ആയഞ്ചേരി: (vatakaranews.in) ഗ്രാമ പഞ്ചായത്ത് 12ാം വാർഡിലെ കടമേരി വെസ്റ്റ് ജലനിധി നവീകരണ പ്രവൃത്തി നടന്നതോടെ തറമൽ കുന്ന്, വാരാക്കണ്ടി ഭാഗങ്ങളിലെ 30 കുടുബങ്ങൾക്ക് ശുദ്ധജലം വീടുകളിൽ എത്തി. 2019 ൽ കമ്മീഷൻ ചെയ്ത പദ്ധതിയിൽ പൈപ്പുകൾ പൊട്ടിയതിനാൽ കലങ്ങിയ, മണ്ണ്കലർന്ന വെള്ളമായിരുന്നു ജലസംഭരണിയിൽ എത്തിയത്.


അത് കൊണ്ട് പദ്ധതി ഉപയോഗപ്രദമായിരുന്നില്ല. ഗുണഭോക്തൃ കമ്മിറ്റി വാർഡ് മെമ്പർ മുഖേന ജലനിധി അധികൃതർക്ക് സമർപ്പിച്ച പരാതി സമർപ്പിച്ചതിന്റെ ഭാഗമായ് പൈപ്പ് മാറ്റാൻ 2 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പത്ത് ശതമാനം തുക ഗുണഭോക്താക്കളും വഹിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഗുണ ഭോക്തൃ കമ്മിറ്റി പ്രസിഡന്റ് രതീഷ് പി അധ്യക്ഷത വഹിച്ചു. ബാബു കളരിയുള്ളതിൽ, ആർ രാജീവൻ, ബാലൻ കെ, നിഷ കെ.ചന്ദ്രി ടി എന്നിവർ സംസാരിച്ചു.
#water #resources #drinking #water #project #renovation #work #completed #clean #water #reached #homes