ഇരിങ്ങൽ: (vatakaranews.com) സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയില്‍ പ്രശംസ പിടിച്ച് പറ്റുകയാണ് കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നുള്ള കെ ശശീന്ദ്രന്റെ വൈക്കോലില്‍ തീര്‍ത്ത മനോഹരമായ ചിത്രങ്ങള്‍(സ്ട്രോ പിക്ചേഴ്‌സ്). മേളയില്‍ അദ്ദേഹത്തിന്‍റെ സ്റ്റാളില്‍ സന്ദര്‍ശകരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. തന്റെ കുട്ടിക്കാലം മുതൽ മനോഹരമായ ചിത്രങ്ങൾ കണ്ടും മുതിർന്നവർ പറയുന്നത് കേട്ടും നിർമ്മിച്ചുമാണ് ഈ മേഖലയിൽ അദ്ധേഹം ശ്രദ്ധ നേടുന്നത്.
പെന്‍സില്‍ ഉപയോഗിച്ച് തുണിയില്‍ ആദ്യം ലേ ഔട്ട് വരച്ചുകൊണ്ടാകണം ചിത്രം നിർമ്മിക്കേണ്ടതെങ്കിലും ദീർഘ കാലത്തെ കൈവഴക്കവു സർഗാത്മകതയും ചേർത്ത് മനസ്സിൽ വരുന്ന ചിത്രം കൈവിരുതിൽ ഒരുക്കുകയാണ് ഇദ്ദേഹം. അതിന് ശേഷം വൈക്കോല്‍ വെട്ടി ചില മരങ്ങളില്‍ നിന്ന് എടുക്കുന്ന പശ (ഗോൺതിട്ട്) ചേര്‍ത്ത് അവ ലേ ഔട്ടില്‍ പതിപ്പിക്കുന്ന രീതിയാണ് ശശീന്ദ്രൻ അവംലംബിക്കുന്നത്.
ഒരു ചിത്രം വൈക്കോലില്‍ വരച്ചെടുക്കാന്‍ നാല് മുതല്‍ ആറ് വരെ ദിവസമെടുക്കുമെന്ന് ശശീന്ദ്രൻ പറയുന്നു.വലിയ ചിത്രങ്ങളാണെങ്കില്‍ 25 ദിവസം വരെയെടുക്കും. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ മാത്രമെ ഈ ചിത്ര നിര്‍മാണത്തില്‍ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ തന്‍റെ ചിത്രങ്ങള്‍ പ്രകൃതി സൗഹൃദമാണെന്ന് ശശീന്ദ്രൻ പറയുന്നു. പുരാണങ്ങളിലെ കഥാപാത്രങ്ങളേയും സ്വാതന്ത്ര്യ സമര സേനാനികളേയും രാഷ്ട്രീയ നേതാക്കളെയുമൊക്കെയാണ് ശശീന്ദ്രന്റെ ചിത്രങ്ങള്‍ക്ക് വിഷയമാക്കുന്നത്.
വിളവെടുപ്പിന് ശേഷമുള്ള വൈക്കോല്‍ അടക്കമുള്ള കാര്‍ഷിക അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. എന്നാല്‍ രാധ കൃഷണനെ സംബന്ധിച്ച് വൈക്കോല്‍ തന്‍റെ സര്‍ഗ സൃഷ്ടിയുടെ അസംസ്കൃത വസ്തുവാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കരകൗശല കലകാരന്‍മാര്‍ക്ക് മേള വേദിയൊരുക്കുന്നു. എക്സ്പോകളിലും കലാപരമായ ഫെസ്റ്റുകളിലുമാണ് കൂടുതലായും ഇദ്ദേഹം പങ്കെടുക്കാറുള്ളത്.1983 നാഷണൽ അവാർഡ് കെ .ശശീന്ദ്രൻ തേടിയെത്തിയിട്ടുണ്ട്.
#Images #spread #straw #Kollamkaran #won #praise #craftfair