വടകര: ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ മൂന്നാമത്തെ ഇൻറ്റർ ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു. ഓർക്കാട്ടേരി ടൗൺ ഏറോത്ത് റോഡാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക നാടിന് സമർപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു.


വികസനസമിതി കൺവീനർ എം.കെ വിനോദൻ മാസ്റ്റർ, പുതിയെടുത്ത് കൃഷ്ണൻ,കോട്ടയിൽ കുഞ്ഞമ്മദ്,എം.കെ കുഞ്ഞിരാമൻ,മുനീർ സഖാഫി ഓർക്കാട്ടേരി,എ.കെ രാജീവൻ, എം.എൻ രവീന്ദ്രൻ, വി.വി ശങ്കരൻ, മുത്തലിബ് എരോത്ത് തുടങ്ങിയവർ സംസാരിച്ചു
Orkattery Town eroth Interlock Road inaugurated