അഴിയൂർ: (vatakaranews.in) മാവേലി സ്റ്റോറുകളിൽ സബ്‌സിഡിയുള്ള സാധനങ്ങളുടെ വില കുത്തനെ ഉയർത്തിയ നടപടിക്കെതിരെ യു.ഡി.എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി.
അഴിയൂർ മാവേലി സ്റ്റോറിന് മുന്നിൽ നടത്തിയ ധർണ്ണ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഒ.കെ.കുഞ്ഞബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. മുന്നണി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.അൻവർഹാജി അധ്യക്ഷത വഹിച്ചു.
അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, ടി സി രാമചന്ദ്രൻ, പി ബാബുരാജ്, യു എ റഹീം, പ്രദീപ് ചോമ്പാല, വി കെ അനിൽ കുമാർ, ഹാരിസ് മുക്കാളി, കെ പി വിജയൻ, എം ഇസ്മായിൽ, ശശിധരൻ തോട്ടത്തിൽ, കാസിം നെല്ലോളി, കെ പി രവീന്ദ്രൻ, ശ്യാമള കൃഷ്ണാർപ്പിതം, കവിത അനിൽകുമാർ എന്നിവർ സംസാരിച്ചു.
#UDF #staged #dharna #front #Azhiyur #Maveli #store