വടകര: (vatakaranews.in) സി.പി.എമ്മും ബി ജെ പി യും തമ്മിൽ തിരിച്ചറിയാനാകാത്ത വിധം ഒന്നായിരുക്കുന്നുവെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ: കെ. പ്രവീൺ കുമാർ പറഞ്ഞു.
അനുസ്മരണ സമിതി നടത്തിയ കോൺഗ്രസ് നേതാവും സഹകാരിയുമായ അശോകൻ ചോമ്പാല അനുസ്മരണവും വിദ്യാർത്ഥിക്കുള്ള എൻഡോവ്‌മെന്റ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
വിലക്കയറ്റവും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂർത്തും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. അനുസ്മരണ സമിതി ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പറമ്പത്ത് പ്രഭാകരൻ (അഴിയൂർ) ,സതീശൻ കുരിയാടി(വടകര), ബാബു ഒഞ്ചിയം, കെ കെ അമ്മദ് ,എം കെ ബാബു, പ്രദീപ് ചോമ്പാല,,സി.കെ. വിശ്വൻ,പി ബാബുരാജ്, കരുണൻ കുനിയിൽ, ,സി നിജിൻ.ഇ ടി കമല, രാജഗോപാൽ രയരോതത് എൻ പി സുനിൽ കുമാർ എന്നിവർ സംസാരിച്ചു
#CPM #BJP #unrecognizably #AdvKPraveenKumar