---
title: "#KKRamaMLA | വടകരയിൽ ശൈലജ ടീച്ചർ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്, ദയനീയ പരാജയമാവും - കെകെ രമ എംഎൽഎ "
english_title: "#Shailaja #teacher #better #contest #Vadakara #fail #miserably #KKRamaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/186281/shailaja-teacher-better-contest-vadakara-fail-miserably-kkramamla"
published_at: "2024-02-21T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d60557713c1_rama.jpg"
keywords: []
---

# #KKRamaMLA | വടകരയിൽ ശൈലജ ടീച്ചർ മത്സരിക്കാതിരിക്കുന്നതാണ് നല്ലത്, ദയനീയ പരാജയമാവും - കെകെ രമ എംഎൽഎ 

> **Lead Summary:** **വടകര: [ **വടകര ലോക്സഭാ മണ്ഡലത്തിൽ വളരെ ദയനീയമായ പരാജയം ശൈലജ ടീച്ചർക്ക് നേരിടേണ്ടി വരുമെന്ന് കെകെ രമ എംഎൽഎ. വടകരയിൽ ടീച്ചർ വന്ന് മത്സരിക്കാതിരിക്കുന്നതാണ് നല്ലത്.

## Article Content

**വടകര: [ **വടകര ലോക്സഭാ മണ്ഡലത്തിൽ വളരെ ദയനീയമായ പരാജയം ശൈലജ ടീച്ചർക്ക് നേരിടേണ്ടി വരുമെന്ന് കെകെ രമ എംഎൽഎ. വടകരയിൽ ടീച്ചർ വന്ന് മത്സരിക്കാതിരിക്കുന്നതാണ് നല്ലത്.

ശൈലജ ടീച്ചർ മത്സരരം​ഗത്തേക്കെത്തുന്നത് കൊണ്ട് ആർഎംപിയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്നും കെകെ രമ പറഞ്ഞു. വടകരയിൽ സിപിഎം സ്ഥാനാർത്ഥിയായി കെകെ ശൈലജ എത്തുന്നതിനോടാണ് രമയുടെ പ്രതികരണം.

ശൈലജ ടീച്ചർ സിപിഎമ്മിന്റെ വക്താവണല്ലോ. പാർട്ടിയുടെ എല്ലാ കൊള്ളരുതായ്മകളേയും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന ആളാണ് കെകെ ശൈലജ. ആ പാർട്ടിയുടെ നേതാവല്ലേ, അത് കൊണ്ട് തന്നെ വ്യക്തി മാറിയത് കൊണ്ട് മാത്രം കാര്യമില്ല.

സിപിഎമ്മിൽ വ്യക്തികൾക്കല്ല, പാർട്ടിക്കാണല്ലോ പ്രാധാന്യം. ഏതെങ്കിലും തരത്തിൽ ഒരു സീറ്റ് എങ്ങനെയെങ്കിലും ഉറപ്പിക്കാനാവുമോ എന്ന കാര്യമാണ് പാർട്ടി നോക്കുന്നതെന്നും കെകെ രമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/186281/shailaja-teacher-better-contest-vadakara-fail-miserably-kkramamla)