വടകര: (vatakaranews.in) യൂത്ത് കോൺഗ്രസ് ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
വളപ്പിൽ മോഹനൻ സ്മാരക മന്ദിരം അറക്കൽ വെച്ച് നടത്തിയ ചടങ്ങ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുബിൻ മടപ്പള്ളി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിൻ. ഒ അധ്യക്ഷത വഹിച്ചു. യു. രഞ്ജിത്ത്, സുഹാസൻ. വി. പി, റാം ഗോവിന്ദ്, അശോകൻ. കെ. സി തുടങ്ങിയവർ സംസാരിച്ചു.
#commemoration #Shuhaib #MartyrDay #observed #leadership #Youth #Congress #Onchiyam #Constituent #Committee