വടകര: (vatakaranews.in) ഓർക്കാട്ടേരിയിൽ മുപ്പതുകാരിയുടെ മരണത്തിനു പിന്നിൽ ഭർതൃവീട്ടുകാരുടെ ഗാർഹിക പീഡനമാണെന്ന ബന്ധുക്കളുടെ പരാതിക്കു പിന്നാലെ, യുവതിയെ ഭർതൃവീട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.


ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയ്ക്കാണ് മർദ്ദനമേറ്റത്. ഭർതൃവീട്ടുകാർക്കെതിരെ ഷെബിനയുടെ കുടുംബം എടച്ചേരി പൊലീസിൽ പരാതി നൽകി.
അസ്വഭാവിക മരണത്തിനു കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിരുന്നു. ഭർതൃമാതാവിൻറെയും സഹോദരിയുടെയും പീഡനം സഹിക്കവയ്യാതെയാണ് ഷെബിനെ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
യുവതി ആത്മഹത്യയുടെ വക്കിലാണെന്ന് മനസ്സിലാക്കിയിട്ടും രക്ഷിക്കാൻ ഭർതൃപിതാവും ഒന്നും ചെയ്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനിടെയാണ് ഷെബിനയെ ഭർതൃവീട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
#Death #youngwoman #Orcattery#footage #inlaws #beating