വടകര: (vatakaranews.in) ഔദ്യോഗിക പരിപാടികൾ പോലും കെ.കെ.രമ എന്ന നാടിന്റെ ജനപ്രതിനിധിയെ മാറ്റി നിർത്തുന്ന രാഷ്ട്രീയപകപോക്കൽ സി പി എം അവസാനിപ്പിക്കണമെന്ന് യു ഡി എഫ് വടകര നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച നടന്ന സഹകരണ വാരാഘോഷ സമാപന ചടങ്ങ് വടകര നടക്കുമ്പോൾ സ്ഥലം എം എൽഎക്ക് ഭ്രഷ്ട് കല്പിച്ച നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഉത്തമ ഉദാഹരണമാണ്. ഇതിന്നെതിരെ ജനവികാരം ഉയർന്ന് വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ഡിസംബർ 22 ന് വടകരയിൽ ഇടത് ദുർഭരണത്തിനെതിരെ കുറ്റ വിചാരണ സദസ് നടത്താൻ തീരുമാനിച്ചു. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. നേതൃസംഗമം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
എം.സി. വടകര, ഒ കെ കുഞ്ഞബ്ദുള്ള, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരൻ, കളത്തിൽ പീതാംബരൻ, വി.കെ. അസീസ്, നടക്കൽ വിശ്വൻ , വി കെ.പ്രേമൻ, പി.ബാബുരാജ്, എൻ.കെ.അബ്ദുൾ കരീം, അഡ്വ പി ടി കെ നജ്മൽ, എം.ഫൈസൽ, നല്ലാടത്ത് രാഘവൻ, സി കെ വിശ്വനാഥൻ, ഒ.പി.മൊയ്തു. എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കോട്ടയിൽ രാധാകൃഷ്ണൻ (ചെയ) എൻ പി അബ്ദുള്ള ഹാജി (ജന. കൺ) കുരിയാടി സതീശൻ (ട്രഷ).
#Political #replace #KKRama #stop #UDF