#ArabicDay | അന്താരാഷ്ട്ര അറബിക് ദിനം; കടമേരി എം. യു. പി. സ്കൂളിൽ അറബി ഭാഷാ സമ്മേളനം നടത്തി

#ArabicDay | അന്താരാഷ്ട്ര അറബിക് ദിനം; കടമേരി എം. യു. പി. സ്കൂളിൽ അറബി ഭാഷാ സമ്മേളനം നടത്തി
Dec 10, 2023 10:14 PM | By MITHRA K P

ആയഞ്ചേരി: (vatakaranews.in) ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കടമേരി എം. യു. പി. സ്കൂളിൽ അറബിക് ഭാഷ സമ്മേളനം നടത്തി.

1973ലാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അറബി ഭാഷയെ സംഘടനയുടെ ആറാമത്തെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുത്തത്. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രമുഖ ഭാഷാ പണ്ഡിതനും മടപ്പള്ളി ഗവ. കോളേജ് അറബിക് വിഭാഗം തലവനുമായ ഡോ.അബ്ദുന്നാസർ നിർവഹിച്ചു.

ലോകത്തിന് അറബി ഭാഷ സാഹിത്യത്തിനും സംസ്കാരത്തിനും മാത്രമല്ല ശാസ്ത്രത്തിനും നിരവധി കണ്ടുപിടുത്തങ്ങൾക്കും അടിത്തറയിട്ട ഭാഷയാണെന്നും സെമിറ്റിക് ഭാഷാ കുടുംബത്തിൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്നതും തനതായ രൂപത്തിൽ നിലനിൽക്കുന്നതും അറബി ഭാഷ മാത്രമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഗോള - ഗണിത - വൈദ്യ ശാസ്ത്ര മേഖലകളിൽ നിരവധി സംഭാവനകൾ നൽകാൻ അറബിഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി.എ. പ്രസിഡൻ്റ് മൻസൂർ എടവലത്ത് അധ്യക്ഷനായി.

വാർഡ് മെമ്പർ ടി.കെ. ഹാരിസ്, കെ. അബ്ദുറഹിമാൻ, കെ. രതീഷ്, കെ.കെ.സഫീറ, കെ. കെ. അയ്യൂബ്, സി. എച്ച്. ഷഫീഖ്, മുബീന, നൗറിയ, റുഹൈമ, ക്ലബ്ബ് കൺവീനർ ടി.റംല എന്നിവർ സംസാരിച്ചു.

അറബിക് കലോത്സവത്തിൽ തോടന്നൂർ ഉപജില്ല, കോഴിക്കോട് ജില്ല മത്സരത്തിൽ പങ്കെടുത്ത് ഉന്നത വിജയം നേടിയ കലാപ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു. ഭാഷാ സമ്മേളനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾ പുറത്തിറക്കിയ 'അൽ അസ്ഹാർ' അറബിക് കയ്യെഴുത്ത് മാഗസിൻ ഡോ. അബ്ദുന്നാസർ പ്രകാശനം ചെയ്തു.

സ്കൂളിൽ നടത്തിയ അറബിക് കാലിഗ്രാഫി മത്സരത്തിൽ പങ്കെടുത്തു വിജയികളായവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

#International #ArabicDay #Kadameri #MUPschool #Arabic #language #conference #held

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories










News Roundup






//Truevisionall