ചോറോട്: (vatakaranews.in) ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് അംഗീകരിച്ചു. പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ ബജറ്റ് അവതരിപ്പിച്ചു.


ഉൽപാദന മേഖലയ്ക്കും പാർപ്പിട മേഖലയ്ക്കും ഊന്നൽ നൽകുന്ന ബജറ്റിൽ രണ്ടു കോടി നാൽപത്തി നാലുലക്ഷത്തി പന്ത്രണ്ടായിരത്തി എണ്ണൂറ്റി എൺപത് രൂപ ഉൽപാദന മേഖലയ്ക്കും രണ്ടു കോടി അൻപത്തി ആറു ലക്ഷം രൂപ പാർപ്പിട മേഖലയ്ക്കും നീക്കി വച്ചിട്ടുണ്ട്.
അങ്കണവാടി കെട്ടിടനിർമാണം പോഷകാഹാരം, അടിസ്ഥാന സൗകര്യം എന്നിവക്ക് 2 കോടി 13 ലക്ഷം രൂപയും ഭിന്നശേഷിക്കാർക്ക് 35 ലക്ഷം രൂപയും വകയിരുത്തിയുട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് കെട്ടിടം, എം സി എഫ് എന്നിവയ്ക്കായി ഒരു കോടി ഇരുപത്തിമൂന്നു ലക്ഷം രൂപയും ശുചിത്വ പ്രവർത്തനങ്ങൾക്ക് 68 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
7 കോടി 29 ലക്ഷം രൂപ മുൻബാക്കിയും തൻവർഷവരവ് 27 കോടി 17 ലക്ഷം രൂപയും കൂടി. ആകെ 34 കോടി 46 ലക്ഷം രൂപ വരവും 28 കോടി 18 ലക്ഷം രൂപ ചെലവും. 6 കോടി 28 ലക്ഷം രൂപ നീക്കി ബാക്കിയുമുള്ള ബജറ്റിൽ ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം ഹരിതകേരളം പദ്ധതികൾക്കായി മതിയായതുക വകയിരുത്തിയിട്ടുണ്ട്.
#Chorod #GramaPanchayath #Budget #Emphasis #manufacturing #sector #residential #sector