെ ആത്മവീര്യം കെടുത്തരുതെന്നു' മുഖ്യമന്ത്രി ആഹ്വനം ചെയ്യുമ്പോള്‍, കേരളത്തിലങ്ങോളമിങ്ങോളം പോലീസിനാല്‍ പൊലിഞ്ഞു പോകുന്ന സാധാരണ ജീവിതങ്ങളെകാണാന്‍ അങ്ങ് കണ്ണ് തുറക്കണം. അങ്ങയുടെ പോലീസിന്റെ ആത്മവീര്യം ഞങ്ങള്‍ ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. - കെ കെ രമ പറഞ്ഞു.

Death of Mofia Parveen The grip of the Home Department KK Rema MLA

Next TV

Related Stories
നാളെ മുതല്‍ യാറ ഗോള്‍ഡില്‍  അത്യുഗ്രന്‍ ഓഫറുകള്‍

Nov 26, 2021 06:55 PM

നാളെ മുതല്‍ യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍ ഓഫറുകള്‍

നാളെ മുതല്‍ യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍...

Read More >>
മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ?  തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍

Nov 26, 2021 06:05 PM

മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ? തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍

മുഷ്താഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷദയുടെ...

Read More >>
മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി

Nov 26, 2021 03:33 PM

മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി

മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം...

Read More >>
വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന്  വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

Nov 26, 2021 02:06 PM

വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്...

Read More >>
ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍  നിര്‍ത്തണം

Nov 26, 2021 01:37 PM

ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തണം

പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളായി ഓടുന്നതിനാല്‍ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ട്രെയിനുകള്‍...

Read More >>
വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍  രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി  പ്രക്ഷോഭത്തിലേക്ക്

Nov 26, 2021 12:54 PM

വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍ രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനധീകരിക്കുന്ന വാര്‍ഡുകളുടെ വികസനം നഗരസഭ അവഗണിക്കുന്നതായി...

Read More >>
Top Stories