#Mahalmeeting | ഖാസിക്ക് ആദരവ്; മഹല്ല് സംഗമവും ഉപഹാര സമർപ്പണവും ശ്രദ്ധേയം

#Mahalmeeting  | ഖാസിക്ക് ആദരവ്; മഹല്ല് സംഗമവും ഉപഹാര സമർപ്പണവും ശ്രദ്ധേയം
Feb 12, 2024 10:45 PM | By MITHRA K P

ഓർക്കാട്ടേരി: (vatakaranews.in) ഓർക്കാട്ടേരി ജമാഅത്ത് പള്ളി ഖാസിക്ക് ആദരവ്. 17 വർഷ ത്തിലധികം ഓർക്കാട്ടേരി മഹല്ലിൽ ഖാസിയായി സേവനം അനുഷ്ഠിക്കുകയും, ആരോഗ്യ പ്രശ്നങ്ങളാൽ വിരമിച്ച എം കെ കുഞ്ഞബ്ദുല്ല മൗലവിക്കാണ് മഹല്ല് നിവാസികൾ സ്നേഹോപഹാരം നൽകി ആദരിച്ചത്.

ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാളിൽ മഹല്ല് നിവാസിക്കളുടെ നിറ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

കാലഘട്ടത്തിന്റെ അനിവാര്യത മനസ്സിലാക്കി മഹല്ല് ജമാഅത്തുകൾ അർപ്പണ ബോധത്തോട് കൂടി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു.

വർത്തമാന സാഹചര്യത്തിൽ മഹല്ലുകളിൽ ഐക്യവും, സ്നേഹവും ഊട്ടിയുറപ്പിച്ച് നൂതന പദ്ധതികൾ ആവിഷ്കരിച്ച് വിദ്യാഭ്യാസ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ മതബോധം ഉയർത്തിപ്പിടിച്ചുകൊണ്ട് മഹല്ല് തല ശക്തീകരണം നടത്താൻ മഹല്ല് ജമാഅത്തുകൾ മുന്നോട്ടുവരണമെന്ന് തങ്ങൾ ഉത്ബോധിപ്പിച്ചു.

ശാഹുൽ ഹമീദ് ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.മഹല്ല് വൈസ് പ്രസിഡന്റ്‌ ഒരാട്ട് അഷ്‌റഫ്‌ അധ്യക്ഷനായി. സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങൾ ആമുഖ പ്രഭാഷണം നടത്തി.

ഖാസിക്കുള്ള ഉപഹാരം പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങളും, ആദരവ് കല്ലേരി മൂസ ഹാജിയും നിർവഹിച്ചു. മഹല്ല് ഖത്തീബ് ആബിദ് ഹുദവി തച്ചെണ്ണ മുഖ്യ പ്രഭാഷണം നടത്തി.

വിവിധ മഹല്ല് സാരഥി കളായ കെ.കെ അമ്മദ് (നെല്ലാച്ചേരി),ഒ പി മൊയ്‌ദു (ഏറാമല), വി പി സുലൈമാൻ ഹാജി (ആലന്നൂർ),പി മൊയ്‌ദു ഹാജി (എളങ്ങോളി), പി കെ ഇബ്രാഹിം ഹാജി (കക്കാട്), ടി പി ഗഫൂർ മാസ്റ്റർ (കൊമ്പുകുളം), പി പി കുഞ്ഞമ്മദ് ഹാജി (ജനറൽ സെക്രട്ടറി HIM മദ്രസ്സ ഓർക്കാട്ടേരി )പി പി ഉമ്മർ ഹാജി തുടങ്ങിയവർ സംസാരിച്ചു.

മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി എ കെ ബീരാൻ ഹാജി സ്വാഗതം പറഞ്ഞു. മഹല്ല് ജോയിന്റ് സെക്രട്ടറി കോട്ടയിൽ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

#Homage #Qazi #Mahal #meeting #offering #gifts #noteworthy

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories










News Roundup






//Truevisionall