#KKRamaMLA | ദേശീയപാത പ്രവൃത്തി; അടക്കാത്തെരുവിലെ ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം വേണം - കെ.കെ രമ എം.എൽ.എ

#KKRamaMLA | ദേശീയപാത പ്രവൃത്തി; അടക്കാത്തെരുവിലെ ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം വേണം - കെ.കെ രമ എം.എൽ.എ
Dec 9, 2023 08:30 PM | By MITHRA K P

വടകര: (vatakaranews.in) ദേശീയപാതയുടെ പ്രവൃത്തിയുടെ ഭാഗമായി വടകര അടക്കാത്തെരുഭാഗത്തെ കച്ചവടക്കാരും ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം വേണമെന്ന് കെ.കെ.രമ എം.എൽ.എ.

ദേശീയപാതയുടെ പ്രവൃത്തി കാരണം അടക്കാത്തെരു ജങ്ഷനിൽ ഉയരുന്ന വലിയ രൂപത്തിലുള്ള പൊടിപടലം കാരണം കച്ചവടക്കാർക്കും സമീപത്തുള്ള വീട്ടുകാർക്കും യാത്രക്കുമെല്ലാം വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

ഇതിനു താത്കാലിക പരിഹാരമെന്നോണം പ്രവൃത്തി നടക്കുന്ന സമയങ്ങളിൽ സമയാനുസൃതമായി ടാങ്കറുകളിൽ വെള്ളംഉപയോഗിച്ച് പൊടിപടലം പരക്കുന്നത് ഒരു പരിധിവരെ തടയാമെന്നിരിക്കെ അങ്ങനെ ഒരു നടപടിയും സ്വീകരിക്കാത്ത ഹൈവേ അതോറിറ്റിയുടെയും, ബന്ധപ്പെട്ട കരാറുകാരുടെയും നിലപാടിൽ കച്ചവടക്കാരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഇതിനെ തുടർന്ന് എം.എൽ.എ സ്ഥലം സന്ദർശിക്കുകയും ചുമതലപ്പെട്ടവരെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. ദേശീയപാതയിൽ നിന്നും ടൗൺ ഹാൾ വഴി പഴയസ്റ്റാൻഡിലേക്ക് പോകുന്ന വഴിയിലെ കച്ചവടക്കാരാണ് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത്.

റോഡിന്റെ പ്രവേശന ഭാഗത്തു കോൺക്രീറ്റ് ചെയ്‌താൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാകും. വൈകാതെ തന്നെ ഇവിടം കോൺക്രീറ്റ് ചെയ്യുമെന്ന് അധികൃതർ എം.എൽ.എ യ്ക്ക് ഉറപ്പു നൽകി.

തുടർന്ന് ഒരുഭാഗത്ത് ടാർ ചെയ്യുകയും ചെയ്തു. റോഡിനു നടുവിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പോകുന്നതിനാൽ ഒരു ഭാഗത്തെ വാഹന ഗതാഗതം ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.

ഇത് കാരണം ഇവിടെ വാഹന കുരുക്കും രൂക്ഷമാണ്. വാട്ടർ അതോറിറ്റി എൻജിനിയറിങ് മേധാവിയെ സംഭവസ്ഥലത്തു വച്ച് എം.എൽ.എ ഫോണിൽ ബന്ധപ്പെടുകയും പൊട്ടിയ പൈപ്പ് ലൈൻ പെട്ടെന്ന് നേരെയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് അബ്ദുൽ സലാം, പരിസരത്തുള്ള മറ്റു കച്ചവടക്കർ ഒപ്പമുണ്ടായിരുന്നു.

#National #Highway #Works #Urgent #solution #woes #Atakatheru #KKRamaMLA

Next TV

Related Stories
#Space |  എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

Sep 7, 2024 08:43 PM

#Space | എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

വടകര ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം...

Read More >>
 #Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

Sep 7, 2024 08:33 PM

#Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

വി ടി മുരളി പാട്ടും വർത്തമാനത്തിനും...

Read More >>
#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 7, 2024 07:08 PM

#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

Sep 7, 2024 03:02 PM

#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

മൂരാട് പാലം ആരംഭിക്കുന്നതിനു മുൻപ് പെട്രോൾ പമ്പിന് സമീപത്തെ ഉയർന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്....

Read More >>
#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

Sep 7, 2024 02:05 PM

#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്ന്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 7, 2024 12:01 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories