വടകര: (vatakara.truevisionnews.com) വടകര താലൂക്ക് സപ്ലൈ ഓഫിസിന് കീഴിൽ മണിയൂർ പഞ്ചായത്തിലെ തുറശ്ശേരി മുക്കിൽ പുതുതായി അനുവദിച്ച പൊതുവിതരണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് നിർവ്വഹിച്ചു. തുറശ്ശേരി മുക്കിൽ തോടന്നൂർ ബ്ലോക്ക് പെൻഷൻ ഭവന് തൊട്ടടുത്തുള്ള പുതിയ കെട്ടിടത്തിലാണ് എ ആർ ഡി 267 പ്രവർത്തനമാരംഭിച്ചത്.


തുറശ്ശേരി മുക്കിൽ പുതിയ റേഷൻ കടയ്ക്കായി ലഭിച്ച അപേക്ഷയിൽ 2022 ഏപ്രിലിൽ ടി സി സജി വൻ താലൂക്ക് സപ്ലൈ ഓഫിസറായിരുന്ന സമയത്താണ് ഫീസിബിലിറ്റി റിപ്പോർട്ട് (സാദ്ധ്യതാറിപ്പോർട്ട്) നൽകിയത്. തുടർന്ന് നിരവധി രാഷ്ട്രിയ സമ്മർദങ്ങൾക്കൊടുവിൽ മൂന്ന് വർഷത്തിന് ശേഷമാണ് റേഷൻ കട അനുവദിക്കുന്നത്.
മണിയൂർ പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന തുറ ശ്ശേരി മുക്കിലെ ഈ റേഷൻ കട പ്രദേശവാസികൾ ക്കൊപ്പം പഞ്ചായത്തിലെ മറ്റിടങ്ങളിൽ ഉള്ള വർക്കും ഏറെ പ്രയോജനപ്രദമായ സ്ഥല ത്താണ് പ്രവർത്തനമാരംഭിച്ചത്. കരുവഞ്ചരിയിലെ ശ്രീമതി കെ.കെ. റീത്തയാണ് ലൈസൻസി.
ഉദ്ഘാടനചടങ്ങിൽ വാർഡ് മെമ്പർ പ്രഭ പുനത്തിൽ അദ്ധക്ഷയായി. ജയൻ എൻ സ്വാഗതം പറഞ്ഞു.കെവി സത്യൻ മനേഷ് കുനിയിൽ, ഗോപാലകൃഷ്ണൻ മാസ്റ്റർ, രാജഗോപാലൻ മാസ്റ്റ്ർ , കല്ലടി ബാബു, എന്നിവർ സംസാരിച്ചു.
New public distribution center Thurassery Mukku