ആയഞ്ചേരി: (vatakaranews.in) ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ താനക്കണ്ടി പൊതുകുളം ഉപയോഗപ്പെടുത്തി ചെറുകിട ജലസേചന പദ്ധതി ആരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്ഥിരംസമിതി.
സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, നവമ്പർ 24 ന് മേമുണ്ടയിൽ എത്തിച്ചേർന്ന നവകേരള സദസ്സിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ചെറുകിട ജലസേചന വകുപ്പ് അസി.എഞ്ചിനിയർ രാജ്മോഹന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കുളം പരിശോധിച്ചു.
40 വർഷങ്ങൾക്ക് മുമ്പ് ക്രേഷ് പ്രോഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കുളം നവീകരിച്ച് ജലസേചന യോഗ്യമാക്കിയാൽ 10 ഹെക്ടർ സ്ഥലത്ത് പുഞ്ച കൃഷി നടത്താനും, പരിസരപ്രദേശങ്ങളിൽ തെങ്ങ് കൃഷി പച്ചക്കറി, വാഴകൃഷി എന്നിവയ്ക് വെള്ളമെത്തിക്കാൻ കഴിയുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എത്രയും പെട്ടെന്ന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, അയൽസഭ കൺവീനർമാരായ റിനീഷ് തൈക്കണ്ടി, രാജീവൻ പുത്തലത്ത്, പാടശേഖരസമിതി പ്രസിഡണ്ട് താനക്കണ്ടി ബാബു, ഇറിഗേഷൻ അസി. എഞ്ചിനീയർ രാജ്മോഹൻ, ഓവർസീയർമാരായ മുരളി, രൂപിഷ എന്നിവർ പങ്കെടുത്തു.
#Petition #submitted #Navakeralasadas #Minor #Irrigation #Department #visited #ThanakandiPond